2012ലെ കാര്‍ ലോഞ്ചുകള്‍

പുതിയ ഹോണ്ട സിറ്റിയുടെ ലോഞ്ചോടുകൂടിയാണ് 2012 ഓട്ടോവര്‍ഷം പിറന്നത്. പിന്നീടങ്ങോട്ട് നടന്നത് ലോഞ്ചുകളുടെ കൊടുങ്ങല്ലൂര്‍ ഭരണിയായിരുന്നു. മിനി കൂപ്പര്‍, സ്വിഫ്റ്റ് ഡിസൈര്‍, സാങ്‍യോങ് റക്സ്റ്റണ്‍ തുടങ്ങി വമ്പന്മാരാണ് കഴിഞ്ഞവര്‍ഷം ലോഞ്ച് വാര്‍ത്തകളില്‍ നിറഞ്ഞത്. കടുത്ത പ്രതിബന്ധങ്ങളിലൂടെ വിപണി കടന്നുപോയിക്കൊണ്ടിരിക്കുമ്പോഴും കാര്‍നിര്‍മാതാക്കള്‍ ലോഞ്ചുകള്‍ നടത്തിക്കൊണ്ടിരുന്നത് ഇന്ത്യന്‍ വിപണിയുടെ ആരുറപ്പിലുള്ള വിശ്വാസം ഒന്നുകൊണ്ടു മാത്രമാണ്.

സഖ്യകക്ഷികളുമൊത്ത് ഉന്തിനീങ്ങുന്ന സര്‍ക്കാരിന് തങ്ങളുടെ നയങ്ങള്‍ പൂര്‍ണമായ തോതില്‍ നടപ്പില്‍ വരുത്താന്‍ കഴിയാത്തത് വിപണിയുടെ ക്ഷീണത്തിന് ഒരു കാരണമാണ്. പെട്രോള്‍ വിലവര്‍ധനയുടെ കാര്യത്തിലും ഡീസല്‍ സബ്‍സിഡി എടുത്തുകളയുന്ന കാര്യത്തിലുമെല്ലാം വിവിധ സമ്മര്‍ദ്ദങ്ങള്‍ക്ക് അടിപ്പെട്ട് പ്രവര്‍ത്തിക്കുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. സര്‍ക്കാരിന്‍റെതന്നെ നയവൈകല്യങ്ങളും വളര്‍ച്ചയുടെ തോതിനെ കുറയ്ക്കുന്നുണ്ട്. എന്നാല്‍ പൊതുവിലുള്ള ഈ ഉന്മേഷക്കുറവിന് താമസിക്കാതെ മാറ്റം വരുമെന്ന് ഓട്ടോമൊബൈല്‍ കമ്പനികള്‍ മനസ്സിലാക്കുന്നു.

മാരുതി സുസുക്കി സ്വിഫ്റ്റ് ഡിസൈര്‍

4.79 ലക്ഷം വിലയിലാണ് മാരുതി സുസുക്കി ഡിസൈര്‍ ലോഞ്ച് ചെയ്തത്. മുന്‍ പതിപ്പില്‍ നിന്ന് ഗൗരവതരമായ മാറ്റങ്ങള്‍ പുതിയ സ്വിഫ്റ്റ് ഡിസൈറിന് വന്നിരുന്നു. വലിപ്പം നാല് മീറ്ററിലേക്ക് ചുരുക്കിയത് ഡിസൈറിന്‍റെ ജനപ്രിയത വര്‍ധിപ്പിക്കുകയാണ് ചെയ്തത്. ശരീരത്തിന് ഒതുക്കം വന്നുവെങ്കിലും ഉള്‍സൗകര്യങ്ങള്‍ക്ക് ഒട്ടും കുറവുണ്ടായില്ല. ബീട്ടില്‍ ഒരു 100 ലിറ്റര്‍ കുറവുണ്ടായത് ഉപഭോക്താക്കള്‍ ശ്രദ്ധിച്ചതുപോലുമില്ല.

റിനോ പള്‍സ്

റിനോ പള്‍സ്

റിനോയ്ക്ക് വന്‍ വിമര്‍ശനങ്ങള്‍ വാങ്ങിക്കൊടുത്ത ഈ വാഹനം ലോഞ്ച് ചെയ്തതും 2012ല്‍. പങ്കാളിയായ നിസ്സാന്‍ മൈക്രയുടെ ഡിസൈന്‍ അതേപടി പകര്‍ത്തുകയായിരുന്നു പള്‍സ് ചെയ്തത്. 5.77 ലക്ഷം രൂപയിലാണ് പള്‍സ് ഹാച്ച്ബാക്കിന്‍റെ വില തുടങ്ങുന്നത്. വിപണിയില്‍ കാര്യമായ നീക്കങ്ങള്‍ക്കൊന്നും താക്കത്തുണ്ടായില്ല ഈ വണ്ടിക്ക്.

ഇവാലിയ

ഇവാലിയ

തികച്ചും പ്രായോഗികതയ്ക്ക് മുന്‍തൂക്കം നല്‍കിയാണ് ഇവാലിയയെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഇക്കാരണത്താല്‍ മറ്റ് എംപിവികളെപ്പോലൊരു സൗന്ദര്യം ഇവാലിയയില്‍ തിരയുന്നതില്‍ അര്‍ത്ഥമുണ്ടാവില്ല. വിപണിയില്‍ ഇവാലിയ നടത്തുന്ന തരക്കേടില്ലാത്ത മുന്നേറ്റം ഈ ലോഞ്ചിനെയും 2012ലെ പ്രധാന ലോഞ്ചായി എണ്ണാന്‍ കാരണമാകുന്നു. ആഗോള വിപണിയില്‍ നിസ്സാന്‍ എന്‍വി 200 എന്ന് പേരുള്ള ഇവാലിയയുടെ ഇന്ത്യന്‍ വില 8.49 ലക്ഷത്തില്‍ തുടങ്ങുന്നു. ടോപ് എന്‍ഡ് വേരിയന്‍റ് 10 ലക്ഷത്തിന് ചോടെയാണ് വില കണ്ടിരിക്കുന്നത്.

ഓഡി ക്യൂ3

ഓഡി ക്യൂ3

ബിഎംഡബ്ലിയു എക്സ് 1-ന്‍റെ നീക്കങ്ങളെ പ്രതിരോധിക്കുവാന്‍ മാര്‍ക്കറ്റ് ലീഡറായ ഓഡി അവതരിപ്പിച്ചത് ക്യൂ3-യെയാണ്. ഈ കോംപാക്ട് എസ്‍യുവി 26 ലക്ഷത്തിലാണ് വില തുടങ്ങുന്നത്.

ബിഎംഡബ്ലിയു 3 സീരീസ്

ബിഎംഡബ്ലിയു 3 സീരീസ്

ബീമറിന്‍റെ എന്‍ട്രി ലെവല്‍ സെഡാനിന്‍റെ ഇന്ത്യന്‍ ലോഞ്ച് തന്ത്രപ്രധാനമായ ഒന്നായിരുന്നു. കൂടുതല്‍ ബീമര്‍ ആരാധകരിലേക്ക് കാര്‍ എത്തിച്ചേരുന്നതിന് ഇത് കാരണമായി. 28.9 ലക്ഷത്തിലാണ് വാഹനം എത്തുന്നത്.

ഓഡി എസ്4 സെഡാന്‍

ഓഡി എസ്4 സെഡാന്‍

ഓഡി എ4ന്‍റെ സ്പോര്‍ട്സ് പതിപ്പാണ് എസ്4. കൂടുതല്‍ കരുത്തും ടോര്‍ക്കുമായാണ് ഈ സെഡാന്‍ വരുന്നത്. ഓഡി എ4 എന്‍ജിന്‍ തന്നെ ടര്‍ബോര്‍ ചാര്‍ജര്‍ ഘടിപ്പിച്ച് കൂടുതല്‍ കരുത്തുറ്റതാക്കിയിരിക്കുകയാണ് ഈ വാഹനത്തില്‍. വില 45 ലക്ഷം രൂപ. 2012 ജൂണ്‍ മാസത്തിലാണ് ലോഞ്ച് ചെയ്തത്.

ഷെവര്‍ലെ സെയ്ല്‍ യുവ

ഷെവര്‍ലെ സെയ്ല്‍ യുവ

ജനറല്‍ മോട്ടോഴ്‌സില്‍ നിന്നുള്ള സെയ്ല്‍ യുവ പുറത്തിറങ്ങിയതും 2012ല്‍ തന്നെയാണ്. ജനറലിന്റെ ഷാങ്ഹായ് മോട്ടോഴ്‌സുമായുള്ള സഖ്യത്തിലാണ് ഈ വാഹനം പിറന്നത്. സെയ്‌ലിന്റെ സെഡാന്‍ പതിപ്പ് ചൈനീസ് വിപണിയിലുണ്ട്. ഇത് ഇന്ത്യയിലേക്ക് വരുമെന്ന് ഊഹങ്ങള്‍ കേള്‍ക്കുന്നു. 4.4 ലക്ഷമാണ് സെയ്‌ലിന്റെ വില.

ഹ്യൂണ്ടായ് ഇലാന്‍ട്ര

ഹ്യൂണ്ടായ് ഇലാന്‍ട്ര

അന്താരാഷ്ട്ര വിപണിയില്‍ പ്രശസ്തിയുള്ള ഹ്യൂണ്ടായ് മോഡലാണ് ഇലാന്‍ട്ര. ഈ വാഹനത്തിന്റെ ഇന്ത്യന്‍ പ്രവേശം ഹ്യൂണ്ടായിയെ സംബന്ധിച്ച് നിര്‍ണായകമാണ്. എക്‌സിക്യുട്ടീവ് സെഡാന്‍ ക്ലാസിലേക്കുള്ള കടന്നിരിക്കലാണ് ഇലാന്‍ട്ര ലോഞ്ച് വഴി നടത്തിയത്. ടൊയോട്ട കൊറോള, സ്‌കോഡ ലോറ എന്നീ സെഗ്മെന്റ് താരങ്ങളെ വില്‍പനയില്‍ ഞെട്ടിക്കുകയാണ് ഇലാന്‍ട്ര ഇപ്പോള്‍. 12.51 ലക്ഷമാണ് വാഹനത്തിന്റെ വില.

ഷെവര്‍ലെ സ്പാര്‍ക്

ഷെവര്‍ലെ സ്പാര്‍ക്

ജനറലിന്റെ എന്‍ട്രിലെവല്‍ ഹാച്ച്ബാക്കായ സ്പാര്‍ക് പുതിയ മുഖവുമായി എത്തിയതും ഈ വര്‍ഷമാണ്. 3.16 ലക്ഷമാണ് വാഹനവില.

മാരുതി സുസുക്കി എര്‍റ്റിഗ

മാരുതി സുസുക്കി എര്‍റ്റിഗ

2012ലെ ഏറ്റവും വലിയ ലോഞ്ചുകളിലൊന്നാണ് മാരുതി എര്‍റ്റിഗ. ലോഞ്ച് ചെയ്ത് മാസങ്ങള്‍ക്കകം സെഗ്മെന്റിന്റെ നിയന്ത്രണം സ്വന്തം കൈകളിലാക്കിയാണ് എര്‍റ്റിഗ മുന്നേറുന്നത്. എംപിവി സെഗ്മെന്റില്‍ ഇന്നോവയുടെ ആധിപത്യത്തെ ചെറുക്കുക എന്നത് എര്‍റ്റിഗയുടെ ലക്ഷ്യത്തില്‍ പെടുന്നില്ല. വലിപ്പത്തിലും സവിശേഷതകളിലും ഇന്നോവയെക്കാള്‍ ചെറിയ ഈ വാഹനം വിപണിയറിഞ്ഞുള്ള കളിയുടെ സന്താനമാണ്. മാരുതിയുടെ ബ്രില്യന്റായ ഒരു സൃഷ്ടി.

ഫോര്‍ഡ് ഫിഗോ 2ാം പതിപ്പ്

ഫോര്‍ഡ് ഫിഗോ 2ാം പതിപ്പ്

ഫോര്‍ഡിന്റെ ഏറ്റവും വില്‍ക്കപ്പെടുന്ന ഹാച്ച്ബാക്ക് മോഡലിന്റെ പുതുപ്പതിപ്പും 2012ല്‍ പുറത്തെത്തി. 3.8 ലക്ഷത്തില്‍ വില തുടങ്ങുന്നു.

ഹ്യൂണ്ടായ് ഐ20 ഫ്ലൂയിഡിക്

ഹ്യൂണ്ടായ് ഐ20 ഫ്ലൂയിഡിക്

ഹ്യൂണ്ടായിയുടെ ഐ20 കോംപാക്ട് ഹാച്ച്ബാക്കിന് അപ്‍ഡേഷന്‍ ലഭിച്ചതും ഈ വര്‍ഷത്തിലാണ്. ഹ്യൂണ്ടായിയുടെ വിഖ്യാതമായ ഫ്ലൂയിഡിക് ശില്‍പചാരുതിയുമായാണ് പുത്യ ഐ20 വന്നത്. വില 4.74 ലക്ഷത്തില്‍ തുടങ്ങി 7.7 ലക്ഷത്തില്‍ അവസാനിക്കുന്നു.

ടാറ്റ ഇന്‍ഡിക ഇവി2

ടാറ്റ ഇന്‍ഡിക ഇവി2

തങ്ങളുടെ ഏറ്റവും ഇന്ധനക്ഷമതയേറിയ കാര്‍ എന്ന് ടാറ്റ അവകാശപ്പെടുന്ന ഇന്‍ഡിക ഇവി2വിനും ലഭിച്ചു ഒരു അപ്ഡേഷന്‍. വില 4.01 ലക്ഷം മുതല്‍ 4.87 ലക്ഷം വരെ.

മഹീന്ദ്ര ക്വണ്‍ടോ

മഹീന്ദ്ര ക്വണ്‍ടോ

സൈലോയുടെ കോംപാക്ട് പതിപ്പും വിപണിയിലെത്തിയത് 2012ലാണ്. 4 മീറ്ററിനകത്തേക്കാണ് സൈലോ ചുരുങ്ങിയത്. ഡീസല്‍ എന്‍ജിന്‍ മാത്രമാണ് ക്വണ്‍ടോയ്ക്കുള്ളത്. 5.99 ലക്ഷം മുതല്‍ 7.57 ലക്ഷം വരെയാണ് വില.

മഹീന്ദ്ര വെരിറ്റോ

മഹീന്ദ്ര വെരിറ്റോ

മഹീന്ദ്രയുടെ ഏക സെഡാനായ വെരിറ്റോയും 2012 പുതിയ മുഖവുമായി വന്നു. 5.22 ലക്ഷം മുതല്‍ 7.15 ലക്ഷം വരെയാണ് വില.

മാരുതി സുസുക്കി ആള്‍ട്ടോ

മാരുതി സുസുക്കി ആള്‍ട്ടോ

2012ല്‍ മറ്റൊരു വമ്പന്‍ ലോഞ്ച്. 800 സിസി എന്‍ജിനുമായാണ് ഈ വാഹനം വരുന്നത്. 2.4 ലക്ഷത്തിലാണ് വില തുടങ്ങുന്നത്.

മെഴ്സിഡസ് ബെന്‍സ് ബി ക്ലാസ്

മെഴ്സിഡസ് ബെന്‍സ് ബി ക്ലാസ്

മെഴ്സിഡസിന്‍റെ വോള്യം വിപണിയിലേക്കുള്ള നോട്ടമാണ് ബി ക്ലാസ് ടൂറര്‍. 21.5 ലക്ഷത്തിലാണ് വില തുടങ്ങുന്നത്.

മിനി കൂപ്പര്‍

മിനി കൂപ്പര്‍

ബിഎംഡബ്ലിയുവിന്റെ ഉപ ബ്രാന്‍ഡായ മിനി ഇന്ത്യയിലെത്തിയതും ഈ വര്‍ഷത്തിലാണ്. ഫോക്്‌സ്‌വാഗണ്‍ ബീറ്റില്‍, ഫിയറ്റ് 500 എന്നീ പ്രീമിയം ചെറുകാറുകളോട് മത്സരിക്കുന്നതാണ് മിനിയുടെ മോഡലുകള്‍. 26 ലക്ഷത്തിലാണ് മിനി കൂപ്പര്‍ വില തുടങ്ങുന്നത്.

റിനോ ഡസ്റ്റര്‍

റിനോ ഡസ്റ്റര്‍

കോംപാക്ട് എസ്‌യുവി വിഭാഗത്തില്‍ കരുത്തുറ്റ സാന്നിധ്യമായി മാറിക്കഴിഞ്ഞ ഡസ്റ്റര്‍ ഇന്ത്യയിലെത്തിയതും 2012ല്‍ തന്നെയാണ്. വര്‍ഷാദ്യത്തില്‍ ദില്ലിയില്‍ സംഭവിച്ച ദില്ലി എക്‌സ്‌പോയിലാണ് ഡസ്റ്റര്‍ ആദ്യമായി പ്രദര്‍ശിപ്പിച്ചത്. 7.19 ലക്ഷം മുതല്‍ 11.29 ലക്ഷം വരെയാണ് വില.

റിനോ സ്‌കാല

റിനോ സ്‌കാല

റിനോയും നിസ്സാനും തമ്മിലുള്ള കൊടുക്കല്‍വാങ്ങലുകളുടെ മറ്റൊരു ഫലം കൂടി വിപണിയിലെത്തി. നിസ്സാന്‍ സണ്ണിയുടെ റീബാഡ്ജ്ഡ് പതിപ്പായ റിനോ സ്‌കാല. പതിവുപോലെ നിസ്സാനെക്കാള്‍ കൂടിയ വിലയിലാണ് റിനോ മോഡല്‍ വിപണിയിലെത്തിയത്. 6.99 ലക്ഷത്തില്‍ വില തുടങ്ങുന്നു.

സാങ്‌യോങ് റക്‌സ്റ്റണ്‍

സാങ്‌യോങ് റക്‌സ്റ്റണ്‍

മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള കൊറിയന്‍ കമ്പനി സാങ്‌യോങ് തങ്ങളുടെ റക്‌സ്റ്റണ്‍ എസ്‌യുവിയുമായി ഇന്ത്യന്‍ വിപണിയില്‍ അവതരിച്ചു. 17 ലക്ഷത്തിലാണ് വില തുടങ്ങുന്നത്.

മാരുതി സുസുക്കി റിറ്റ്‌സ്

മാരുതി സുസുക്കി റിറ്റ്‌സ്

റിറ്റ്‌സിന് ഒരു മുഖം മിനുക്കല്‍ 2012ല്‍ ലഭിച്ചു. ഡിസൈന്‍, ഇന്റീരിയര്‍ തുടങ്ങിയവയില്‍ ചെറിയ മാറ്റങ്ങള്‍ മാത്രമാണ് വരുത്തിയിരുന്നത്. 4.2 ലക്ഷത്തിലാണ് വില തുടങ്ങുക

ടാറ്റ സഫാരി സ്റ്റോം

ടാറ്റ സഫാരി സ്റ്റോം

ടാറ്റ സഫാരിക്ക് നീണ്ട കാലത്തിനു ശേഷമാണ് മുഖം മിനുക്കല്‍ ലഭിക്കുന്നത്. 9.9 ലക്ഷം രൂപയിലാണ് വില തുടങ്ങുന്നത്. ഈ പ്രീമിയം എസ്‌യുവിയുടെ ലോഞ്ച് നടന്നത് ഒക്ടോബറിലാണ്.

Most Read Articles

Malayalam
English summary
Here we analyses the new car launches of this year in India.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X