മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍ ഇന്ത്യയിലേക്കും!

Posted By:

2013 ഷാംങ്ഹായ് മോട്ടോര്‍ ഷോയിലാണ് മെഴ്സിഡിസ് ബെന്‍സ് ജിഎല്‍എ ക്രോസ്സോവര്‍ കണ്‍സെപ്റ്റ് ആദ്യമായി അവതരിച്ചത്. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് പ്രകാരം ജിഎല്‍എ ക്രോസ്സോവറിന്‍റെ ഉല്‍പാദന മോഡല്‍ ഇന്ത്യന്‍ നിരത്തുകളിലേക്കും എത്തിച്ചേരും.

ബിഎംഡബ്ല്യു എക്സ്1, ഓഡി ക്യു3, വോള്‍വോ വി40 ക്രോസ് കണ്‍ട്രി തുടങ്ങിയ വാഹനങ്ങളുമായി ഏറ്റമുട്ടുക എന്നതായിരിക്കും ഈ ക്രോസ്സോവറിന്‍റെ ഇന്ത്യന്‍ ദൗത്യം.

To Follow DriveSpark On Facebook, Click The Like Button
മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ബെന്‍സ് ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ എബര്‍ഹാഡ് കേണ്‍ ആണ് പുതിയ വാര്‍ത്ത പുറത്തുവിട്ടിട്ടുള്ളത്.

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

ക്രോസ്സോവറിന്‍റെ വിലനിലവാരം എങ്ങനെയായിരിക്കുമെന്നതില്‍ ഒരു സൂചനയും അദ്ദേഹം നല്‍കി. 25 ലക്ഷത്തിന്‍റെ ചുറ്റുപാടിലായിരിക്കും വാഹനത്തിന്‍റെ വില.

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ബെന്‍സിന്‍റെ എംഎഫ്എ പ്ലാറ്റ്ഫോമിലാണ് ജിഎല്‍എ ക്രോസ്സോവര്‍ നിലപാടെടുക്കുന്നത്. മെഴ്സിഡിസിന്‍റെ എന്‍ട്രി ലെവല്‍ ആഡംബരങ്ങള്‍ക്കെല്ലാം ഈ പ്ലാറ്റ്ഫോമാണ് തുണ. എ ക്ലാസ്, ബി ക്ലാസ്, സിഎല്‍എ ക്ലാസ് സെഡാന്‍ എന്നിവയെല്ലാം എംഎഫ്എ പ്ലാറ്റ്ഫോമിലാണ് വരുന്നത്.

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

പുതിയ എ ക്ലാസ് ഹാച്ച്ബാക്കിന്‍റെ ലോഞ്ച് ഈ മാസം 30ന് നടക്കാനിരിക്കെയാണ് മെര്‍കിന്‍റെ പുതിയ പ്രഖ്യാപനം വരുന്നത്. കൂടുതല്‍ ആക്രാമകമായ നിലപാടിലേക്ക് നീങ്ങുക എന്ന നയത്തിന്‍റെ ഭാഗമായി നിരവധി മോഡലുകളാണ് അടുത്ത രണ്ടുമൂന്ന് മാസത്തിനകം ഇന്ത്യയിലെത്താനൊരുങ്ങിയിരിക്കുന്നത്.

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

ജിഎല്‍എ ക്രോസ്സോവര്‍ 1014 അവസാനത്തിലോ 2015 ആദ്യത്തിലോ വിപണിയില്‍ ഇടംപിടിക്കും.

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

എ ക്ലാസ് ഹാച്ച്ബാക്കിന് നിലവിലുള്ള അതേ എന്‍ജിനുകളായിരിക്കും ജിഎല്‍എ ക്രോസ്സോവറും വരിക. 1.6 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനും 1.8 ലിറ്റര്‍ ശേഷിയുള്ള ടര്‍ബോ ഡീസലെഞ്ചിനുമാണവ.

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

ടോപ് എന്‍ഡ് വേരിയന്‍റില്‍ മാത്രമേ ആള്‍ വീല്‍ ഡ്രൈവ് പ്രതീക്ഷിക്കേണ്ടതുള്ളൂ.

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

മെഴ്സിഡിസ് ജിഎല്‍എ ക്രോസ്സോവര്‍

7 സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ എല്ലാ പതിപ്പുകളിലും ഘടിപ്പിക്കും.

English summary
Reports say that the Mercedes Benz GLA crossover will reach Indian shores too.
Story first published: Wednesday, May 15, 2013, 16:52 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark