ചൈന ഓട്ടോ മുഖ്യധാരയിലേക്ക്

Posted By:

"സോവ്യറ്റ് റഷ്യയില്‍ ഞാന്‍ താമസിച്ചിരുന്ന കെട്ടിടത്തിന് സമീപത്തെ വെളിമ്പറമ്പില്‍ ഒരുദിവസം ഇരുട്ടി വെളുത്തപ്പോള്‍ ഒരു പത്തുനിലക്കെട്ടിടം ഉയര്‍ന്നിരിക്കുന്നതായി കാണാന്‍ കഴിഞ്ഞു". ഇമ്മാതിരി വെണ്ടലുകള്‍ ഒരു കാലത്ത് സോവിയറ്റ് റഷ്യ സന്ദര്‍ശിച്ച് മടങ്ങി വന്നവരുടെ വായില്‍ നിന്ന് കേള്‍ക്കേണ്ട ഗതികേട് മലയാളിക്കുണ്ടായിരുന്നു. സോഷ്യലിസ്റ്റ് റഷ്യയുടെ സാങ്കേതികരംഗത്തെ വളര്‍ച്ചയെ അതിശയോക്തി കലര്‍ത്തി വര്‍ണിക്കുകയായിരുന്നു അവരെല്ലാം.

കാലം മാറി. സോവിയറ്റ് റഷ്യ തകര്‍ന്നു. ഇന്ന് സോഷ്യലിസ്റ്റ് ചൈന സന്ദര്‍ശിച്ചുവരുന്ന ആരെങ്കിലും ഇമ്മാതിരിയൊരു പ്രസ്താവന നടത്താന്‍ ധൈര്യപ്പെടില്ലെന്ന് കട്ടായം. ഉല്‍പന്നങ്ങളുടെ ഗുണനിലവാരത്തില്‍ ചൈന ഇന്ന് സംശയാസ്പദ സാഹചര്യത്തില്‍ നിലകൊള്ളുകയാണ്. ഓട്ടോമൊബൈല്‍ ഉല്‍പന്നങ്ങളുടെ കാര്യത്തിലും ഇതുതന്നെയാണ് സ്ഥിതി. ചൈനയിലിറങ്ങുന്ന കാറുകള്‍ക്ക് മൗലികതയില്ലെന്നാണ് പൊതുവിലുള്ള ആരോപണം. ഡിസൈനിലും സാങ്കേതികതയിലും മറ്റും യൂറോപ്പിനെ അന്ധമായി അനുകരിക്കുന്നതാണ് ചൈനയുടെ രീതിയെന്ന് ആക്ഷേപമുണ്ട്.

ചൈനയപ്പോലെ വികസ്വര വിപണിയായ ഇന്ത്യയിലെ ദേശീയ കുത്തകകളും സമാനമായ പ്രതിസന്ധി നേരിടുന്നുണ്ടെന്നതാണ് സത്യം. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച വാഹനങ്ങള്‍ കൊണ്ട് യൂറോപ്പ് പോലുള്ള വിപണികളില്‍ ധൈര്യത്തോടെ കയറിച്ചെല്ലാന്‍ ഈയടുത്തകാലം വരെ കമ്പനികള്‍ ധൈര്യം കാണിച്ചിരുന്നില്ല.

എന്തായാലും ചൈനീസ് കാര്‍ കമ്പനിയായ ചെറി ഓട്ടോ ഒരു സാഹസിക ഉദ്യമത്തിനിറങ്ങിയിരിക്കുകയാണ്. ഇസ്രാഈല്‍ കമ്പനിയായ ക്വാണ്‍ടം എല്‍എല്‍സിയുമായി സഹകരിച്ച് ഒരു പുതിയ ബ്രാന്‍ഡിന് രൂപം നല്‍കിയിരിക്കുകയാണ്. ക്വൊറോസ് എന്നാണ് ബ്രാന്‍ഡിന്‍റെ പേര്.

ചില്ലറ സാധനങ്ങളിലൊന്നുമല്ല ക്വൊറസ് കണ്ണുവെച്ചിരിക്കുന്നത്. ആഡംബര സ്പോര്‍ട്സ് കാറുകള്‍ വിപണിയിലെത്തിക്കുക, കയറ്റി അയയ്ക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളാണ് ക്വോറസിനുള്ളത്.

ഫോക്സ്‍വാഗണിന്‍റെ മുന്‍ തലവന്‍ വോള്‍ക്കര്‍ സ്റ്റീന്‍വാഷറിനെ പിടിച്ച് കമ്പനിയുടെ തലപ്പത്തിരുത്തിയിട്ടുണ്ട്. മിനി കാറുകളുടെ ഡിസൈനറായിരുന്ന ജെര്‍ട് വോള്‍കര്‍ ഹില്‍ഡ്ബ്രാന്‍ഡിനെയാണ് ക്വൊറോസിന്‍റെ ഡിസൈനറാക്കിയിരിക്കുന്നത്.

കമ്പനിയുടെ ചില ഡിസൈനുകള്‍ ഇതിനകം പുറത്തുവന്നു കഴിഞ്ഞു. അവയില്‍ ചിലത് താഴെ കാണാം.

ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
ക്വറൊസ് സ്പോര്‍ട്സ് സങ്കല്‍പങ്ങള്‍
English summary
Chinese company Chery Auto has joined with Quantum LLC of Israel and came up with some luxury sports car concepts.
Story first published: Monday, December 24, 2012, 15:41 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark