ഫീച്ചറുകളാൽ സമ്പന്നം, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

Written By:

എത്തിയോസിനും കൊറോളയ്ക്കും ഇടയിലെ വിടവ് നികത്തണമെന്ന് ടൊയോട്ട വിചാരിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ടൊയോട്ടയുടെ ആദ്യ ഇടത്തരം സെഡാനെ കിട്ടാന്‍ 2018 വരെ ഇന്ത്യയ്ക്ക് കാത്തിരിക്കേണ്ടി വന്നു.

യാരിസ് എത്തിയത് ഒരല്‍പം വൈകിയല്ലേ? ശ്രേണിയില്‍ വേരുറച്ച നിലയിലാണ് സിറ്റിയും വേര്‍ണയും അമേസും. അപ്പോള്‍ പിന്നെ യാരിസ് വന്നതുകൊണ്ടു അത്ഭുതങ്ങള്‍ സംഭവിക്കുമോ?

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

ടൊയോട്ടയുടെ ആഗോള മോഡലാണ് യാരിസ്. എന്നാല്‍ യൂറോപ്യന്‍ വിപണിയില്‍ എത്തുന്ന യാരിസും ഇന്ത്യയില്‍ എത്തുന്ന യാരിസും തമ്മില്‍ ഭീകര വ്യത്യാസമാണുള്ളത്. പെട്രോള്‍ പതിപ്പില്‍ മാത്രമാണ് ഇന്ത്യയിലേക്കുള്ള യാരിസിന്റെ വരവും.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

രൂപകല്‍പന

കേമമെന്ന് പറയാന്‍ പറ്റില്ല. എന്നാല്‍ തീരെ മോശവുമല്ല രൂപകല്‍പന. യാരിസില്‍ ടൊയോട്ടയുടെ ലാളിത്യം നിറഞ്ഞുകാണാം. ബമ്പറിലാണ് ഗ്രില്ല്. തലകുത്തനെയുള്ള വലിയ ട്രാപസോയിഡല്‍ ഗ്രില്ലാണ് കാറില്‍ ആദ്യം എടുത്തുപറയേണ്ടത്. ബമ്പറില്‍ സിംഹഭാവും ഗ്രില്ലാണ്.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

ബമ്പറിന് ഇരുവശത്തും ഏറെ താഴെയായി ഫോഗ്‌ലാമ്പുകളെ കാണാം. വളഞ്ഞു മൂര്‍ച്ചയേറി നീണ്ട പരുവത്തിലാണ് ഹെഡ്‌ലാമ്പുകളുടെ ഘടന. സൂക്ഷിച്ചു നോക്കിയാല്‍ നേര്‍ത്ത എല്‍ഡി ഡെയ്‌ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഹെഡ്‌ലാമ്പിന് കീഴെ കണ്ണില്‍പ്പെടും (ഉയർന്ന വകഭേദങ്ങളിൽ മാത്രം).

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

ഹെഡ്‌ലാമ്പുകള്‍ക്ക് ഒത്ത നടുവില്‍ ടൊയോട്ട ലോഗോയും കമ്പനി പതിപ്പിച്ചിട്ടുണ്ട്. 15 ഇഞ്ച് ആറു സ്‌പോക്ക് അലോയ് വീലുകളിലാണ് പുതിയ ടൊയോട്ട യാരിസിന്റെ ഒരുക്കം.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

ചക്രങ്ങള്‍ ചെറുതായതിനാല്‍ വീല്‍ ആര്‍ച്ചുകള്‍ക്ക് കീഴെ കുറച്ചേറെ ശൂന്യത അനുഭവപ്പെടും. എന്നാല്‍ കാറില്‍ ആളു കയറിയിരുന്നാല്‍ ഇക്കാര്യം തിരിച്ചറിയില്ല. പിറകിലാണ് യാരിസിന്റെ യഥാര്‍ത്ഥ ചാരുത. സെമി എല്‍ഇഡി ടെയില്‍ലാമ്പുകള്‍ വളഞ്ഞെഴുകുകയാണ് പിന്നില്‍.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

അകത്തളം

ഫീച്ചറുകളുടെ ബാഹുല്യമാണ് അകത്തളത്തില്‍. അകത്തളം വിശാലം. ഇരട്ടനിറമാണ് ഡാഷ്‌ബോര്‍ഡിന്. സില്‍വര്‍ ആക്‌സന്റും ഡാഷ്‌ബോര്‍ഡില്‍ കാണാം. പ്രത്യേക ഘടനയിലാണ് സെന്റര്‍ കണ്‍സോള്‍. 'വാട്ടര്‍ഫൊള്‍' ഡിസൈനെന്നാണ് ഇതിനെ ടൊയോട്ട വിശേഷിപ്പിക്കുന്നത്. 7.0 ഇഞ്ച് ടച്ച്‌സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനമാണ് ഡാഷ്‌ബോര്‍ഡിന് നടുവില്‍.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

കൈകളുടെ ചലനത്തെ അടിസ്ഥാനപ്പെടുത്തിയുള്ള ജെസ്റ്റര്‍ കണ്‍ട്രോളാണ് ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തില്‍ മുഖ്യാകര്‍ഷണം. ടച്ച്‌സ്‌ക്രീനില്‍ തൊടാതെ കേവലം കൈകള്‍ ചലിപ്പിച്ചു ട്രാക്കുകള്‍ മാറ്റാനും, ശബ്ദം കൂട്ടാനും കുറയ്ക്കാനും യാരിസില്‍ സാധിക്കും.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

ഇതൊക്കെയാണെങ്കിലും ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഫീച്ചറുകളുടെ അഭാവം ഉപഭോക്താക്കളെ നിരാശപ്പെടുത്തും. പ്രീമിയം ബ്ലാക് ലെതറില്‍ പൊതിഞ്ഞാണ് മാനുവല്‍ ഗിയര്‍നോബ്. ഗിയര്‍നോബിന് മുന്നിലായി കപ്പ്‌ഹോള്‍ഡറുമുണ്ട്.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

ഓട്ടോമാറ്റിക് പതിപ്പില്‍ ചിത്രം കുറച്ചു വ്യത്യസ്തമാണ്. ലെതറും, തിളങ്ങുന്ന ലോഹവും, ക്രോമും കൊണ്ടാണ് ഓട്ടോമാറ്റിക് ഷിഫ്റ്റര്‍. മൂന്നു സ്‌പോക്ക് സ്റ്റീയറിംഗ് വീലിന് ഇരുവശത്തും ബട്ടണ്‍ കണ്‍ട്രോളുണ്ട്. സ്റ്റീയറിംഗ് വീലില്‍ പൊതിഞ്ഞ ബ്ലാക് ലെതര്‍ മികവേറിയ ഗ്രിപ്പ് പ്രദാനം ചെയ്യും.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

അതേസമയം സ്റ്റീയറിംഗ് വീലിന് പിറകിലുള്ള സില്‍വര്‍ പാഡില്‍ ഷിഫ്റ്ററുകള്‍ യാരിസ് ഓട്ടോമാറ്റിക് പതിപ്പിന്റെ മാത്രം പ്രത്യേകതയാണ്. അനലോഗ്-ഡിജിറ്റല്‍ പരിവേഷത്തിലുള്ള ഇന്‍സ്ട്രമെന്റ് ക്ലസ്റ്ററില്‍ ആധുനിക തെളിഞ്ഞുകാണാം.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

മൈലേജ് സംബന്ധിച്ച തത്സമയ വിവരം ഇന്‍സ്ട്രമെന്റ് കണ്‍സോള്‍ ലഭ്യമാക്കും. എന്നാല്‍ ഗിയര്‍ ഷിഫ്റ്റ് ഇന്‍ഡിക്കേറ്റര്‍ യാരിസിലില്ല. പിറകില്‍ ഒതുങ്ങിക്കൂടി ഇരിക്കേണ്ട സാഹചര്യം യാരിസില്‍ ഉണ്ടാകില്ല.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

പിറകിലെ സീറ്റുനിരയും അതിവിശാലം. മേല്‍ക്കൂരയിലുള്ള എസി വെന്റുകള്‍ പിറകിലുള്ളവര്‍ക്ക് സുഖകരമായ യാത്ര ഉറപ്പുവരുത്തും.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

പ്രകടനക്ഷമത

യാരിസില്‍ പെട്രോള്‍ പതിപ്പ് മാത്രമാണുള്ളത്. 1.5 ലിറ്റര്‍, ഇന്‍ലൈന്‍ നാലു സിലിണ്ടര്‍, ഡ്യൂവല്‍ വേരിയബിള്‍ വാല്‍വ് ടൈമിങ്ങ് ഇന്റലിജന്‍സ് (VVT-i) യൂണിറ്റിലാണ് സെഡാന്റെ ഒരുക്കം. എഞ്ചിന് 105 bhp കരുത്തും 140 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡ് മാനുവല്‍, ഏഴു സ്പീഡ് സിവിടി ഗിയര്‍ബോക്‌സുകള്‍ യാരിസില്‍ തെരഞ്ഞെടുക്കാം.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

അത്ഭുതപ്പെടുത്തുന്ന ഡ്രൈവിംഗ് മികവ് കാറിനില്ല. കുറച്ചേറെ സമയമെടുത്താണ് നൂറു കിലോമീറ്റര്‍ വേഗത യാരിസ് കടക്കുന്നത്. ഒരല്‍പം വൈകിയാണ് പെട്രോള്‍ എഞ്ചിന്റെ പ്രതികരണം. 4,000-6,000 rpm ന് ഉള്ളില്‍ മാത്രമാണ് യാരിസ് പൂര്‍ണ വീര്യം പുറത്തെടുക്കുക.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

മുന്നിലുള്ള വാഹനങ്ങളെ മറികടക്കുമ്പോള്‍ കൃത്യമായ പ്ലാനിങ്ങ് വേണം; കാരണം, പൊടുന്നനെ എഞ്ചിന്‍ വേഗത കൈവരിക്കാന്‍ യാരിസിന് കഴിയില്ല. ആക്‌സിലറേറ്റര്‍ പൂര്‍ണമായും ചവിട്ടിയാല്‍ അലൂമിനിയം എഞ്ചിന്‍ ശബ്ദം പുറത്ത് കേള്‍ക്കാം.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

എന്നാല്‍ എഞ്ചിന്‍ കംപാര്‍ട്ട്‌മെന്റില്‍ നിന്നുള്ള വിറയല്‍ ശബ്ദം ക്യാബിനിലേക്ക് കടക്കുന്നില്ലെന്ന് ഇവിടെ എടുത്തുപറയണം. യാരിസില്‍ NVH നിലകള്‍ മികച്ചതാണ്. മാനുവല്‍ ഗിയര്‍ബോക്‌സിന്റെ കാര്യമെടുത്താല്‍ ഗിയര്‍ഭാരം നന്നെ കുറവ്. ഗിയര്‍ പൊടുന്നനെ മാറാം.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

ആക്‌സിലറേറ്റര്‍ ശക്തമായി ചവിട്ടാത്തിടത്തോളം നേരം ഓട്ടോമാറ്റിക്ക് പതിപ്പ് രസകരമായ ഡ്രൈവിംഗ് കാഴ്ചവെക്കും. ഏഴു അനുപാതമുള്ള പാഡില്‍ ഷിഫ്റ്ററുകളും സിവിടി പതിപ്പിന്റെ ആകര്‍ഷണമാണ്. കാറിലെ സസ്‌പെന്‍ഷനും ഇവിടെ പ്രശംസനീയം.

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

ടൊയോട്ട യാരിസ് വകഭേദങ്ങള്‍, വില, മൈലജ്, നിറം

നാലു വകഭേദങ്ങളും ആറു നിറങ്ങളുമാണ് യാരിസില്‍. സൂപ്പര്‍ വൈറ്റ്, പേള്‍ വൈറ്റ്, വൈല്‍ഡ്ഫയര്‍ റെഡ്, ഫാന്റം ബ്രൗണ്‍, ഗ്രെയ് എന്നിങ്ങനെ ലഭ്യമായ നിറങ്ങള്‍. ഇന്ധനശേഷി 42 ലിറ്റര്‍. 17.1 കിലോമീറ്ററാണ് ആറു സ്പീഡ് മാനുവല്‍ യാരിസ് കാഴ്ചവെക്കുന്ന മൈലേജ്. ഏഴു സ്പീഡ് സിവിടി പതിപ്പ് 17.8 കിലോമീറ്റര്‍ മൈലേജ് നല്‍കും.

Variant Manual CVT
J ₹ 8,75,000 ₹ 9,95,000
G ₹ 10,56,000 ₹ 11,76,000
V ₹ 11,70,000 ₹ 12,90,000
VX ₹ 12,85,000 ₹ 14,07,000
ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

സുരക്ഷ

 • ഏഴു എയര്‍ബാഗുകള്‍ (ശ്രേണിയില്‍ ഇതാദ്യം)
 • നാലു ചക്രങ്ങളിലും ഡിസ്‌ക്‌ബ്രേക്ക് **
 • ഇലക്ട്രോണിക് സ്റ്റബിലിറ്റി കണ്‍ട്രോള്‍ ***
 • ഇംപാക്ട് സെന്‍സിംഗ് ഡോര്‍ ലോക്ക്
 • ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ് ***
 • മുന്‍ & പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍ *
 • റിവേഴ്‌സ് ക്യാമറ **
 • ക്രൂയിസ് കണ്‍ട്രോള്‍
 • ക്രൂയിസ് കണ്‍ട്രോള്‍
 • ടയര്‍ പ്രഷര്‍ മോണിട്ടറിംഗ് സംവിധാനം
 • എബിഎസ് + ഇബിഡി + ബിഎ

ലഭ്യമായ വകഭേദങ്ങള്‍: *G, **V, ****VX

ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

മറ്റു പ്രധാന ഫീച്ചറുകള്‍

 • 60:40 അനുപാതത്തില്‍ വിഭജിക്കാവുന്ന പിന്‍ സീറ്റുകള്‍
 • എട്ടു തരത്തില്‍ ക്രമീകരിക്കാവുന്ന ഡ്രൈവര്‍ സീറ്റ്
 • ജെസ്റ്റര്‍ കണ്‍ട്രോള്‍, നവിഗേഷന്‍ ഫീച്ചറുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം
 • മേല്‍ക്കൂരയില്‍ സ്ഥാപിച്ച എസി വെന്റുകള്‍
 • മുന്‍ & പിന്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍

ഇതിനെല്ലാം പുറമെ ASEAN NCAP ക്രാഷ് ടെസ്റ്റില്‍ അഞ്ചു സ്റ്റാര്‍ നേട്ടമാണ് യാരിസിന്റെ രാജ്യാന്തര പതിപ്പ് കൈയ്യടക്കിയത്.

Petrol (Manual) Displacement (cc) Power/Torque Mileage (km/l)
Toyota Yaris 1496cc 106/140 17.1
Honda City 1497cc 117/145 17.4
Hyundai Verna 1396cc 99/132 17.4
Maruti Ciaz 1373cc 91/130 20.73
Petrol (Automatic) Displacement (cc) Power/Torque Mileage (km/l)
Toyota Yaris (CVT) 1496cc 106/140 17.8
Honda City (CVT) 1497cc 117/145 18
Hyundai Verna (AT) 1591cc 121/151 17.1
Maruti Ciaz (AT) 1373cc 91/130 19.12
ഫീച്ചറുകള്‍ തിങ്ങിനിറഞ്ഞ്, എന്നാലും കേമനാണോ ടൊയോട്ട യാരിസ്? — റിവ്യു

യാരിസ് ബുക്കിംഗ്

അമ്പതിനായിരം രൂപയാണ് യാരിസിന്റെ ബുക്കിംഗ് തുക. മെയ് 18 ന് യാരിസ് ഔദ്യോഗികമായി വിപണിയില്‍ എത്തും.

ടൊയോട്ട യാരിസ് വാങ്ങണമോ?

വിപുലമല്ല എഞ്ചിന്‍ നിര. ഡ്രൈവിംഗ് മികവും ശരാശരി. ഇവ രണ്ടും യാരിസിന്റെ പോരായ്മയാണ്. എന്നാല്‍ ഫീച്ചറുകളാല്‍ സമ്പന്നം ഇനി ടൊയോട്ട നല്‍കുന്ന വിലയെ അടിസ്ഥാനപ്പെടുത്തിയാകും യാരിസിന്റെ തലവര. ഹോണ്ട സിറ്റി, ഹ്യുണ്ടായി വേര്‍ണ, മാരുതി സിയാസ് എന്നിവര്‍ക്ക് കനത്ത ഭീഷണിയായി യാരിസ് ഉയരുമോ എന്നത് കണ്ടറിയണം.

Model Manual (Petrol) Automatic (Petrol)
Toyota Yaris ₹ 8,75,000 ₹ 9,95,000 (CVT)
Honda City ₹ 8,91,000 ₹ 9,95,000 (CVT)
Hyundai Verna ₹ 7,80,000 ₹ 10,56,000 (AT)
Maruti Ciaz ₹ 8,04,000 ₹ 9,64,000 (AT)

കൂടുതല്‍... #car reviews #review #റിവ്യൂ
English summary
Toyota Yaris Review. Read in Malayalam.

Latest Photos

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark