നിസ്സാന്‍ ഇവാലിയ ലോഞ്ച് ചെയ്തു.

Posted By:

നിസ്സാന്‍ ഇവാലിയ എംപിവി ഇന്ത്യയില്‍ ലോഞ്ച് ചെയ്തു. നാല് വേരിയന്‍റുകളിലാണ് ഈ വാഹനം ലഭ്യമാവുക. ഡീസല്‍ പതിപ്പ് മാത്രമാണ് ഈ എംപിവിക്കുള്ളത്. വില (ദില്ലി എക്സ്ഷോറൂം) 8.49 ലക്ഷത്തില്‍ തുടങ്ങി 9.99 ലക്ഷത്തില്‍ അവസാനിക്കുന്നു.

Nissan Evalia

വിപണിപിടിത്തത്തില്‍ ഇവാലിയ മകവ് കാണിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. സ്ഥസൗകര്യം, ഉയരം തുടങ്ങിയ കാര്യങ്ങളില്‍ ഇവാലിയ മികച്ചതാണ്. 1.5 ലിറ്റര്‍ എന്‍ജിനാണ് വാഹനത്തിനുള്ളത്. 85 കുതിരകളുടെ ശേഷിയും(@ 3750 ആര്‍പിഎമ്മില്‍) 200 എന്‍എം ചക്രവീര്യവുമാണ് (@1900 ആര്‍പിഎമ്മില്‍)ഈ എന്‍ജിനിന്‍റെ കൈയിലിരിപ്പ്.

7 പേര്‍ക്ക് സുഖമായി യാത്ര ചെയ്യാനുള്ള സൗകര്യം വാഹനത്തിനകത്തുണ്ട്.

ഇവാലിയ വിലനിലവാരം

നിസ്സാന്‍ ഇവാലിയ എക്സ്ഇ 8.49 ലക്ഷം

നിസ്സാന്‍ ഇവാലിയ എക്സ്ഇ+ 8.92 ലക്ഷം

നിസ്സാന്‍ ഇവാലിയ എക്സ്എല്‍ 9.49 ലക്ഷം

നിസ്സാന്‍ ഇവാലിയ എക്സ്ഇ എക്സ്‍വി 9.99 ലക്ഷം

5 സ്പീഡ് മാന്വല്‍ ട്രാന്‍സ്മിഷനാണ് വാഹനത്തിന്‍റേത്. മൈലേജ് 19.30 കിലോമീറ്റര്‍.

English summary
Nissan Evalia MPV has been launched in Indian market.
Story first published: Tuesday, September 25, 2012, 14:37 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark