ജീപ്പ് വരുന്നൂ ജീപ്പ്!

Posted By:

കുറെ മാസങ്ങള്‍ക്കു മുന്‍പ് ഫിയറ്റിന്‍റെ എസ്‍യുവി ബ്രാന്‍ഡ് ക്രൈസ്‍ലര്‍ ജീപ്പ് ഇന്ത്യയിലെത്തുമെന്ന് ഊഹാപോഹങ്ങള്‍ പെരുകിയിരുന്നു. എന്നാല്‍ അങ്ങനെയൊരാലോചന തങ്ങള്‍ക്കിപ്പോഴില്ലെന്ന് ഫിയറ്റ് തന്നെ ഇടപെട്ട് വ്യക്തമാക്കിയതോടെ ഊഹവ്യവസായം അവസാനിക്കുകയായിരുന്നു. എന്നാലിപ്പോള്‍ പ്രസ്തുത ഊഹങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെച്ചിരിക്കുന്നു. ജീപ്പ് വരുന്നത് സംബന്ധിച്ച് ഡിസംബറില്‍ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണ് പുതിയ വാര്‍ത്തകള്‍ പറയുന്നത്.

ക്രൈസ്‍ലറിന്‍റെ കീഴിലുള്ള ബ്രാന്‍ഡുകളിലൊന്നാണ് ജീപ്പ്. ക്രൈസ്‍ലറിന്‍റെ സാരമായ ഓഹരികള്‍ ഫിയറ്റ് കൈവശം വെക്കുന്നുണ്ട്. ഫിയറ്റ് വളരെ നേരത്തെ തന്നെ ജീപ്പിനെ ഇന്ത്യയിലെത്തിക്കാനുള്ള ആഗ്രഹം ക്രൈസ്‍ലറുമായി പങ്കുവെച്ചിരുന്നു എന്നാണ് മനസ്സിലാക്കാനാവുന്നത്.

ഇന്ത്യയുടെ വിപണിയില്‍ എസ്‍യുവികള്‍ക്കുള്ള പ്രാധാന്യം വളരെ വലുതാണെന്നത് ഫിയറ്റ് പരിഗണിക്കുന്നുണ്ട്. എന്നാല്‍ ജീപ്പ് പോലൊരു ബ്രാന്‍ഡിന്‍റെ വിലനിലവാരം തീര്‍ച്ചയായും പ്രീമിയം ആയിരിക്കും. പ്രീമിയം വാഹനങ്ങള്‍ക്ക് പാകപ്പെട്ടുവരുന്ന മണ്ണാണ് ഇന്ത്യയിപ്പോള്‍ എന്നതായിരിക്കാം ഫിയറ്റിനെ ആകര്‍ഷിക്കുന്നത്.

ലോകയുദ്ധകാലത്ത് പരുക്കന്‍ ഇടങ്ങളില്‍ ഉപയോഗിച്ചുവന്നിരുന്ന 'ജനറല്‍ പര്‍പസ് വെഹിക്കിളു'കളാണ് പിന്നീട് ജീപ്പ് ആയി മാറുന്നത്. ജിപി എന്നായിരുന്നു ആര്‍മി ഈ വാഹനത്തെ ചുരുക്കി വിളിച്ചത്. ക്രൈസ്‍ലര്‍ ജിപി എന്നതിനെ ജീപ് എന്നാക്കിമാറ്റി ഉപയോഗിക്കാന്‍ തുടങ്ങി.

ഇന്ത്യയില്‍ മഹീന്ദ്ര ഇടക്കാലത്ത് ക്രൈസ്‍ലറില്‍ നിന്ന് ജീപ്പ് ബ്രാന്‍ഡ് നാമത്തിന്‍റെ ലൈസന്‍സ് എടുത്ത് ഇന്ത്യയില്‍ ഒരു അനുകരണം പുറത്തിറക്കിയിരുന്നു. നിലവില്‍ ഈ വാഹനം വിപണിയിലില്ല.

ഗ്രാന്‍ഡ് ചിരോകീ ജീപ്പാണ് ഇന്ത്യയിലേക്കെത്തിക്കാന്‍ ഫിയറ്റ് കൊതിക്കുന്നത്.

ജീപ്പ് ഗ്രാന്‍ഡ് ചിരോകീ
ജീപ്പ് ഗ്രാന്‍ഡ് ചിരോകീ
ജീപ്പ് ഗ്രാന്‍ഡ് ചിരോകീ
ജീപ്പ് ഗ്രാന്‍ഡ് ചിരോകീ
ജീപ്പ് ഹരികെയ്ന്‍
ജീപ്പ് വ്രാങ്‍ഗ്‍ലര്‍
ജീപ്പ്
ജീപ്പ്
ജീപ്പ്
ജീപ്പ് ലോഗോ
English summary
Fiat is planning to bring Chrysler Jeep brand to India.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark