ബിഗ്‍ബിയുടെ കാര്‍ കളക്ഷന്‍

Posted By:

നമ്മുടെയെല്ലാം അറിവില്‍ മഹാനായ ഒരു നടനാണ് അമിതാബ് ബച്ചന്‍. പക്ഷെ അമിതാബ് ബച്ചന്‍റെ അറിവില്‍ അദ്ദേഹം ഒരു കര്‍ഷകനാണ്! 2007ല്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കര്‍ഷകര്‍ക്കായി മാറ്റിവെച്ചിരുന്ന ഭൂമി നിയമവിരുദ്ധമായി ബച്ചന്‍ജിക്ക് കൈമാറ്റം ചെയ്യുകയുണ്ടായി. പ്രസ്തുത കേസില്‍ കോടതിയില്‍ ബച്ചന്‍ജി ബോധിപ്പിച്ചത് താന്‍ കര്‍ഷകനാണെന്നാണ്! ഫാസിയാബാദ് കോടതി സംഗതി കൈയോടെ പിടിച്ച് തള്ളിക്കളഞ്ഞു.

താന്‍ കര്‍ഷകനാണെന്ന് ബച്ചന്‍ ബോധിപ്പിച്ചത് കാര്‍ഷികവൃത്തിയോടുള്ള അപാരമായ സ്നേഹം കൊണ്ടാകാനേ തരമുള്ളൂ. ഇദ്ദേഹത്തിന് കൃഷിയോട് മാത്രമല്ല സ്നേഹമുള്ളത്. കാറുകളോടും വലിയ താല്‍പര്യമാണ്. നിരവധി ആഡംബരക്കാറുകള്‍ ബിഗ്‍ബിയുടെ ഗാരേജില്‍ അയവെട്ടിക്കിടക്കുന്നു.

കാറുകളെല്ലാം തന്നെ കിടു സാധനങ്ങളാണ്. റോള്‍ റോയ്സ്‍ ഫാന്‍റം ആണ് ഇദ്ദേഹത്തിന്‍റെ കാറുകളില്‍ ഏറ്റവും ചെലവേറിയ സാധനം. അമിതാബ്‍ ബച്ചന്‍റെ കാറുകളില്‍ ചിലതിനെ ഇവിടെ പരിചയപ്പെടാം.

To Follow DriveSpark On Facebook, Click The Like Button
ബെന്‍ലെ ജിടി

5998 സിസിയാണ് എന്‍ജിനിന്‍റെ കപ്പാസിറ്റി. ഇത് 552 കുതിരകളുടെ ശേഷി പുറത്തെടുക്കാന്‍ പോന്നതാണ്. 650 എന്‍ എം ആണ് ടോര്‍ക്ക്. 6 സ്പീ‍ഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് എന്‍ജിന്‍ കരുത്തിനെ ചക്രങ്ങളിലെത്തിക്കുന്നത്.

റെയ്ഞ്ച് റോവര്‍ വോഗ്

1,06,00,451 രൂപയാണ് ഇന്ത്യയില്‍ ഈ വാഹനത്തിന് വില. 3628സിസി എന്‍ജിന്‍. 8-സിലിണ്ടര്‍, 4-വാല്‍വ് ഡീസല്‍ എന്‍ജിന്‍. 275 കുതിരകളുടെ ശേഷി @4000ആര്‍പിഎം, 640എന്‍എം ചക്രവീര്യം @2000ആര്‍പിഎം.

മെഴ്സിഡസ് ബെന്‍സ് എസ് 600

മെര്‍കില്‍ നിന്നുള്ള ആഡംബരങ്ങളിലൊന്നായ ഈ സെഡാനിന്‍റെ ലിമോസിന്‍ രൂപത്തിലാണ് രാഷ്ട്രപതി പ്രണബ് മുഖര്‍ജി സഞ്ചരിക്കുന്നത്.

 പോഷെ കയേന്‍
ബിഎംഡബ്ലിയു 760 എല്‍ഐ
English summary
Amitabh Bachchan owns a dozen luxury cars. Here you can see some of them.
Story first published: Monday, October 15, 2012, 16:31 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark