ടാറ്റ നാനോ പ്രത്യേക പതിപ്പ് നിരത്തില്‍

Posted By:

ഉത്സവസീസണ്‍ ഏതാണ്ട് അതിന്‍റെ സ്വഭാവങ്ങളെല്ലാം പുറത്തെടുത്തു തുടങ്ങിയത് പ്രമാണിച്ച് ടാറ്റ മോട്ടോഴ്സ് നാനോ ഹാച്ച്ബാക്കിന് പ്രത്യേക പതിപ്പ് വിപണിയിലെത്തിച്ചു. അഞ്ച് പുതിയ സവിശേഷതകളാണ് പ്രത്യേക നാനോയില്‍ നിറച്ചിട്ടുള്ളത്. 25000 രൂപ വരെ വിലമതിപ്പുള്ള ഈ സവിശേഷതകള്‍ കൂട്ടിച്ചേര്‍ക്കുന്നത് പ്രമാണിച്ച് വില കയറിയിട്ടില്ലെന്ന് പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്.

ചില സംസ്ഥാനങ്ങളില്‍ മാത്രമേ ഈ വാഹനം ലഭ്യമാകൂ. ബംഗാള്‍, കര്‍ണാടക, ഗുജറാത്ത്, മഹാരാഷ്ട്ര, ആസ്സാം, സിക്കിം, അരുണാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, മേഘാലയ, മിസോറം, മണിപ്പൂര്‍, ത്രിപുര എന്നിവിടങ്ങള്‍ക്കൊപ്പം കേരളത്തിലും ടാറ്റ നാനോ പ്രത്യേക പതിപ്പ് ലഭിക്കും.

Tata Nano

പ്രത്യേക പതിപ്പ് സ്വന്തമാക്കണമെന്ന് ആഗ്രഹിക്കുന്നുവെങ്കില്‍ കമ്പ്യൂട്ടറിനു മുമ്പിലുള്ള ഈ ഇരിപ്പ് അവസാനിപ്പിച്ച് വേഗം ടാറ്റ ഷോറൂമിലേക്ക് പായുക. വളരെ കുറച്ച് പതിപ്പുകള്‍ മാത്രമേ വിപണിയിലെത്തിക്കുന്നുള്ളൂ.

കാറില്‍ പ്രത്യേകമായി കൂട്ടിച്ചേര്‍ത്തവ എന്തെല്ലാമെന്ന് നമുക്കൊന്ന് നോക്കാം.

ടാറ്റ നാനോ പ്രത്യേക പതിപ്പ് സ്റ്റിക്കര്‍ വാഹനത്തില്‍ പതിച്ചിരിക്കും. മറ്റ് നാനോ കാറുകളില്‍ നിന്ന് നിങ്ങളുടെ കാറ് ഇത്തരത്തില്‍ വ്യതിരിക്തത പ്രകടിപ്പിക്കും. മറ്റൊന്ന് ട്രെന്‍ഡിയായ ഡോര്‍ ഡികാല്‍സ് ആണ്.

നാനോ കാറിന് കമ്പനി ഘടിപ്പിച്ചു തരുന്ന അലോയ് വീല്‍ ഒരു പ്രധാന ആകര്‍ഷണം തന്നെയാണ്. ഇടത്തും വലത്തും ഗ്ലോവ് ബോക്സുകള്‍ നല്‍കിയിരിക്കുന്നു. മികച്ച ഒരു ഓഡിയോ സിസ്റ്റം കാറില്‍ ഘടിപ്പിച്ചിട്ടുണ്ട്. എംപി3 പ്ലേയര്‍, ഐപോഡ്, യുഎസ്ബി, എയുഎക്സ് സപ്പോര്‍ട്ടോട് കൂടിയ ഈ സിസ്റ്റത്തോട് രണ്ട് ഫ്രണ്ട് ഡോര്‍ സ്പീക്കറുകളും ഘടിപ്പിച്ചിരിക്കുന്നു.

നാനോ എല്‍എക്സ്, നാനോ സിഎക്സ് പതിപ്പുകള്‍ വരുന്ന എല്ലാ നിറങ്ങളിലും പ്രത്യേക പതിപ്പ് ലഭ്യമാണ്.

English summary
Tata Motors has launched a special edition Tata Nano.
Story first published: Tuesday, October 23, 2012, 17:00 [IST]
Please Wait while comments are loading...

Latest Photos