ഷെവര്‍ലെ സ്പാര്‍ക്കിന് കോസ്മെറ്റിക് സര്‍ജറി

Chevrolet Spark
എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തില്‍ ഷെവര്‍ലെ സ്പാര്‍ക് അതിന്‍റെ ഗുണമേന്മകൊണ്ട് എതിരാളികളെ മറികടക്കുന്ന വാഹനമാണ്. ഒരു പരിധി വിട്ട് താഴാനുള്ള ജനറല്‍ മോട്ടോഴ്സിന്‍റെ മടി കാറില്‍ ഉപയോഗിച്ചിരിക്കുന്ന ഘടകഭാഗങ്ങളുടെ ഗുണമേന്മ വിളിച്ചോതുന്നുണ്ട്. ചേരയെ തിന്നുന്ന നാട്ടില്‍ ചെന്നാല്‍ നടുക്കണ്ടം തിന്നാതിരിക്കുന്നത് ഒരു കുറ്റകൃത്യമൊന്നുമല്ല. പലപ്പോഴും അതൊരു നല്ല കൃത്യമാണ്.

എതിരാളികള്‍ എന്നു വിളിക്കാവുന്ന ആള്‍ട്ടോ, ഇയോണ്‍ എന്നിവരെക്കാള്‍ വിലയില്‍ അല്‍പം ഉയര്‍ന്ന നിലയിലാണ് ഈ കാര്‍ വരുന്നത്. ബ്രാന്‍ഡ് മൂല്യത്തിന്‍റെയും ഗുണമേന്മയുടെയുമെല്ലാം പിന്തുണയുണ്ടായിട്ടും സ്പാര്‍ക്കിന് ചില ഇല്ലായ്മകളുണ്ട്. ഇല്ലായ്മകള്‍ എല്ലായ്പോഴും വേദനാകരമാണ്.

ഡിസൈനിന്‍റെ കാര്യത്തിലാണ് സ്പാര്‍ക്കിന്‍റെ ഇല്ലായ്മ പ്രകടമാകുന്നത്. നിലവിലെ ഡിസൈന്‍ ഇത്തിരി പഴക്കം ചെന്നതാണ്. ഇക്കാര്യത്തില്‍ ഒരു മാറ്റം വേണമെന്ന് ഷെവര്‍ലെ കഠിനമായി ആഗ്രഹിക്കുന്നു. വളരെ താമസിക്കാതെ തന്നെ ചില കോസ്മെറ്റിക് മാറ്റങ്ങളുമായി ഷെവര്‍ലെ സ്പാര്‍ക് നിരത്തിലിറങ്ങും.

പുതിക്കിയ ഷെവര്‍ലെ സ്പാര്‍ക് ചില സ്ഥലങ്ങളില്‍ ടെസ്റ്റ് ചെയ്യുന്നതായി കാണപ്പെട്ടിട്ടുണ്ട്. എന്നാല്‍ പുതുക്കിയ സ്പാര്‍ക്കിന്‍റെ ലോഞ്ച് സംബന്ധിച്ച് ഷെവര്‍ലെ കാര്യമായൊന്നും തന്നെ പറഞ്ഞിട്ടില്ല. പുതുക്കിയ മോഡലിന്‍റെ വില എന്തായിരിക്കുമെന്ന കാര്യത്തിലും വ്യക്തതയൊന്നുമില്ല.

പുതുക്കിയ സ്പാര്‍ക്ക് വിപണിയിലെത്തുന്നതോടെ വില്‍പനയില്‍ ഒരു കുതിപ്പ് ഷെവര്‍ലെ പ്രതീക്ഷിക്കുന്നുണ്ട്. എന്‍ട്രി ലെവല്‍ ഹാച്ച്ബാക്ക് വിഭാഗത്തിലെ വില്‍പനയുടെ കാര്യമെടുത്താല്‍ മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ വാഹനങ്ങളുടെയെല്ലാം വളരെ പുറകിലാണ് സ്പാര്‍ക്ക് ഇപ്പോഴുള്ളത്.

Most Read Articles

Malayalam
English summary
The good news to the small car lovers are that the Chevrolet Spark is getting a facelift done for the Spark which could be launched sometime soon.
Story first published: Monday, May 21, 2012, 16:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X