ലാലേട്ടന്‍റെ മിത്സുബിഷി പജീറോ സ്പോര്‍ട്

Posted By:

പണമുള്ളര്‍ പ്രായം ചെല്ലും തോറും എസ്‍യുവികളോട് പ്രിയം പ്രകടിപ്പിക്കുന്നത് ഒരു ആഗോള പ്രതിഭാസമാണ്. കാലത്തിന്‍റെ ആവശ്യപ്രകാരം ശരീരത്തിന്‍റെ കരുത്ത് ചേര്‍ന്ന് പോകുന്നതിനെ എസ്‍യുവി കാറിന്‍റെ ആക്സിലറേറ്ററില്‍ കാല്‍ അമര്‍ത്തിച്ചവിട്ടുന്നതുവഴി തിരിച്ചുകിട്ടുമെന്ന് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകാം. കേരളത്തിലെ പ്രശസ്തരായ പ്രായം ചെന്നവരിലൊരാളായ ലാലേട്ടന്‍ കാലത്തിന്‍റെ വികൃതികളോട് എതിരിട്ടു നില്‍ക്കാന്‍ ശ്രമിച്ചു വരികയാണ്. ഇതിന്‍റെ ഭാഗമായി മൂപ്പര്‍ ഒരു എസ്‍യുവി സ്വന്തമാക്കിയിരിക്കുന്നു. മിത്സുബിഷി പജീറോ സ്പോര്‍ട് എന്നാണ് ഈ എസ്‍യുവിയുടെ പേര്.

ഈയിടെയാണ് പജീറോ സ്പോര്‍ട് ഇന്ത്യന്‍ വിപണിയില്‍ ലോഞ്ച് ചെയ്തത്. മിത്സുബിഷിയുടെ ഏറ്റവും ജനപ്രിയതയുള്ള വാഹനങ്ങളിലൊന്നാണ് പജീറോ. ലോകമെമ്പാടും വന്‍ ആരാധകനിരയാണ് വാഹനത്തിനുള്ളത്. ഈ നിരയിലേക്ക് മ്മടെ പ്രിയപ്പെട്ട ലാലേട്ടനും കയറിയിരിക്കുന്നു. അടുത്തുതന്നെ കേരളത്തില്‍ രൂപീകരിക്കാനിരിക്കുന്ന 'പജീറോ ഫാന്‍സ് അസോസ്സിയേഷ'ന്‍റെ പ്രസിഡന്‍ഡ് സ്ഥാനം ലാലേട്ടനായിരിക്കും എന്നാണ് അറിയുന്നത്. പജീറോയെ എവിടക്കണ്ടാലും കൈയടിക്കുന്നതാണ് പ്രധാന പണി. ഫോര്‍ഡ് എന്‍ഡേവര്‍, സാങ്‍യോങ് റക്സ്റ്റണ്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, നിസ്സാന്‍ എക്സ്ട്രെയ്‍ല്‍ തുടങ്ങിയ വാഹനങ്ങളെ റോട്ടിലെങ്ങാന്‍ കണ്ടാല്‍ കൂവിവിടും!

തന്‍റെ കാറിന് ഒരു ഫാന്‍സി നമ്പരിനായി എറണാകുളം ആര്‍ടി ഓഫീസില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു ലാലേട്ടന്‍. നവംബര്‍ ഒമ്പതാം തിയ്യതി പ്രസ്തുത നമ്പര്‍ ആര്‍ടിഓ അനുവദിച്ചു നല്‍കി. ലേലം വിളിയൊന്നും നടന്നില്ല എന്നാണറിവ്. കെഎല്‍07ബിഡബ്ല്യു9 എന്ന നമ്പരാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയത്.

ലാലേട്ടന്‍റെ പജീറോ

റിയര്‍ പാര്‍ക്കിംഗ് സെന്‍സറുകള്‍, എബിഎസ്&ഇബിഡി വിത് ബ്രേക് ബൂസ്റ്റേഴ്സ് തുടങ്ങിയ നിരവധി എക്സ്റ്റീരിയര്‍ സവിശേഷതകള്‍ പജീറോ സ്പോര്‍ട് പേറുന്നു.

ലാലേട്ടന്‍റെ പജീറോ

ഫോര്‍ഡ് എന്‍ഡേവര്‍, സാങ്‍യോങ് റക്സ്റ്റണ്‍, ടൊയോട്ട ഫോര്‍ച്യൂണര്‍, നിസ്സാന്‍ എക്സ്ട്രെയ്‍ല്‍ എന്നീ വാഹനങ്ങളാണ് പജീറോയുടെ എതിരാളികള്‍ എന്നു പറയാം. വിലയില്‍ ഏറ്റവും കുറവ് സാങ്‍യോങ്ങിന്‍റെ വാഹനത്തിനാണ്. റക്സ്റ്റണ്‍ 17 ലക്ഷത്തിന്‍റെ പരിധിയില്‍ നിലകൊള്ളുന്നു.

ലാലേട്ടന്‍റെ പജീറോ

17 ഇഞ്ച് അലോയ് വീലാണ് പജീറോ സ്പോര്‍ടിനുള്ളത്. ഡ്രൈവര്‍-പാസഞ്ചര്‍ സൈഡ് എയര്‍ബാഗുകള്‍, തുകല്‍ സീറ്റുകള്‍, തുകല്‍ പൊതിഞ്ഞ സ്റ്റീയറിംഗ് വീല്‍, യുഎസ്‍ബി സ്ലോട്ടോടു കൂടിയ എംപി3 പ്ലേയര്‍ എന്നിവയുമുണ്ട്.

ലാലേട്ടന്‍റെ പജീറോ

4 വീല്‍ ഡ്രൈവാണ് പജീറോ സ്പോര്‍ടിന്‍റേത്. 5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്സാണ് എന്‍ജിന്‍ കരുത്ത് ചക്രങ്ങളിലെത്തിക്കുക.

ലാലേട്ടന്‍റെ പജീറോ

2477 സിസിയാണ് ഈ വാഹനത്തിന്‍റെ ഇന്‍ലൈന്‍, ഫോര്‍ സിലിണ്ടര്‍ കോമണ്‍ റെയില്‍ ഡീസല്‍ എന്‍ജിന്റെ ശേഷി. 175 കുതിരകള്‍ (4500 ആര്‍പിഎമ്മില്‍) എന്‍ജിനിനകത്ത് വെകിളിപിടിച്ച് നില്‍ക്കുന്നു. 396 എന്‍ എം ചക്രവീര്യം. 2000-2500 ആര്‍പിഎമ്മില്‍.

23.53 ലക്ഷമാണ് പജീറോയുടെ വില.

English summary
Malayalam superstar Mohamlal owns a Mitsubishi Pajero Sport SUV.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark