ഹോണ്ട ബ്രിയോ അമേസ് ചിത്രങ്ങള്‍!

Posted By:

ഇത്ര ദീര്‍ഘമായ ഒരു ടര്‍ബോലാഗ് തങ്ങള്‍ക്കുണ്ടാകുമെന്ന് ഹോണ്ട ഒരുകാലത്തും പ്രതീക്ഷിച്ചുകാണില്ല. പെട്രോളിന്‍റെ അപ്രമാദിത്യത്തില്‍ വിശ്വസിച്ചിരുന്ന ഹോണ്ട, ഒരുകാലത്തും ഡീസല്‍ എന്‍ജുനുണ്ടാക്കാന്‍ മെനക്കെട്ടില്ല എന്നതാണ് സത്യം. യൂറോപ്പ് പോലുള്ള വികസിതമേഖലകളില്‍ നിന്ന് വികസ്വരരാഷ്ട്രങ്ങളിലേക്ക് കാര്‍വിപണിയുടെ കേന്ദ്രീകരണം മാറിത്തുടങ്ങിയപ്പോഴും ഹോണ്ട വിശ്വസിച്ചത് പെട്രോളില്‍ തന്നെ. എന്നാല്‍ ഇന്ത്യയടക്കമുള്ള വിപണികളിലെ രാസസമവാക്യം വളരെ വ്യത്യസ്തമായിരുന്നു. നേരം ഇരുട്ടിവെളുക്കും മുന്‍പാണ് ആളുകള്‍ പെട്രോളില്‍ നിന്ന് ഡീസലിലേക്ക് ചേക്കേറിയത്. ഇത് ഹോണ്ടയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു.

ഡീസല്‍ എന്‍ജിനുണ്ടാക്കാന്‍ ഹോണ്ടയെടുത്ത സമയം അതിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ ടര്‍ബോലാഗുകളിലൊന്നാണെന്നു പറയാം. യൂറോപ്പില്‍ സിറ്റി സെഡാന്‍ ഹോണ്ടയുടെ സ്വന്തം ഡീസല്‍ എന്‍ജിനുമായി ഈയിടെയാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ബ്രിയോ ഹാച്ച്ബാക്കിന്‍റെ സെഡാന്‍ പതിപ്പ് ഡീസല്‍ എന്‍ജിനുമായി വന്നിരിക്കുന്നു. ടര്‍ബോലാഗ് അവസാനിച്ചു; വണ്ടി നീങ്ങിത്തുടങ്ങിയിരിക്കുന്നു...

ഏറെ കൗതുകമുണ്ടാക്കുന്ന ഒരു വാര്‍ത്തയും ഇതിനിടെ പുറത്തുവന്നിരുന്നു. ബ്രിയോ സെഡാന്‍ ആദ്യമായി ഇറങ്ങാന്‍ പോകുന്നത് ഇന്ത്യന്‍ വിപണിയിലാണ്. 'അമേസ്' എന്നാണ് വാഹനത്തിന് പേരിട്ടിരിക്കുന്നത്. വാഹനത്തിന്‍റെ ടീസര്‍ ഇമേജ് ഈയിടെ ഹോണ്ട പുറത്തുവിടുകയുണ്ടായി. ഇപ്പോഴിതാ, കൂടുതല്‍ മിഴിവുള്ള ചിത്രങ്ങള്‍ ലഭ്യമായിരിക്കുന്നു. അവ താഴെ.

ഹോണ്ട ബ്രിയോ അമേസ് സെഡാന്‍

വാഹനത്തിന്‍റെ ഡിസൈന്‍ കിടു ആയിട്ടുണ്ടെന്നുതന്നെ പറയണം. മാരുതി സുസുക്കി ഡിസൈര്‍ ആണ് നേരിട്ടുള്ള എതിരാളിയായി വരിക. നാല് മീറ്ററില്‍ താഴെയാണ് വാഹനത്തിന്‍റെ വലിപ്പം. സാധാരണ 24 ശതമാനം എക്സൈസ് ചുങ്കം വരുന്നിടത്ത്, 4 മീറ്റര്‍ താഴെയുള്ള വാഹനങ്ങള്‍ക്ക് 12 ശതമാനമേ വരൂ.

ഹോണ്ട ബ്രിയോ അമേസ് സെഡാന്‍

ബൂട്ട് പിടിപ്പിച്ച ബ്രിയോ തന്നെയാണിത്. സ്വിഫ്റ്റ് ഡിസൈര്‍, ഫോക്സ്‍വാഗന്‍ പോളോ തുടങ്ങിയ വാഹനങ്ങളുടെ നിരയില്‍ തന്നെയാണ് ഇതിന്‍റെ സ്ഥാനം. എങ്കിലും ഡിസൈറിനെ അപേക്ഷിച്ച് ഒരു സെഡാന്‍ ഫീല്‍ തോന്നിപ്പിക്കാന്‍ ബ്രിയോ അമേസ് സെഡാന് കഴിയുന്നുണ്ട്.

ഹോണ്ട ബ്രിയോ അമേസ് സെഡാന്‍

മുന്‍വശം ബ്രിയോയുടെ ശരിയായ പകര്‍പ്പാണ്. മറ്റ് രാഷ്ട്രങ്ങളിലേക്കുള്ള മോഡലായതിനാലാവണം ഫോഗ് ലാമ്പുകള്‍ കാണാത്തത്. ഇന്ത്യന്‍ വിപണിയിലെത്തുമ്പോള്‍ ഇതുകൂടി കൂട്ടിച്ചേര്‍ക്കുമെന്ന് പ്രതീക്ഷിക്കാം.

ഹോണ്ട ബ്രിയോ അമേസ് സെഡാന്‍

ബ്രിയോ ഹാച്ച്ബിക്കിനുള്ളതിന് സമാനമായ ഇന്‍റീരിയര്‍ സ്വഭാവമാണ് ഈ വാഹനത്തിനും കാണുന്നത്. എങ്കിലും വെരിറ്റോ, എട്യോസ് തുടങ്ങിയ എതിരളികളെ അപേക്ഷിച്ച് ഇത് മുന്നില്‍ത്തന്നെ.

ഹോണ്ട ബ്രിയോ അമേസ് സെഡാന്‍

1.5 ലിറ്ററിന്‍റെ ഐ-ഡിടിഇസി ഡീസല്‍ എന്‍ജിനാണ് ഹോണ്ട വികസിപ്പിച്ചെടുത്തവയില്‍ ചെറിയത്. ഹോണ്ട എന്‍ത് ഡ്രീംസ് സാങ്കേതികതയില്‍ ഇതുകൂടാതെ 1.6 ലിറ്റര്‍ ശേഷിയുടെയും 2.2 ലിറ്റര്‍ ശേഷിയുടെയും എന്‍ജിനുകള്‍ വികസിപ്പിച്ചെടുത്തിട്ടുണ്ട്. 2.2 ലിറ്റര്‍ എന്‍ജിനുകള്‍ ഹോണ്ട സിആര്‍വിക്കും അക്കോര്‍ഡിനും പിടിപ്പിക്കുമെന്നാണ് അറിയുന്നത്.

1.5 ലിറ്റര്‍ എന്‍ജിന്‍ 100 കുതിരകളുടെ ശേഷിയുള്ളതാണ്. 210 എന്‍എം ചക്രവീര്യം എന്‍ജിന്‍ പകരുന്നു. 22 മുതല്‍ 24 വകെ കിലോമീറ്റ‍ര്‍ മൈലേജ് പകരും എന്‍ജിന്‍.

ഹോണ്ട ബ്രിയോ അമേസ് സെഡാന്‍

ഏതാണ്ട് 350 ലിറ്റര്‍ കപ്പാസിറ്റിയുള്ളതാണ് ബൂട്ടെന്ന് കാഴ്ചയില്‍ തോന്നിക്കുന്നു. ഇത് 4 മീറ്റര്‍ സെഡാനില്‍ മികച്ച ഒന്നാണ്. 2013ല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ഈ വണ്ടി എത്തിച്ചേരും.

English summary
We take a closer look at Honda's latest offering the Brio ‘Amaze' Sedan.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark