വാഗണ്‍ ആര്‍ പ്രത്യേക പതിപ്പ്

Posted By:
Maruti Suzuki Wagen R
മാരുതി വാഗണ്‍ ആറിന് ഒരു ലിമിറ്റഡ് എഡിഷന്‍ വാഹനം നിരത്തിലിറങ്ങി. വാഗണ്‍ ആര്‍ പ്രൊ എന്ന് പേരിട്ടിട്ടുള്ള ഈ പതിപ്പില്‍ ചില അധിക സവിശേഷതകള്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്. വാഗണ്‍ ആറിന്‍റെ കച്ചവടം ഈയിടെയായി ഒരല്‍പം താഴോട്ടാണുള്ളത്.

ബോഡി ഗ്രാഫിക്സുകള്‍, ആക്സസറികള്‍ തുടങ്ങിയവ കൂട്ടിച്ചേര്‍ത്തിട്ടുണ്ടെങ്കിലും കാര്യമായ വിലവര്‍ധന ഇല്ലെന്നാണ് വിവരം. വിലയുടെ വിശദാംശങ്ങള്‍ മാരുതി പുറത്തുവിട്ടിട്ടില്ല.

അധികമായി കൂട്ടിച്ചേര്‍ത്ത സവിശേഷതകള്‍ താഴെ നല്‍കുന്നു:

റിയര്‍ അപ്പര്‍ സ്പോയ്‍ലര്‍

വീല്‍ കവര്‍

ബംബര്‍ പ്രൊട്ടക്ടര്‍

സൈഡ് മോള്‍ഡിംഗ്

16സിഎം 4വേ സ്പീക്കര്‍

ഗ്രാഫിക്സ്

ബേസിക് മാറ്റ്

കാര്‍ പെര്‍ഫ്യൂം

സീറ്റ് കവറുകള്‍

യുഎസ്‍ബി ഡബിള്‍ ഡിന്‍ സിസ്റ്റം വിത് ബ്ലൂടൂത്ത്

വില്‍പനയിടിവ് സംഭവിക്കുന്ന മോഡലുകള്‍ക്ക് പ്രത്യേക പതിപ്പുകളിറക്കുന്ന പതിവ് മാരുതിക്കുണ്ട്. എന്തായാലും വാങ്ങാന്‍ പോകുന്നതിനു മുന്‍പ് മേല്‍പ്പറഞ്ഞ ആക്സസറികളുടെ വിലയെല്ലാം പുറത്തുനിന്ന് മനസ്സിലാക്കി ചെല്ലുന്നത് നന്നായിരിക്കും. പ്രത്യേക പതിപ്പിന് കൂടിയ വില എത്രയെന്ന് മനസ്സിലാക്കിയാല്‍ കൂടുതല്‍ ബുദ്ധിപരമായ നീക്കത്തിന് അത് സഹായിച്ചേക്കും.

English summary
Maruti Suzuki has launched a special edition of Maruti Wagon R, named Wagon R Pro.
Story first published: Wednesday, August 22, 2012, 17:13 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark