ഷെവര്‍ലെ സ്പാര്‍ക് ലോഞ്ച് ചെയ്തു: ചിത്രങ്ങള്‍

ഷെവര്‍ലെ സ്പാര്‍ക് ഹാച്ച്ബാക്കിന്‍റെ ഏറ്റവും പുതിയ അവതാരം വിപണിയിലെത്തി. പെട്രോള്‍/എല്‍പിജി ഇന്ധനപ്പതിപ്പുകളാണ് സ്പാര്‍ക്കിനുള്ളത്. നിലവിലുള്ള മോഡലുകളെക്കാള്‍ 10,000 രൂപ കൂടുതലുണ്ട് പുതിയവയ്ക്ക്.

3.16 ലക്ഷത്തിനും 3.70 ലക്ഷത്തിനുമിടയിലാണ് പെട്രോള്‍ സ്പാര്‍ക്കിന്‍റെ വിലനിലവാരം. വാഹനങ്ങള്‍ നിരന്ത്രം പുതുക്കിക്കൊണ്ടിരിക്കുക എന്ന ജനറല്‍ മോട്ടോഴ്സിന്‍റെ തത്വദര്‍ശനത്തിന്‍റെ പ്രയോഗമാണിതെന്ന് കമ്പനിയുടെ ഇന്ത്യന്‍ പ്രസിഡന്‍റ് ലോവല്‍ പഡോക്ക് അറിയിച്ചു.

എന്‍ജിന്‍ സവിശേഷതകളില്‍ മാറ്റമൊന്നും ഷെവര്‍ലെ വരുത്തിയിട്ടില്ല. ഇന്‍റീരിയറിലും എക്സ്റ്റീരിയറിലും കാര്യമായ മാറ്റങ്ങള്‍ വാഹനം വിധേയമായിട്ടുണ്ട്.

ഷെവര്‍ലെ സ്പാര്‍ക്

മുന്‍വശത്തെ ഗ്രില്‍, എയര്‍ഡാം എന്നിവയില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഗ്രില്‍ നേരത്തെയുണ്ടായിരുന്ന ആകൃതിയെ തിരിച്ചിട്ടിരിക്കുന്നതായി കാണാം. എയര്‍ഡാം നേരത്തെയുണ്ടായിരുന്നതിനെക്കാള്‍ വലിപ്പം കൂടുതലാണ്. ഫോഗ് ലാമ്പിന്‍റെ ഇടം കൂടുതല്‍ വലുതാക്കിയിരിക്കുന്നു.

ആറ് നിറങ്ങളിലാണ് സ്പാര്‍ക് വരുന്നത്.

ഹെഡ്‍ലാമ്പ്

മുന്‍വശത്തെ മറ്റൊരു പ്രധാനമാറ്റം ഹെഡ്‍ലാമ്പിന്‍റേതാണ്. ക്ലിയര്‍ ഗ്ലാസ് ലെന്‍സുകള്‍ നല്‍കിയിരിക്കുന്നു. ഡിസൈനിലും മാറ്റങ്ങളുണ്ട്. നേരത്തെയുള്ളതിനെക്കാള്‍ എടുത്തു കാണിക്കുന്നതാണ് ഇപ്പോഴത്തെ ഹെഡ്‍ലാമ്പ്.

ഇന്‍റീരിയര്‍

സ്പാര്‍ക്കിന്‍റെ അകം മികച്ച സ്ഥലസൗകര്യം പ്രദാനം ചെയ്യുന്നു. ഹെഡ്‍റൂം, ലെഗ്റൂം എന്നിവ ആവശ്യത്തിനുതകുന്ന അളവില്‍ നല്‍കാന്‍ ശ്രദ്ധ വെച്ചിട്ടുണ്ട് ഷെവര്‍ലെ.

ഡ്യുവല്‍ ടോണ്‍ ഇന്‍റീരിയര്‍

ഡ്യുവല്‍ ടോണ്‍ ഇന്‍റീരിയറാണ് മറ്റൊരു പ്രത്യേകത. വാഹനത്തിന് പ്രീമിയം ഫീല്‍ നല്‍കാന്‍ ഈ ഇന്‍റീരിയര്‍ ശൈലിക്ക് സാധിക്കുന്നുണ്ട്. നിറച്ചേരുവകളുടെ സംതുലനം നിലനിര്‍ത്തുന്നതില്‍ ഡിസൈനര്‍മാര്‍ വിജയിച്ചിട്ടുണ്ട്.

ക്രോം ഫിനിഷ്

ക്രോം ഫിനിഷ് ചെയ്ത ഡാഷ്‍ബോര്‍ഡ് മുന്‍ കാബിനില്‍ ഊഷ്മളത പകരുന്നു. ഇന്‍റീരിയറിന്‍റെ ഡ്യുവല്‍ ടോണ്‍ സ്റ്റൈലിംഗുമായി ഇത് വളരെ കലര്‍ന്നു നില്‍ക്കുന്നതായി അനുഭവപ്പെടും. ഇന്‍ട്രുമെന്‍റ് ക്ലസ്റ്ററിന്‍റെ ഡിസൈന്‍ വിരുത്തിയ ചിറകുകളുടെ ആകൃതി പൂണ്ടിരിക്കുന്നു.

വിലനിലവാരം

ബേസ് വേരിയന്‍റ് പെട്രോള്‍ 3.16 ലക്ഷം

എല്‍എസ് വേരിയന്‍റ് പെട്രോള്‍ 3.41 ലക്ഷം

എല്‍ടി വേരിയന്‍റ് പെട്രോള്‍ 3.70 ലക്ഷം

എല്‍എസ് എല്‍പിജി വേരിയന്‍റ് 3.71 ലക്ഷം

എല്‍ടി എല്‍പിജി വേരിയന്‍റ് 3.99 ലക്ഷം

Most Read Articles

Malayalam
English summary
Chevrolet has been launched the new Chevrolet Spark in Indian market. Here is a pictorial review.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X