ഇക്കോസ്‌പോര്‍ടിന്റെ സ്ഥിരത; ആള്‍ട്ടോയുടെ അപ്രമാദിത്വം

Posted By:

2012 കഴിഞ്ഞ വര്‍ഷത്തെ ഓഗസ്റ്റ് മാസം വില്‍പനയെയും കഴിഞ്ഞ മാസത്തെ വില്‍പനയെയും അപേക്ഷിച്ച് ഇന്ത്യന്‍ വിപണി മുന്നേറിയിട്ടുണ്ട്. എന്നാല്‍ പൊതുവിലുള്ള മാന്ദ്യത്തില്‍ കുറവൊന്നും ഇപ്പോഴും കാണുന്നില്ല. 2013 ജനുവരിയിലുണ്ടായ വില്‍പന വര്‍ധനവ് കാര്‍ നിര്‍മാതാക്കളെ സന്തോഷത്തിലാക്കിയിരുന്നു. എന്നാല്‍ പ്രസ്തുത അര്‍മാദം അധികകാലം വെച്ചുകൊണ്ടിരിക്കാന്‍ അവര്‍ക്ക് സാധിക്കുകയുണ്ടായില്ല.

സര്‍ക്കാരിന്റെ അങ്ങോട്ടുമിങ്ങോട്ടുമില്ലാത്ത അവസ്ഥയും സാമ്പത്തിക അസ്ഥിരതയുമെല്ലാം ചേര്‍ന്നാണ് ഈ അവസ്ഥ സൃഷ്ടിച്ചിരിക്കുന്നത്. അടുത്ത ലോകസഭാ തെരഞ്ഞെടുപ്പ് കഴിയാതെ ഈ പ്രശ്‌നത്തിന് ഒരു പരിഹാരം അസാധ്യമാണെന്ന് കാര്‍ നിര്‍മാതാക്കള്‍ ഏതാണ്ട് തീരുമാനിച്ച മട്ടാണ്.

കഴിഞ്ഞ മാസത്തെ മൊത്തം വില്‍പനയിലുണ്ടായ നേരിയ വര്‍ധനയുടെ ഉത്തരവാദിത്തം ഓട്ടോവിപണിയിലെ ആഭ്യന്തര സംഭവങ്ങളില്‍ കണ്ടെത്തുന്നതായിരിക്കും ഉചിതം. മികച്ച വാഹനങ്ങള്‍ വിപണിയിലെത്തിക്കാന്‍ ഈ മാന്ദ്യകാലത്തും കാര്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നത് കുറെയധികം പേരെ ഷോറൂമുകളിലേക്ക് വലിച്ചടുപ്പിക്കുന്നു.

#10

#10

ഫോഡ് മോട്ടോഴ്‌സിനെ വെള്ളിവെളിച്ചത്തിലേക്ക് കൊണ്ടുവരാന്‍ ഇക്കോസ്‌പോര്‍ട് എസ്‌യുവിക്ക് സാധിച്ചു. ജനപ്രിയമായ മോഡലുകള്‍ എത്തിക്കുക എന്നത് വോള്യം മാര്‍ക്കറ്റിനെ ആശ്രയിക്കുന്ന ഏതൊരു കാര്‍ നിര്‍മാതാവിന്റെയും വെല്ലുവിളിയാണ്. ഫോഡ് ആ പണി ഇക്കോസ്‌പോര്‍ടിലൂടെ നിര്‍വഹിച്ചു കഴിഞ്ഞു. ഓഗസ്റ്റ് മാസത്തില്‍ ഇക്കോസ്‌പോര്‍ടിന്റെ 5,372 മോഡലുകളാണ് വിറ്റഴിച്ചത്. വില്‍പനയില്‍ പത്താം സ്ഥാനത്തെത്താന്‍ ഈ വാഹനത്തിന് സാധിച്ചു.

#09

#09

ഹ്യൂണ്ടായ് ഐ20യാണ് കഴിഞ്ഞ മാസത്തെ വില്‍പനയില്‍ ഒമ്പതാം സ്ഥാനത്ത് വന്നത്. 5,695 യൂണിറ്റ് വിറ്റഴിച്ചു ഈ വാഹനം.

#08

#08

ഐ10 ഹാച്ച്ബാക്ക് ഇത്തവണ 6017 യൂണിറ്റാണ് വിറ്റത്. കഴിഞ്ഞ മാസത്തേക്കാള്‍ കുറവാണ് ഈ നമ്പര്‍. ജൂലൈയില്‍ 6735 യൂണിറ്റ് വിറ്റിരുന്നു.

#07

#07

വന്‍ വിജയമായിത്തീര്‍ന്ന ഹോണ്ട അമേസ് വില്‍പനയില്‍ ആദ്യത്തെ പത്തു സ്ഥാനം സ്ഥിരമായി ഉറപ്പിച്ച മട്ടാണ്. ഹോണ്ട അമേസ് ആഗസ്റ്റ് മാസം 6242 വിറ്റിരുന്നു. കഴിഞ്ഞ മാസം 6515 യൂണിറ്റാണ് വിറ്റത്.

#06

#06

എസ്‌യുവി വിപണിയില്‍ വന്‍ താരനിര പ്രത്യക്ഷപ്പെടുമ്പോഴും ബൊലേറോ അതിന്റെ ശരാശരി വില്‍പന എപ്പോഴും നിലനിര്‍ത്തുന്നുണ്ട്. ആഗസ്റ്റ് മാസത്തില്‍ 7030 വാഹങ്ങള്‍ വിറ്റഴിച്ചു.

#05

#05

കഴിഞ്ഞ മാസത്തെക്കാള്‍ ഉയര്‍ന്ന വില്‍പന നേടാന്‍ ഹ്യൂണ്ടായ് ഇയോണിന് സാധിച്ചു. 7991 യൂണിറ്റാണ് ആഗസ്റ്റില്‍ വിറ്റത്. കഴിഞ്# മാസത്തില്‍ ഇത് 7000 യൂണിറ്റിനടുത്തായിരുന്നു.

#04

#04

എന്നത്തെയും പോലെ കാര്‍ വില്‍പനയില്‍ ആദ്യ നാല് സ്ഥാനങ്ങള്‍ മാരുതി തന്നെ കൈവശം വെച്ചിരിക്കുകയാണ്. 12,748 യൂണിറ്റ് വില്‍പനയോടെ മാരുതി സുസൂക്കി വാഗണ്‍ ആര്‍ നാലാം സ്ഥാനം പിടിക്കുന്നു.

#03

#03

മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറാണ് മൂന്നാം സ്ഥാനത്തുള്ളത്. 13,723 യൂണിറ്റ് വിറ്റഴിച്ചു. കഴിഞ്ഞ മാസം 15,249 യൂണിറ്റാണ് വിറ്റിരുന്നത്.

#02

#02

സ്വിഫ്റ്റ് ഹാച്ച്ബാക്ക് ഇടയ്ക്ക് വില്‍പനയില്‍ അല്‍പം പിന്നാക്കം പോയിരുന്നു. കഴിഞ്ഞ മാസം 10,461ല്‍ നിന്നിരുന്ന വില്‍പന ഇത്തവണ 14,152ല്‍ എത്തിയിരിക്കുന്നു.

#01

#01

17,124 യൂണിറ്റുമായി മാരുതി സുസൂക്കി ആള്‍ട്ടോ റേയ്ഞ്ച് വാഹനങ്ങള്‍ അതിന്റെ അപ്രമാദിത്വം നിലനിര്‍ത്തുന്നു. കഴിഞ്ഞ മാസം ആള്‍ട്ടോ 18,206 യൂണിറ്റ് വിറ്റിരുന്നു.

രാസമാറ്റം

രാസമാറ്റം

മാരുതി സുസൂക്കി സ്റ്റിംഗ്രേയും ഗ്രാന്‍ഡ് ഐ10ഉം വിപണിയിലെത്തിയതിന്റെ പ്രതിഫലനങ്ങള്‍ അടുത്ത മാസം വില്‍പനക്കണക്കുകളില്‍ കാണാം. നിര്‍ണായകമായ ഈ ലോഞ്ചുകള്‍ തീര്‍ച്ചയായും നിലവിലെ സമവാക്യങ്ങളില്‍ സാരമായ മാറ്റം വരുത്തും.

English summary
Automobile sales report of the month of august shows a slight increase in sales comparing with the previous year's and the July 2013.
Story first published: Wednesday, September 4, 2013, 12:17 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark