ടാറ്റയില്‍ നിന്ന് പുതിയ ചെറുകാര്‍

Posted By:
Tata Dolphin
പുതിയൊരു ചെറുകാര്‍ വിപണിയിലെത്തിക്കുമെന്ന് ടാറ്റ മോട്ടോഴ്സ്. പാസഞ്ചര്‍ വിപണിയില്‍ ടാറ്റയ്ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന ഇടിവ് നികത്തുവാന്‍ ഈ വാഹനത്തിന് സാധിക്കുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ.

ടാറ്റ നാനോയുടെയും ഇന്‍ഡികയുടെയും ഇടയില്‍ ഇടം പിടിക്കുന്ന വാഹനം എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇത് മാരുതി 800, ഹ്യൂണ്ടായ് ഇയോണ്‍ എന്നീ വാഹനങ്ങളെ മുമ്പില്‍ക്കണ്ടുള്ള നീക്കമാണിതെന്ന് സംശയിക്കാവുന്നതാണ്.

മാരുതി ആള്‍ട്ടോ, ഹ്യൂണ്ടായ് ഐ10 എന്നീ വാഹനങ്ങളുടെ നിരയിലേക്കാണോ ടാറ്റ കണ്ണെത്തിക്കുന്നതെന്ന് സംശയിക്കാവുന്നതാണ്.

കഴിഞ്ഞ കുറെ മാസങ്ങളായി ടാറ്റ പാസഞ്ചര്‍ വാപണിയില്‍ തിരിച്ചടി നേരിടുകയാണ്. ഇന്ത്യന്‍ വിപണിയില്‍ ഒരു തരംഗമായി മാറുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്ന ടാറ്റ നാനോ വിപണിയില്‍ വലിയ പ്രതിഫലനങ്ങള്‍ സൃഷ്ടിക്കുകയുണ്ടായില്ല. ടാറ്റ നാനോ നല്‍കുന്നതിലധികം സ്പേസുള്ള വാഹനങ്ങള്‍ക്കാണ് ഇന്ന് വിപണിയില്‍ പ്രിയം. ഈ പ്രശ്നങ്ങള്‍ പരിഹരിക്കുന്ന വിധത്തില്‍ ഒരു പുതിയ നീക്കത്തിന് തുടക്കമിടുകയാണ് അടുത്തതായി ടാറ്റ.

പുതിയ വാഹനം 3 ലക്ഷത്തിന്‍റെ പരിധിയില്‍ ഇടം പിടിക്കേണ്ടതാണ്. ആദ്യമായി കാര്‍ വാങ്ങുന്ന ഉപഭോക്താക്കളെയായിരിക്കും പുതിയ വാഹനം കണ്ണിടുക എന്നുറപ്പിക്കാം.

ഇന്‍ഡിക വിപണിയില്‍ ടാക്സി എന്ന ഇമേജാണ് നേടിയിട്ടുള്ളത്. ടാറ്റ നാനോ നഗരങ്ങളില്‍ സമ്പന്നരുടെ സെക്കന്‍ഡ് കാര്‍ എന്ന നിലയിലാണ് ഇപ്പോള്‍ വിറ്റുപോകുന്നത്. തന്ത്രപരമായി നിലപാടെടുക്കുന്ന ഒരു പുതിയ കാറിന് വില്‍പനയെ സഹായിക്കാനാകുമെന്നാണ് ടാറ്റ പ്രതീക്ഷിക്കുന്നത്.

English summary
Tata Motors is said to be planning to launch an all new small car this year.
Story first published: Sunday, August 26, 2012, 12:55 [IST]
Please Wait while comments are loading...

Latest Photos