മാരുതി 800 നീക്കം ശക്തമാക്കുന്നു

Posted By:
Suzuki Cervo
800നുള്ള നീക്കങ്ങള്‍ മാരുതി സുസുക്കി ത്വരിതപ്പെടുത്തുന്നതായി റിപ്പോര്‍ട്ടുകള്‍. ഇടക്കാലത്ത് സംഭവിച്ച ആഭ്യന്തര പ്രതിസന്ധികള്‍ മാരുതിക്ക് ഏല്‍പ്പിച്ച പരുക്കുകള്‍ അതീവ ഗുരുതരമാണ്. വളരുന്ന വിപണിയില്‍ ജാഗ്രതയോടെ നീങ്ങുന്നതില്‍ നിന്ന് മാരുതിയെ തടഞ്ഞുനിറുത്തുന്നതാണ് തൊഴിലാളികളുമായി നടത്തി വരുന്ന വഴിവെട്ട്. കഴിഞ്ഞ മാസം 18ന് വീണ്ടും സംഭവിച്ച തൊഴില്‍ സംഘര്‍ഷങ്ങള്‍ മൂലം അടച്ചിട്ടിരിക്കുന്ന പ്ലാന്‍റ് 21ന് തുറന്ന് പ്രവര്‍ത്തിക്കാന്‍ ഒരുങ്ങുകയാണ്.

മാരുതി 800ന്‍റെ ലോഞ്ച് മാരുതിക്ക് സംഭവിച്ച ക്ഷീണം തീര്‍ക്കാന്‍ സഹായിക്കുമെന്നാണ് കരുതുന്നത്. കമ്പനിയുടെ ഏറ്റവും വില്‍ക്കുന്ന മോഡലുകള്‍ക്കെല്ലാം കാത്തിരിപ്പ് സമയം കൂടുന്നത് മറ്റ് കാര്‍ നിര്‍മാതാക്കള്‍ ശരിക്കും മുതലെടുക്കുന്നുണ്ട്. ഇത് വിപണി വിഹിതത്തില്‍ വന്‍ ഇടിവിന് കാരണമായിരിക്കുകയാണ്.

ഈ വര്‍ഷത്തെ ഉത്സവ സീസണില്‍ തന്നെ കാര്‍ എത്തിച്ചേരുമെന്ന് റിപ്പോര്‍ട്ടുകള്‍ സ്ഥിരീകരിക്കുന്നുണ്ട്. രണ്ട് ലക്ഷത്തിന്‍റെ പരിധിയിലായിരിക്കും വില.

ടാറ്റ നാനോ, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ വാഹനങ്ങള്‍ ചേര്‍ന്ന് പിടിച്ചെടുത്ത ഇടത്തില്‍ മാരുതി 800ന് ചിലതെല്ലാം ചെയ്യാനുണ്ട്.

English summary
Maruti Suzuki will launch the new 800 hatchback in the next festive season.
Story first published: Friday, August 17, 2012, 13:17 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark