റിനോ ഡസ്റ്റര്‍ ലോഞ്ച് നാളെ

Posted By:

ഫ്രഞ്ച് കാര്‍ നിര്‍മാതാവായ റിനോ ഡസ്റ്റര്‍ എസ് യു വി നാളെ ഇന്ത്യയില്‍ ലോഞ്ച് ചെയ്യും. ന്യൂദില്ലിയിലും മുംബൈയിലുമാണ് ലോഞ്ച് നടക്കുക.

റിനോ ഡസ്റ്റര്‍ എസ്‍യുവി ഇന്ത്യന്‍ വിപണി ആകാംക്ഷയോടെ കാത്തിരിക്കുന്ന വാഹനമാണ്. ഡസ്റ്ററിന്‍റെ ബുക്കിംഗ് രാജ്യത്തെ എല്ലാ ഷോറൂമുകളിലും ഇതിനകം ആരംഭിച്ചിട്ടുണ്ട്. 10 ലക്ഷത്തില്‍ താഴെ വിലയിടുമെന്നാണ് പ്രതീക്ഷിക്കേണ്ടത്.

അഞ്ച് വേരിയന്‍റുകളില്‍ ഡസ്റ്റര്‍ വന്നിറങ്ങും. ഇതില്‍ രണ്ടെണ്ണം പെട്രോള്‍ പതിപ്പും മൂന്നെണ്ണം ഡീസല്‍ പതിപ്പുമാണ്.

പെട്രോള്‍ എന്‍ജിന്‍ 1.6 ലിറ്ററിന്‍റേതാണ്. 105 കുതിരകളുടെ ശക്തിയും 148 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ നല്‍കും. ഡീസല്‍ പതിപ്പിന് 1.5 ലിറ്റര്‍ ശേഷിയാണുള്ളത്. 110 കുതിരശേഷിയും 240 എന്‍എം ടോര്‍ക്കുമാണ് ഡീസല്‍ എന്‍ജിന്‍ പകരുന്നത്.

മികച്ച മൈലേജ് നിരക്ക് ഡസ്റ്റര്‍ എസ്‍യുവി വാഗ്ദാനം ചെയ്യുന്നുണ്ട്. 13.24 കിമിയാണ് മൈലേജ്. ഡീസല്‍ പതിപ്പില്‍ ഇത് 20.46 കിമിയായി ഉയരും. എബിഎസ്, ഇബിഡി, ബ്രേക് അസിസ്റ്റ് തുടങ്ങിയ സന്നാഹങ്ങള്‍ ഉയര്‍ന്ന പതിപ്പുകളില്‍ ലഭ്യമാക്കിയിട്ടുണ്ട്. ടില്‍റ്റ് സ്റ്റീയറിംഗ്, കീലെസ് എന്‍ട്രി, റിയര്‍ എസി വെന്‍റുകള്‍, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സറുകള്‍, ഇലക്ട്രിക് വിങ് മിററുകള്‍, 2 ഡിന്‍ ഓഡിയോ വിത് യുഎസ്‍ബി-ബ്ലൂടൂത്ത് സപ്പോര്‍ട്ട്, സ്റ്റിയറിംഗില്‍ ഓഡിയോ-ഫോണ്‍ നിയന്ത്രണ സംവിധാനങ്ങള്‍ തുടങ്ങിയ സവിശേഷതകളും വാഹനത്തിന് നല്‍കിയിട്ടുണ്ട്. സീറ്റുകള്‍ തുകലില്‍ ലഭ്യമാണ്. ഇത് തെരഞ്ഞെടുക്കാവുന്ന ഓപ്ഷനായതിനാല്‍ അധിക വില വരും.

English summary
One of the most exciting waku doki product launch from French carmaker Renault, the Duster SUV will hit the roads tomorrow.
Story first published: Tuesday, July 3, 2012, 18:05 [IST]
Please Wait while comments are loading...

Latest Photos