ടാറ്റ സഫാരി സ്റ്റോം ബുക്കിംഗ് തുടങ്ങി

Posted By:

ടാറ്റ സഫാരി പ്രീമിയം എസ്‍യുവിയുടെ ബുക്കിംഗ് ആരംഭിച്ചു. കുറെ നാളായി പ്രതീക്ഷിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ലോഞ്ചാണ് സഫാരിയുടേത്.

ഈ വര്‍ഷം പകുതിയോടെ വിപണിയിലെത്തുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നെങ്കിലും അത് സംഭവിച്ചില്ല. ജനുവരിയിലെ ദില്ലി ഓട്ടോ എക്സ്പോയില്‍ പുതിയ സഫാരിയുടെ അവതരണമുണ്ടായിരുന്നു.

Tata Safari Storme

വെറുമൊരു ഫേസ്‍ലിഫ്റ്റ് എന്ന് പുതിയ സഫാരിയെ വിളിക്കാന്‍ പറ്റുമെന്ന് തോന്നുന്നില്ല. ഇന്‍റീരിയറില്‍ വരുത്തിയിരിക്കുന്ന മാറ്റങ്ങള്‍ അത്ര ഗംഭീരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കാഴ്ചയിലും ഫിനിഷിംഗിലും നിലവിലുള്ളതിനെക്കാള്‍ വളരെ മുമ്പിലായിരിക്കും പുതിയ വാഹനത്തിന്‍റെ സ്ഥാനം.

ഇന്ത്യന്‍ വിപണിയിലെ യൂട്ടിലിറ്റി രാജാവായ മഹീന്ദ്രയുടെ എക്സ്‍യുവി 500യുമായാണ് ടാറ്റ സഫാരിക്ക് ഏറ്റുമുട്ടാനുള്ളത്. മഹീന്ദ്രയുടെ ആഗോള നിലവാരത്തിലുള്ള ആദ്യത്തെ വാഹനം എന്ന് കമ്പനി സ്വയം വിശേഷിപ്പിക്കുന്നുണ്ട് ഇതിനെ. ഇത്തരമൊരു വാഹനത്തോട് ഏറ്റുമുട്ടാന്‍ വേണ്ടതെല്ലാം പുതിയ സഫാരി പേറുന്നുണ്ടെന്നാണ് അറിവ്.

2.2 ലിറ്റര്‍ ഡികോര്‍ എന്‍ജിനാണ് വാഹനത്തിന്‍റേത്. ഈ എന്‍ജിന്‍ 140 കുതിരകളുടെ ശേഷി പുറത്തെടുക്കും. 320 എന്‍എം ആണ് ചക്രവീര്യം. ജി76 മാര്‍ക് 2 എന്ന് പേരുള്ള പുതിയ 5 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്സാണ് എന്‍ജിന്‍ വീര്യം ചക്രങ്ങളിലേക്ക് പകരുന്നത്.

നിലവിലുള്ള മോഡലിന് 6 ലക്ഷം മുതല്‍ 9 ലക്ഷം വരെയാണ് വില. ഇതില്‍ നിന്ന് അല്‍പം കൂടുതലായിരിക്കും പുതിയ വാഹനത്തിന്‍റെ വില.

English summary
Tata Motors has opened bookings for its Safari Storme premium SUV across its showrooms in India.
Please Wait while comments are loading...

Latest Photos