ഹ്യൂണ്ടായ് വെലോസ്റ്റര്‍ സ്ട്രീറ്റ് കണ്‍സെപ്റ്റ്

Posted By:

കഴിഞ്ഞ ദില്ലി എക്സ്പോയില്‍ ഹ്യൂണ്ടായ് വെലോസ്റ്റര്‍ കൂപെ പ്രദര്‍ശിപ്പിച്ചിരുന്നു. ദില്ലിയില്‍ ഇവളെ കണ്ടെത്തിയ അന്നുമുതല്‍ ഓട്ടോപ്രണയികള്‍ ഒരേ കാത്തിരിപ്പാണ്. നിലവില്‍ ഈ വാഹനം ലഭിക്കാന്‍ യാതൊരു വഴിയും ഹ്യൂണ്ടായ് ഒരുക്കിയിട്ടില്ലെങ്കിലും വാഹനം അധികം താമസിക്കാതെ വിപണിയിലെത്തുമെന്ന് നിരീക്ഷകര്‍ പറയുന്നു.

പുതിയ വാര്‍ത്തകള്‍ പറയുന്നത് ഹ്യൂണ്ടായ് വെലോസ്റ്റര്‍ സ്ട്രീറ്റ് കണ്‍സെപ്റ്റ് ആസ്ത്രേലിയന്‍ മോട്ടോര്‍ ഷോയില്‍ പ്രദര്‍ശിപ്പിച്ചു വരുന്നതിനെ കുറിച്ചാണ്. ഈ മാസം 28 വരെ ഈ വാഹനത്തെ ആസ്ത്രേലിയയില്‍ കാണാനാകും. വെലോസ്റ്ററിന്‍റെ നിലവിലെ രൂപത്തിന്മേല്‍ ഹ്യൂണ്ടായ് ഡിസൈനര്‍മാര്‍ അങ്ങ് കേറി മേഞ്ഞിരിക്കുന്നതായാണ് കണ്‍സെപ്റ്റിന്‍റെ മനോഹരമായ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാകുന്നത്.

മാറ്റ് ഗ്രേ നിറത്തിലാണ് കണ്‍സെപ്റ്റ് അവതരിപ്പിച്ചിരിക്കുന്നത്. അസാധ്യമായ സ്പോര്‍ടി സൗന്ദര്യം പകര്‍ന്നു നല്‍കുവാന്‍ ഹ്യൂണ്ടായ് ഡിസൈനകര്‍മാര്‍ക്ക് സാധിച്ചിരിക്കുന്നതായി കാണാം. റിയര്‍ ഡിഫ്യൂസര്‍, ഫ്രണ്ട് സ്പോയ്‍ലര്‍, മനോഹരമായ 18" അലോയ് വീലുകള്‍, സൈഡ് സ്കര്‍ട്ടുകള്‍ എന്നിവ സ്പോര്‍ടി സൗന്ദര്യം വര്‍ധിപ്പിക്കുന്നു.

ഈ പതിപ്പിലൂടെ വാഹനങ്ങളെ സൗന്ദര്യസ്വാദനത്തിന്‍റെ തലത്തില്‍ വീക്ഷിക്കുന്ന ഒരു വലിയ വിഭാഗത്തിന്‍റെ ശ്രദ്ധ തങ്ങളിലേക്ക് കൊണ്ടുവരാന്‍ ഹ്യൂണ്ടായിക്ക് സാധിക്കും.

To Follow DriveSpark On Facebook, Click The Like Button
ഹ്യൂണ്ടായ് വെലോസ്റ്റര്‍ സ്ട്രീറ്റ് കണ്‍സെപ്റ്റ്

വാഹനത്തിന്‍റെ മസിലന്‍ രൂപം ആരെയും ആകര്‍ഷിക്കുന്നതാണ്. മാറ്റ് ഗ്രേ നിറത്തിന് ഇടകലരുന്ന ഓറഞ്ച് നിറത്തിന്‍റെ സാന്നിധ്യം സ്പോര്‍ട്സ് വണ്ടിപ്രാന്തന്മാരുടെ മനസ്സിനെ പ്രലോഭിപ്പിക്കുന്നതാണ്.

ഹ്യൂണ്ടായ് വെലോസ്റ്റര്‍ സ്ട്രീറ്റ് കണ്‍സെപ്റ്റ്

അടിവശത്തെ സ്ട്രോബ് ലൈറ്റുകളും പിന്‍സീറ്റിന് പിന്നിലായി ഘടിപ്പിച്ച എല്‍ഇഡികളും തീര്‍ക്കുന്ന മാസ്മരിക സൗന്ദര്യം ഒന്നുവേറെയാണ്. അലോയ് വീലിന്‍റെ ഓറഞ്ച് നിറം വാഹനത്തെ കൂടുതല്‍ സെക്സിയാക്കുന്നു.

ഹ്യൂണ്ടായ് വെലോസ്റ്റര്‍ സ്ട്രീറ്റ് കണ്‍സെപ്റ്റ്

ഇന്‍റീരിയറില്‍ കറുപ്പ് നിറത്തിലുള്ള സ്കോട്ടിഷ് ലതര്‍ കൊണ്ടുള്ള അപ്ഹോള്‍സ്റ്ററിക്കിടയില്‍ ഓറഞ്ച് നിറത്തിന്‍റെ സാന്നിധ്യങ്ങളും കാണാം. കാറിനകത്ത് ഒരു പാര്‍ട്ടി നടക്കുന്നതായി തോന്നിക്കുന്ന ആഘോഷത്തിന്‍റേതായ അന്തരീക്ഷം ഈ നിറച്ചേരുവ സൃഷ്ടിക്കുന്നു.

ഹ്യൂണ്ടായ് വെലോസ്റ്റര്‍ സ്ട്രീറ്റ് കണ്‍സെപ്റ്റ്

വലിയ മസിലന്‍ വീല്‍ ആര്‍ച്ചുകള്‍ വാഹനത്തിന്‍റെ കരുത്തന്‍ ഇമേജ് വര്‍ധിപ്പിക്കുന്നു.

ഹ്യൂണ്ടായ് വെലോസ്റ്റര്‍ സ്ട്രീറ്റ് കണ്‍സെപ്റ്റ്

ഫ്രണ്ട്-റിയര്‍ സ്കര്‍ട്ടുകള്‍ എല്‍ഇഡി ലൈറ്റുകള്‍ നല്‍കി അലങ്കരിച്ചിരിക്കുന്നു. വാഹനത്തിനകത്തും എല്‍ഇഡി സാന്നിധ്യമുണ്ട്.

ഹ്യൂണ്ടായ് വെലോസ്റ്റര്‍ സ്ട്രീറ്റ് കണ്‍സെപ്റ്റ്

ഫ്രണ്ട് സ്‍പ്ലിറ്റര്‍, ഫോഗ് ലൈറ്റ് കവറുകള്‍, ബോണറ്റ് വെന്‍റുകള്‍, സൈഡ് സ്കര്‍ട്ടുകള്‍, ഘിയര്‍ ഡിഫ്യൂസര്‍ ലിപ്, ഹ്യൂണ്ടായ് ബാഡ്‍ജുകള്‍ എന്നിവ ഓറഞ്ച് നിറത്തിലാണുള്ളത്.

English summary
Hyundai Veloster street concept has been unveiled in the Australian Motor Show.
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark