ഓഫറുകള്‍! ഓഫറുകള്‍!!

Written By:
To Follow DriveSpark On Facebook, Click The Like Button
Diwali
കാറുകളുടെ സീസണ്‍ ഇതാ അടുത്തു തുടങ്ങി. ദീപാവലിയോടടുപ്പിച്ചാണ് രാജ്യത്ത് കാര്‍വാങ്ങല്‍ പൊടിപൊടിക്കുക. ദീപാവലിയും കാറുകളും തമ്മില്‍ വളരെ പുരാതനമായ ബന്ധമാണുള്ളത്. ഏതോ പുഷ്പകവിമാനം ലോഞ്ച് ചെയ്തത് ദീപാവലി ദിനത്തിലാണെന്ന് പുരാണങ്ങള്‍ പറയുന്നു. കാരണം എന്തുതന്നെയായാലും കാര്‍നിര്‍മാതാക്കള്‍ക്ക് ഇക്കാലത്ത് നല്ല വരവാണ്.

പലതരം ഓഫറുകളാണ് കാര്‍ നിര്‍മാതാക്കള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. സ്വര്‍ണം മുതല്‍ പെട്രോള്‍ വരെ ദീപാവലി ഓഫറായി നല്‍കിവരാറുണ്ട്. ഇത്തവണത്തെ ഓഫറുകളെക്കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്. പറ്റിയതു വല്ലോം കണ്ടാല്‍ പിന്നെ വായിച്ചിരുന്ന് നേരം കളയണ്ട. നേരെ വിട്ടോണം, ഡീലറെ കാണാന്‍!

മാരുതി ഓഫര്‍

മാരുതി എന്തു കൊടുക്കുന്നു എന്നത് വലിയ ആകാംക്ഷയാണ് രാജ്യത്തെമ്പോടും. ആകര്‍ഷകമായ ഡിസ്കൗണ്ടുകളാണ് മാരുതി ഉപഭോക്താക്കള്‍ക്കു വേണ്ടി ഒരുക്കുന്നത്. ആള്‍ട്ടോ, വാഗണ്‍ ആര്‍, എസ്റ്റാര്‍, എസ്റ്റിലോയുടെ പെട്രോള്‍ വേരിയന്‍റുകള്‍ എന്നിവയ്ക്ക് ഓഫര്‍ നല്‍കുന്നുണ്ട്.

30000 മുതല്‍ 35000 വരെയുള്ള ഡിസ്കൗണ്ട് ഓഫറുകളാണ് വിവിധ മോഡലുകള്‍ക്ക് മാരുതി നല്‍കുന്നത്. 25000 രൂപയുടെ ഡിസ്കൗണ്ട് ഓഫറും നല്‍കുന്നുണ്ട്. ഇതെക്കുറിച്ച് വിശദവിവരങ്ങളറിയാന്‍ മാരുതിയുടെ സൈറ്റ് വിസിറ്റാവുന്നതാണ്.

ഹ്യൂണ്ടായ് ഓഫറുകള്‍

ഐ10 ഹാച്ച്ബാക്കിനുമേല്‍ 44,000 രൂപയുടെ ഓഫറാണ് ഹ്യൂണ്ടായ് നല്‍കുന്നത്. ഇതില്‍ ഗിഫ്റ്റ് ചെക്ക്, ലോയല്‍റ്റി ബോണസ്/എക്സ്ചേഞ്ച് ഓഫര്‍ എന്നിവയാണ് ഇതില്‍ പെടുന്നത്. ഇയോണില്‍ 24,250 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ സൗജന്യം ഇന്‍ഷൂറന്‍സ്, എക്സ്ചേഞ്ച് ഓഫര്‍/ലോയല്‍റ്റി ബോണസ് എന്നിവ ഉള്‍പ്പെടുന്നു.

സാന്‍ട്രോയില്‍ 40,000 രൂപയുടെ ഓഫറാണുള്ളത്.

ഹോണ്ടയുടെ ഓഫര്‍

15000ത്തിനും 40000ത്തിനും ഇടയ്ക്കുള്ള പദ്ധതികളാണ് ഹോണ്ട പ്രഖ്യാപിച്ചിരിക്കുന്നത്. സൗജന്യ ഇന്‍ഷൂറന്‍സ്, കാഷ് ഡിസ്കൗണ്ട് എന്നിവയാണ് ഓഫര്‍. സിറ്റി സെഡാനിന് 35000 രൂപയുടെ ഓഫറാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഉത്സവ സീസണ്‍ തുടങ്ങുന്നതിനു മുന്‍പ് പ്രഖ്യാപനങ്ങള്‍ വന്നുകഴിഞ്ഞു. മാന്ദ്യത്തിലോടുന്ന കാര്‍ വിപണിക്ക് ഇത്തവണത്തെ സീസണ്‍ ഉഷാറാകുമോ എന്ന് കാത്തിരുന്ന് കാണാം.

കൂടുതല്‍... #car #diwali #കാര്‍ #ദീപാവലി
English summary
Drivespark takes a look of what's in store for this festive season.
Story first published: Tuesday, September 11, 2012, 15:15 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark