ഐകാര്‍: സ്റ്റീവ് ജോബ്സിന്‍റെ സ്വപ്നം

Posted By:
Apple Car
ആപ്പിള്‍ സ്ഥാപകന്‍ സ്റ്റീവ് ജോബ്സിന് ഓട്ടോമൊബൈല്‍ മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന ചില സങ്കല്‍പങ്ങള്‍ കൂടിയുണ്ടായിരുന്നെന്ന് വെളിപ്പെടുത്തല്‍. ഒരു 'ഐകാര്‍' ആയിരുന്നു ജോബ്സിന്‍റെ സ്വപ്നമെന്ന് ജെ ക്ര്യൂ സിഇഓയും ബോര്‍ഡ് മെമ്പറുമായ മിക്കി ഡ്രക്സലറാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

കമ്പനിയുടെ ഒരു പഠനശിബിരത്തിലാണ് മിക്കി ഇക്കാര്യം വെളിപ്പെടുത്തിയത്. ജോബ്സിന്‍റെ സ്വപ്നം യാഥാര്‍ത്ഥ്യമായിരുന്നെങ്കില്‍ കാര്‍ മേഖല മൊത്തം അഴിച്ചു പണിയപ്പെടുമായിരുന്നുവെന്ന് മിക്കി ചൂണ്ടിക്കാട്ടുന്നു. ഇന്ന് കാര്‍ ഡിസൈന്‍ എന്നത് ഒരു ദുരന്തമാണ് അമേരിക്കയിലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ഐകാര്‍ നിരത്തിലിറങ്ങിയിരുന്നെങ്കില്‍ അതിന് വിപണിയുടെ 50 ശതമാനമെങ്കിലും വിഹിതം പിടിക്കാന്‍ ശേഷി ഉണ്ടാകുമായിരുന്നെന്നും മിക്കി പറയുന്നു.

ജോബ്സിന്‍റെ സ്വപ്നം ആപ്പിള്‍ യാഥാര്‍ത്ഥ്യത്തിലെത്തിക്കുമെന്ന് മിക്കി പ്രത്യാശ പ്രകടിപ്പിക്കുന്നു. കാറുകളോട് വലിയ ആരാധനയാണ് സ്റ്റീവ് ജോബ്സ് സൂക്ഷിച്ചിരുന്നത്. ഒരു കാര്‍ ആറുമാസത്തിലധികം ഉപയോഗിക്കുന്ന ശീലം ജോബ്സിനില്ലായിരുന്നു. കാലിഫോര്‍ണിയയിലെ നിയമമനുസരിച്ച് കാര്‍ വാങ്ങിയാല്‍ രജിസ്ട്രേഷന് ആറുമാസം സമയമുണ്ട്. ഇത്രയും കാലം നമ്പര്‍ പ്ലേറ്റില്ലാതെ വണ്ടി നിരത്തിലിറക്കാം. ആറാറു മാസം കൂടുമ്പോള്‍ പുതിയ മെഴ്സിഡസ് കാര്‍ വാങ്ങുകയായിരുന്നൂ അദ്ദേഹത്തിന്‍റെ രീതി.

English summary
Steve Jobs, the ambitious late founder of Apple, had the dream of designing an iCar before his death.
Story first published: Monday, May 21, 2012, 12:25 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark