ഇന്‍ഡിക വിസ്തയ്ക്ക് പുതിയ മുഖം

Posted By:
Vista
ടാറ്റ ഇന്‍ഡിക വിസ്തയുടെ പുതിയ മോഡല്‍ കഴിഞ്ഞ ദിവസം ലോഞ്ച് ചെയ്തു. പുതുക്കിയ മോ‍ഡലുകള്‍ നാല് വേരിയന്‍റുകളില്‍ ലഭ്യമാണ്. ദില്ലി എക്സ് ഷോറൂം വില 3.88 ലക്ഷം രൂപ. ഡീസല്‍ വേരിയന്‍റിന്‍റെ വില 4.79 ലക്ഷത്തില്‍ തുടങ്ങും.

സെപ്തംബര്‍ ഒന്നുമുതല്‍ ടാറ്റ വാഹനം വിപണിയില്‍ ലഭ്യമായിത്തുടങ്ങും.

നിരവധി സവിശേഷതകള്‍ ഉണ്ടായിരുന്നിട്ടും ഇന്‍ഡിക വിസ്ത വിപണിയില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിരുന്നില്ല. ഹാച്ച്ബാക്ക് വിപണിയില്‍ മാരുതി സ്വിഫ്റ്റ്, ഹ്യൂണ്ടായ് ഐ10 തുടങ്ങിയ വമ്പന്‍മാരുമായി പോരാടുന്നതില്‍ വിസ്തയ്ക്ക് പരാജയം സംഭവിച്ചു. മാരുതി സ്വിഫ്റ്റ് ഫേസ്‍ലിഫ്റ്റ് പുറത്തിറങ്ങിയത് കഴിഞ്ഞയാഴ്ചയാണ്.

ഒരു സെഡാന്‍ അനുഭൂതി പകരാന്‍ കഴിയുന്ന എന്‍ജിന്‍ ശേഷിയും സൗന്ദര്യവുമാണ് പുതുക്കിയ മോഡലിനുള്ളതെന്ന് ടാറ്റ പത്രക്കുറിപ്പില്‍ പറയുന്നു. ഇന്‍റീരിയര്‍ സ്പേസിന്‍റെ കാര്യത്തില്‍ സെഗ്മെന്‍റില്‍ വളരെ മുന്നിലാണ് പുതിയ വിസ്തയെന്നും അവകാശവാദമുണ്ട്.

ക്രോം ഗ്രില്‍, പുതിയ ഹെ‍ഡ്‍ലാമ്പ് എന്നിവ എക്സ്റ്റീരിയര്‍ മാറ്റങ്ങളാണ്. പുതിയൊരു നിറം കൂടി ടാറ്റ വിസ്ത അവതരിപ്പിക്കുന്നുണ്ട്. സമ്മര്‍ സ്പാര്‍ക്ള്‍.

English summary
Tata Motors has today launched the latest version of the Vista premium hatchback. Tata Motors has claimed the new Vista will deliver a sedan-like experience, with its powerful engine options, stunning new look, state-of-the-art features and segment leading interior space.
Story first published: Wednesday, August 24, 2011, 11:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark