ഓഡി എസ്4 ലോഞ്ച് ചെയ്തു

Posted By:

ഓഡി എസ്4 സെഡാനിന്‍റെ ഉയര്‍ന്ന പ്രകടനക്ഷമതയുള്ള വേരിയന്‍റ് വിപണിയില്‍ ലോഞ്ച് ചെയ്തു. 45 ലക്ഷം രൂപയാണ് ദില്ലി എക്സ്ഷോറൂം വില. ഇന്ത്യയില്‍ 19 ഓഡി ഷോറൂമുകളിലും വാഹനം ലഭ്യമാണ്.

ഈ വര്‍ഷത്തെ ആദ്യ അഞ്ച് മാസങ്ങളില്‍ മികച്ച വളര്‍ച്ചാ നിരക്കാണ് ഓഡി ഇന്ത്യ പ്രകടിപ്പിക്കുന്നത്. ആഡംബര കാര്‍ വില്‍പനയില്‍ രാജ്യത്ത് രണ്ടാ സ്ഥാനത്താണ് ഓഡി ഇന്നു നില്‍ക്കുന്നത്. മെഴ്സിഡസ് ബെന്‍സിനെ മൂന്നാം സ്ഥാനത്തേക്ക് തള്ളിയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ഒന്നാം സ്ഥാനം കൈയടക്കിവെച്ചിരിക്കുന്നതും ഒരു ജര്‍മന്‍ ബ്രാന്‍ഡാണ്. ബിഎംഡബ്ലിയു.

To Follow DriveSpark On Facebook, Click The Like Button
Audi S4 Sedan

വി6 3.0 ടിഎഫ്എസ്ഐ എന്‍ജിനാണ് ഈ കാറിനുള്ളത്. വെറും അഞ്ച് സെക്കന്‍ഡുകൊണ്ട് 100 കിമി വേഗം പിടിക്കാന്‍ ശേഷിയുള്ളതാണ് ഈ എന്‍ജിന്‍. പരമാവധി വേഗത മണിക്കൂറില്‍ 250 കിമി. 333 കുതികളുടെ ശക്തിയും 440 എന്‍എം ചക്രവീര്യവും പകരുന്നതാണ് ഈ ടര്‍ബോ ചാര്‍ജ്ജ്ഡ് പെട്രോള്‍ എന്‍ജിന്‍.

ഓഡിയുടെ ക്വട്രോ ആള്‍ വീല്‍ ഡ്രൈവ് സിസ്റ്റം തന്നെയാണ് ഈ വാഹനത്തിലും ഉപയോഗിച്ചിരിക്കുന്നത്. 7 സ്പീഡ് ട്രാന്‍സ്മിഷനാണ് വാഹനത്തിനുള്ളത്. ലിറ്ററിന് 10.44 കിമിയാണ് വാഹനത്തിന്‍റെ മൈലേജ്. കാറിന്‍റെ ഉയര്‍ന്ന പ്രകടനം വെച്ചുനോക്കുമ്പോള്‍ ഈ മൈലേജ് വളരെ മികച്ചതാണെന്ന് കാണാം.

English summary
Audi has launched the S4 high performance car at Rs 45 lakhs. The car features extra power and sporty styling.
Story first published: Tuesday, June 5, 2012, 14:09 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark