ഇ-ക്ലാസ് ലോഞ്ച് ജൂണ്‍ 25ന്

Posted By:

2014 മോഡല്‍ മെഴ്സിഡിസ് ഇ-ക്ലാസ് ഇന്ത്യയില്‍ ജൂണ്‍ 25ന് ലോഞ്ച് ചെയ്യും. മെഴ്സിഡിസ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ഇക്കണോമിക് ടൈംസിന് നല്‍കിയ ഇന്‍റര്‍വ്യൂവിലാണ് വാഹനത്തിന്‍റെ ലോഞ്ച് വിവരം പുറത്തു വിട്ടത്.

2009ല്‍ ലോഞ്ച് ചെയ്ത ഇ-ക്ലാസ് സെഡാനാണ് ഇപ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ വിറ്റഴിക്കുന്നത്. ആധുനികമായ ഡിസൈന്‍ ശൈലിയെ സ്വാംശീകരിച്ചതാണ് പുതിയ ഇ ക്ലാസിന്‍റെ ശില്‍പം. കൂടുതല്‍ ബോള്‍ഡ് ഡിസൈനാണ് ഇ-ക്ലാസ് 2014 പതിപ്പിനെന്നു കാണാം.

2014 Mercedes-Benz E-Class India Launch

വാഹനത്തിന്‍റെ റോഡ് ടെസ്റ്റുകള്‍ ഇന്ത്യയില്‍ വിവിധയിടങ്ങളിലായി നടന്നു വരുന്നതിന്‍റെ റിപ്പോര്‍ട്ടുകള്‍ വന്നുകൊണ്ടിരിക്കുകയായിരുന്നു. ടീം ബിഎച്ച്പി എടുത്ത ചാരപ്പടമാണ് ഇവിടെ നല്‍കിയിട്ടുള്ളത്. പൂനെയില്‍ ടെസ്റ്റ് നടക്കുന്നതിന്‍റെ ചിത്രങ്ങളാണ് ടീം-ബിഎച്ച്പി പോസ്റ്റു ചെയ്തിരുന്നത്.

2009 മോഡല്‍ ഇപ്പോഴും മികച്ച പ്രകടനം തന്നെയാണ് നടത്തിവരുന്നത്. ഡിസൈനില്‍ കാര്യമായ പഴക്കമൊന്നും തോന്നുന്നില്ല എന്നതിനാല്‍ കാര്യപ്പെട്ട മുഖം മിനുക്കലുകളൊന്നും വേണ്ടി വന്നിട്ടില്ല. എന്നിരിക്കിലും, ഒരു മുഖം മിനുക്കല്‍ അത്യാവശ്യമാണെന്ന ധാരണയില്‍ മെര്‍ക് മുന്നോട്ടു നീങ്ങുകയായിരുന്നു.

ജനുവരി 2013ലാണ് പുതുക്കിയ വാഹനം ആദ്യമായി അവതരിപ്പിക്കപ്പെട്ടത്. മുന്‍ പതിപ്പിന്‍റെ ഹെഡ്ലാമ്പുകള്‍ക്ക് രണ്ട് ഭാഗങ്ങള്‍ വീതമുണ്ടായിരുന്നത് എടുത്തുമാറ്റിയിട്ടുണ്ട്.ഇത് കുറെക്കാലമായി ഇ-ക്ലാസ് ശൈലിയുടെ ഒരു ഭാഗമായി നിലനില്‍ക്കുകയായിരുന്നു. പകരമായി വരുന്നത് എല്‍ഇഡി ഡേടൈം റണ്ണിംഗ് ലാമ്പുകളോടു കൂടിയ ഡ്യുവല്‍ ബാരല്‍ ഹെ‍ഡ്ലാമ്പാണ്. ബംപര്‍ ഡിസൈനിലും ഗ്രില്‍ ഡിസൈനിലും മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

English summary
2014 Mercedes-Benz E-Class will be launched in India by June 25.
Story first published: Thursday, June 13, 2013, 16:30 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark