ഇന്ത്യയിലെ ഏറ്റവും വിലയേറിയ കാറുകള്‍

Written By:

ഇന്ത്യന്‍ കാര്‍ ഉപഭോക്താക്കള്‍ക്ക് താല്‍പര്യം ചെറുകാറുകളിലാണെന്നത് എല്ലാവര്‍ക്കുമറിയുന്ന കാര്യം. കാറിന്‍റെ ടോര്‍ക്ക്, പവര്‍, ആഡംബരം തുടങ്ങിയ ഉമ്മാക്കികളൊന്നും കാണിച്ച് അയാളെ പേടിപ്പിക്കാനാവില്ല. എത്ര മൈലേജ് കിട്ടും, അകത്ത് എത്രപേര് പോകും തുടങ്ങിയ ചോദ്യങ്ങളുമായാണ് കാറിനെ സമീപിക്കുക. ഇങ്ങനെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനും വായിക്കാനുമെല്ലാം അയാള്‍ സമയം മാറ്റിവെക്കുന്നു. നല്ലത്. എങ്കിലും ഇടയ്ക്കെല്ലാം ഒരു വ്യത്യാസം വേണ്ടേ ബോസ്? ഇനി നമുക്കല്‍പം ആഡംബരത്തെ കുറിച്ച് സംസാരിക്കാം.

ഇന്ത്യയില്‍ ലഭ്യമായ ഏറ്റവും ആഡംബരം നിറഞ്ഞ വാഹനങ്ങളെ കുറിച്ചാണ് ഇന്നത്തെ നമ്മുടെ ചര്‍ച്ച. ഇമ്മാതിരി വാഹനങ്ങള്‍ ധാരാളമൊന്നും നിരത്തില്‍ കാണാന്‍ കിട്ടില്ല എന്നറിയാമല്ലോ? ഇവന്മാരുടെ വിലനിലവാരം താഴെ കാണാം. അതിനും താഴെ ചിത്രങ്ങളാണ്. ഓരോന്നായി ക്ലിക്കിയാല്‍ ഓരോരുത്തനെയും കണ്ട് നിര്‍വൃതികൊള്ളാം.

ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77 20 കോടി

ബുഗാട്ടി വെയ്റോണ്‍ ഗ്രാന്‍ഡ് സ്പോര്‍ട് 16 കോടി

കൊയെനിഗ്‍സെഗ് അഗെര ആര്‍ 12.5 കോടി

ആസ്റ്റണ്‍ മാര്‍ടിന്‍ വി12 സഗാറ്റോ 6.5 കോടി

ഗുംപര്‍ട് അപ്പോളോ 5 കോടി

To Follow DriveSpark On Facebook, Click The Like Button
ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77

നിരവധി ഡിസൈന്‍ അവാര്‍ഡുകള്‍ വാങ്ങിക്കൂട്ടിയ പുള്ളിയാണിവന്‍. പേരില്‍ സൂചനയുള്ളതുപോലെ ലോകത്ത് ആകെ 77 മോഡലുകള്‍ മാത്രമേയുള്ളൂ.

ഈ ടൂ ഡോര്‍ കൂപെയുടെ എന്‍ജിന്‍ ശേഷി 7.3 ലിറ്ററാണ്. 750 കുതിരകളാണ് ഈ പഹയന്‍റെയുള്ളില്‍ വെകിളി പിടിച്ച് നില്‍ക്കുന്നത്. 750 എന്‍എം എന്ന അതറുന്ന ചക്രവീര്യവും ഈ പുള്ളിക്കുണ്ട്.

മണിക്കൂറില്‍ 354.067 കിലോമീറ്ററാണ് ആസ്റ്റണ്‍ മാര്‍ടിന്‍ വണ്‍ 77 പിടിക്കുന്ന വേഗത.

ബുഗാട്ടി വെയ്റോണ്‍

1920കളില്‍ വിപണിയിലുണ്ടായിരുന്ന എറ്റോരെ ബുഗാട്ടി ഗ്രാന്‍ഡ് സ്പോര്‍ട് മോഡലുകളുടെ ചുവടു പിടിച്ചാണ് ബുഗാട്ടി വെയ്റോണിന്‍റെ ഡിസൈന്‍ ഉരുത്തിരിച്ചെടുത്തിട്ടുള്ളത്. സാങ്കേതികതയുടെ കാര്യത്തില്‍ വളരെ മികവുള്ള ഈ കരുത്തന്‍ 100 കിമി വേഗം പിടിക്കാന്‍ വെറും 2.5 സെക്കന്‍ഡ് മാത്രമാണെടുക്കുക. പരമാവധി വേഗത 407 കിമി മണിക്കൂറിന്.

കൊയെനിഗ്‍സെഗ് അഗെര ആര്‍

കൊയെനിഗ്‍സെഗ് ഒരു സ്വീഡിഷ് കാര്‍ നിര്‍മാതാവാണ്. 5 ലിറ്റര്‍ എല്‍ വി8 ട്വിന്‍ ടര്‍ബോചാര്‍ജ്‍ഡ് എന്‍ജിനാണ് അഗെരയ്ക്കുള്ളത്. 1100 കുതിരകളുടെ ശക്തി പുറത്തെടുക്കാന്‍ ഈ എന്‍ജിന് കഴിയും. 2.9 സെക്കന്‍ഡുകൊണ്ട് 100 കിമി വേഗത പിടിക്കാന്‍ എന്‍ജിന് കഴിയും. 420 കിമിയാണ് പരമാവധി വേഗത.

ആസ്റ്റണ്‍ മാര്‍ടിന്‍ വി12 സഗാറ്റോ

ഇറ്റാലിയന്‍ ഡിസൈന്‍ കമ്പനിയായ സഗാറ്റോയുമായി ചേര്‍ന്നുള്ള ആസ്റ്റണ്‍ മാര്‍ടിന്‍റെ വാഹന നിര്‍മാണത്തിന് അരനൂറ്റാണ്ടിന്‍റെ ചരിത്രമുണ്ട്. തങ്ങളുടെ ബന്ധം അരനൂറ്റാണ്ട് പിന്നിട്ടപ്പോള്‍ പ്രസ്തുത സന്ദര്‍ഭം ആഘോഷിക്കുന്നതിനായി ആസ്റ്റമ്‍ മാര്‍ടിന്‍ പുറത്തിറക്കിയ വാഹനമാണിത്.

6.0 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 510 കുതിരകളെ ഇതില്‍ പൂട്ടിയിരിക്കുന്നു. 570 എന്‍എം ചക്രവീര്യം ഈ എന്‍ജിനുണ്ട്.

ഗുംപര്‍ട് അപ്പോളോ

4.2 ലിറ്റര്‍ ശേഷിയുള്ള എന്‍ജിനാണ് വാഹനത്തിന്‍റേത്. ജര്‍മനിക്കാരനാണ് ഇവന്‍. 360.4 കിമിയാണ് പരമാവധി വേഗത. 100 കിമി വേഗം പിടിക്കാന്‍ വെറും 3.1 സെക്കന്‍ഡ്.

English summary
what are the most expensive cars in India? Luxury cars in India, are soon becoming a fashion rather than a desire.
Story first published: Friday, September 14, 2012, 15:40 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark