ഷെവര്‍ലെ സെയ്‍ല്‍ ലോഞ്ച് ചെയ്തു

Posted By:

ഇന്ത്യ, ചൈന, അമേരിക്ക എന്നിങ്ങനെയുള്ള നീണ്ട കാത്തിരിപ്പിന് അവസാനമിട്ടുകൊണ്ട് ഷെവര്‍ലെ സെയ്ല്‍ യുവ (Chevrolet Sail U-VA) ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തു. നേരത്തെ നിങ്ങള്‍ അറിഞ്ഞതുപോലെ ചൈനീസ് കമ്പനിയായ ഷാങ്ഹായ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി കോര്‍പറേഷനുമായി ചേര്‍ന്നാണ് ജനറല്‍ മോട്ടോഴ്സ് സെയ്ല്‍ യുവ വികസിപ്പിച്ചെടുത്തത്.

ദില്ലിയില്‍ വെച്ചാണ് ഈ പ്രീമിയം ഹാച്ച്ബാക്കിന്‍റെ ലോഞ്ച് നടന്നത്. ദീപാവലി സീസണിന്‍റെ കച്ചവടം സെയ്‍ലിനെ തുടക്കത്തില്‍ തുണയ്ക്കുമെന്ന് പ്രതീക്ഷിക്കാം. പിന്നീടുള്ള വില്‍പനകളില്‍ നിന്ന് മാത്രമേ വാഹനത്തിന്‍റെ യഥാര്‍ത്ഥ സാധ്യതകള്‍ കാണാനൊക്കൂ. വിപണിയിലെ കണക്കുകളില്‍ നിന്ന് വ്യക്തമാകുന്ന ഒരു വസ്തുത പ്രീമിയം ഹാച്ച്ബാക്ക് സെഗ്മെന്‍റിന്‍റെ ഭാവി സുരക്ഷിതമാണെന്നതാണ്.

ഫോക്സ്‍വാഗണ്‍ പോളോ, ഫോര്‍ഡ് ഫിഗോ, ഹ്യൂണ്ടായ് ഐ20, മാരുതി സുസുക്കി സ്വിഫ്റ്റ് തുടങ്ങിയ വാഹനങ്ങളെല്ലാം സെയ്‍ലിനെ എതിരേല്‍ക്കാനായി വഴിയില്‍ കാത്തുനില്‍പുണ്ട്. ചില്ലറ കളിയൊന്നും കളിച്ചാല്‍ പോര എന്ന് ഷെവര്‍ലെക്ക് നന്നായറിയാം. ഈ കളിയില്‍ ജയിക്കാനായി സെയ്‍ല്‍ എന്തെല്ലാം സന്നാഹങ്ങളുമായാണ് വന്നിരിക്കുന്നതെന്ന് താഴെ വായിക്കാം. ചിത്രങ്ങളും കാണാം.

ഷെവര്‍ലെ സെയ്‍ല്‍

7 വേരിയന്‍റുകളാണ് സെയ്‍ലിനുള്ളത്. 4 എണ്ണം പെട്രോളില്‍ വരുമ്പോള്‍ മൂന്നെണ്ണം ഡീസലില്‍ വരുന്നു.

ഷെവര്‍ലെ സെയ്‍ല്‍

1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് സെയ്‍ലിനുള്ളത്. 1.2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിന്‍ വാഹനത്തിന് ഘടിപ്പിക്കും. ഡീസല്‍ എന്‍ജിന് 4000 ആര്‍പിഎമ്മില്‍ 77 കുതിരകളുടെ ശേഷിയാണുള്ളത്. 1750 ആര്‍പിഎമ്മില്‍ 205 എന്‍എം ചക്രവീര്യം ഈ എന്‍ജിന്‍ പകരും. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സ് ഘടിപ്പിച്ചിരിക്കുന്നു.

പെട്രോള്‍ എന്‍ജിന് 6000 ആര്‍പിഎമ്മില്‍ 85 കുതിരകളുടെ ശേഷിയുണ്ട്. ചക്രവീര്യം 113 എന്‍എം, 5000 ആര്‍പിഎമ്മില്‍. 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് വാഹനത്തിന്‍റേത്.

ഷെവര്‍ലെ സെയ്‍ല്‍

174 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സ് വാഹനത്തിനുണ്ട്. 248 ലിറ്റര്‍ ബൂട്ട് സ്പേസ്.പിന്‍സീറ്റുകള്‍ മടക്കിവെച്ചാല്‍ ഇത് 1215 ലിറ്റര്‍ ആയി ഉയര്‍ത്താം.

ഷെവര്‍ലെ സെയ്‍ല്‍

ഡ്യുവല്‍ ടോണ്‍ ഇന്‍റീരിയര്‍ സെയ്‍ലിന് നല്‍കിയിരിക്കുന്നു. എബിഎസ് വിത് ഇബിഡി, എയര്‍ബൈഗുകള്‍ എന്നിങ്ങനെയുള്ള സുരക്ഷാ സന്നാഹങ്ങളും സെയ്‍ലിനുണ്ട്.

ഷെവര്‍ലെ സെയ്‍ല്‍

ഡീസല്‍ പതിപ്പിന് ലിറ്ററിന് 22.10 കിമിയാണ് മൈലേജ്. പെട്രോള്‍ പതിപ്പിന് ലിറ്ററിന് 18.2 കിമി മൈലേജ് ലഭിക്കും.

ഷെവര്‍ലെ സെയ്‍ല്‍

ഷെവര്‍ലെ സെയ്‍ല്‍ പെട്രോള്‍ വില

ഷെവര്‍ലെ സെയ്‍ല്‍ പെട്രോള്‍ ബേസ് പതിപ്പ് 4.44 ലക്ഷം

ഷെവര്‍ലെ സെയ്‍ല്‍ പെട്രോള്‍ എല്‍എസ് പതിപ്പ് 4.83 ലക്ഷം

ഷെവര്‍ലെ സെയ്‍ല്‍ പെട്രോള്‍ എല്‍എസ് എബിഎസ് പതിപ്പ് 5.18 ലക്ഷം

ഷെവര്‍ലെ സെയ്‍ല്‍ പെട്രോള്‍ എല്‍ടി എബിഎസ് പതിപ്പ് 5.58 ലക്ഷം

ഷെവര്‍ലെ സെയ്‍ല്‍ ഡീസല്‍ വില

ഷെവര്‍ലെ സെയ്‍ല്‍ ഡീസല്‍ എല്‍ എസ് പതിപ്പ് 5.87 ലക്ഷം

ഷെവര്‍ലെ സെയ്‍ല്‍ ഡീസല്‍ എല്‍എസ് എബിഎസ് പതിപ്പ് 6.19 ലക്ഷം

ഷെവര്‍ലെ സെയ്‍ല്‍ ഡീസല്‍ എല്‍ടി എബിഎസ് പതിപ്പ് 6.62 ലക്ഷം

English summary
The Indo-Chinese car Chevrolet Sail U-VA developed by General Motors has been launched in India.
Story first published: Friday, November 2, 2012, 15:40 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark