സ്വിഫ്റ്റ് ബ്രേക് തകരാര്‍ പരിഹരിക്കുന്നു

Written By:
Maruti Suzuki Swift
മാരുതി സുസുക്കി സ്വിഫ്റ്റ് ഹാച്ച്ബാക്കിന് ബ്രേക് തകരാര്‍ ഉള്ളതായി വ്യാപകമായി പരാതി ഉയര്‍ന്നിരുന്നത് ഞങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത് ഓര്‍ക്കുമല്ലോ. പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നത് സ്വിഫ്റ്റിന്‍റെ ബ്രേക് തകരാര്‍ പരിഹരിക്കാന്‍ മാരുതി നടപടിയെടുക്കുന്നതിനെ കുറിച്ചാണ്. പരസ്യമായി 'തിരിച്ചുവിളി' നടത്താതെ ഉപഭോക്താക്കളുമായി നേരിട്ട് ബന്ധപ്പെട്ട് കാര്യം സാധിക്കുകയാണ് മാരുതി ചെയ്യുന്നത്.

ആദ്യഘട്ടത്തില്‍ പരാതികള്‍ മാരുതി അവഗണിക്കുകയാണുണ്ടായത്. എന്നാല്‍ പരാതികള്‍ വ്യാപകമാകുകയും വാര്‍ത്തകളില്‍ നിറയുകയും ചെയ്തതോടെ കമ്പനിക്ക് വിഷയത്തിലേക്ക് ശ്രദ്ധ കൊടുക്കേണ്ടി വന്നു.

താഴ്ന്ന വേഗതയില്‍ ഓടിക്കുമ്പോഴാണ് ബ്രേക്ക് ശരിയായി പ്രവര്‍ത്തിക്കാതെ വരുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ബ്രേക് അമര്‍ത്താന്‍ അസാമാന്യമായ സമ്മര്‍ദ്ദം ചെലുത്തേണ്ടി വരുന്നു. വാഹനം പെട്ടെന്ന് നിറുത്താന്‍ സാധിക്കാതെ വരുന്ന ഈ തകരാര്‍ മൂലം വലിയ അപടകങ്ങള്‍ക്ക് സാധ്യത കുറവാണെങ്കിലും ബ്രേക്കിനാണ് പ്രശ്നം എന്നതിനാല്‍ അവഗണിക്കാന്‍ സാധിക്കുന്നതല്ല.

പ്രശ്നം വ്യാപകമായി ഉയര്‍ന്നു വന്നപ്പോള്‍ കുറഞ്ഞ വേഗതയിലോടുമ്പോള്‍ ഹാഫ് ക്ലച്ച് ഉപയോഗിക്കാതിരിക്കുക എന്ന ഉപദേശം ഫേസ്‍ബുക് വഴി നല്‍കുകയാണ് മാരുതി ചെയ്തത്. ഇത് ഉപഭോക്താക്കള്‍ക്കിടയില്‍ അതൃപ്തിക്ക് കാരണമായി. ഉടമകളുടെ ഡ്രൈവിംഗ് ശൈലിയാണ് പ്രശ്നം എന്ന നിലയില്‍ കാര്യങ്ങളെ കണ്ടത് എതിര്‍പ്പിനിടയാക്കി.

English summary
Maruti Suzuki is reportedly rectifying the problem without recalling the Swift.
Story first published: Friday, September 14, 2012, 11:35 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark