കോണ്‍ക്വസ്റ്റ് ഇവാഡ് വരുന്നു

സായുധ വാഹനങ്ങളുടെ നിര്‍മാണത്തില്‍ പേരുകേട്ട കോണ്‍ക്വസ്റ്റ് വെഹിക്കിള്‍സ്, 2012 അവസാനത്തോടെ ഇന്ത്യയില്‍ എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ട്. ഇവാ‍ഡ് എസ്‍യുവിയാണ് ആദ്യം ഇന്ത്യന്‍ വിപണിയിലെത്തിക്കുക. ഇത് കോണ്‍ക്വസ്റ്റിന്‍റെ ആദ്യത്തെ സ്വകാര്യവാഹനമാണ്.

3,2 കോടി രൂപയാണ് ഈ ആഡംബര വാഹനത്തിന് വില. ഇന്ത്യയില്‍ ഈ വാഹനം മാഗസ് ഗ്രൂപ്പാണ് ഇറക്കുമതി ചെയ്ത് വില്‍പന നടത്തുക.

Conquest Evade

ഫോര്‍ഡിന്‍റെ വൈഡ് എഫ്550 സൂപ്പര്‍ ഡ്യൂട്ടി ചേസിസാണ് ഇവാഡില്‍ ഉപയോഗിക്കുന്നത്. അലൂമിനിയവും സ്റ്റീലും ചേര്‍ന്നതാണ് ബോഡി. ലിമോസിന്‍ ശൈലിയിലുള്ള സീറ്റിംഗാണ് വാഹനത്തില്‍.

ഇവാഡിനെ സ്വകാര്യ വാഹനമാക്കുന്നതിനായി കാര്യമായ പണികള്‍ കോണ്‍ക്വസ്റ്റ് നടത്തിയിരിക്കുന്നു. ഗ്രില്‍ പുനര്‍ രൂപകല്‍പന നടത്തിയിട്ടുണ്ട്. രാത്രി കാഴ്ചയുള്ള കാമറകള്‍ മുമ്പിലും പിന്നിലും ഘടിപ്പിച്ചിരിക്കുന്നു. കൂടുതല്‍ വീതിയേറിയ ബാക്ക് ഡോര്‍ വാഹനത്തിനുണ്ട്.

കരുത്തിന്‍റെയും ആഡംബരത്തിന്‍റെയും ഒരു സമന്വയമായിരിക്കും ഇവാഡ് എസ്‍യുവി. അല്‍കാന്‍ട്ര ലതര്‍ ഫിനിഷാണ് ഇന്‍റീരിയറില്‍ നല്‍കിയിട്ടുള്ളത്. ഉയര്‍ന്ന ഗുണനിലവാരമുള്ള ദ്രവ്യങ്ങളുപയോഗിച്ചുള്ള ബോഡി നിര്‍മിതി ഉയര്‍ന്ന വിശ്വാസ്യത പാലിക്കുന്നു.

Most Read Articles

Malayalam
English summary
Conquest Vehicles, a Toronto-based company is planning to launch its first personal vehicle, Evade SUV in India.
Story first published: Sunday, August 12, 2012, 16:59 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X