ഇ-ക്ലാസ് സിഎന്‍ജി പതിപ്പ് 2014ല്‍ ഇന്ത്യയിലേക്ക്

Posted By:

മെഴ്‌സിഡിസ് ബെന്‍സ് ഇ ക്ലാസ് 2014 മോഡലിന് രണ്ട് പുതിയ വേരിയന്റുകള്‍ കൂടി പ്രഖ്യാപിച്ചു. പാരിസ്ഥിതികാഘാതങ്ങള്‍ കുറച്ചു കൊണ്ടു വരിക എന്ന ലക്ഷ്യമാണ് പുതിയ വേരിയന്റുകള്‍ നിറവേറ്റാന്‍ ശ്രമിക്കുന്നത് എന്നാണ് മെര്‍ക് പറയുന്നത്. ഒരു സിഎന്‍ജി പതിപ്പും ഒരു ഡീസല്‍ പതിപ്പുമാണ് കമ്പനി പ്രഖ്യാപിച്ചിട്ടുള്ളത്.

മെഴ്‌സിഡിസ് ഇ ക്ലാസ് സിഎന്‍ജി പതിപ്പിന് 47,808.25 യൂറോ (മലയാളത്തില്‍ 38.81 ലക്ഷം രൂപ) വിലവരും. ഇ 220 ബ്ലുടെക് ബ്ലുഎഫിഷ്യന്‍സി ഡീസല്‍ എഡിഷന് വില 47,272.75 യൂറോയാണ്. ഇത് ഇന്ത്യന്‍ നിലവാരത്തില്‍ 38.26 ലക്ഷത്തോളം വരും.

2014 Mercedes E Class

2.0 ലിറ്റര്‍ 4 സിലിണ്ടര്‍ എന്‍ജിനാണ് ഡീസല്‍ പതിപ്പില്‍ ഘടിപ്പിക്കുക. ഇത് 154 കുതിരശക്തി ശേഷിയുള്ളതാണ്. 270 എന്‍എം വീര്യം ഈ എന്‍ജിന്‍ ചക്രങ്ങളിലെത്തിക്കും.

പെട്രോള്‍ എന്‍ജിനോടൊപ്പമാണ് സിഎന്‍ജി ഘടിപ്പിച്ചിട്ടുള്ളത്. സിഎന്‍ജി മോഡില്‍ ഓടിക്കുമ്പോള്‍ 100 കിലോമീറ്ററില്‍ 4.3 ഗ്രാം നാച്വറല്‍ ഗാസ് ആണ് ചെലവാകുക. സിഎന്‍ജി പതിപ്പ് മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗം പിടിക്കാന്‍ 10.4 സെക്കന്‍ഡ് സമയമെടുക്കുന്നു. പരമാവധി വേഗത മണിക്കൂറില്‍ 220 കിലോമീറ്ററാണ്.

പെട്രോള്‍ മോഡില്‍ ലിറ്ററിന് 15.87 കിലോമീറ്ററാണ് വാഹനത്തിന്റെ മൈലേജ്.

ഡിസംബര്‍ മാസം മുതല്‍ വാഹനം യൂറോപ്യന്‍ വിപണിയില്‍ ലഭ്യമാകും എന്നാണ് കരുതുന്നത്. ജര്‍മനിയിലാണ് ആദ്യം ലോഞ്ച് ചെയ്യുക എന്നും കേള്‍ക്കുന്നു.

തീര്‍ച്ചയായും ഇന്ത്യന്‍ വിപണിക്ക് ഏറ്റവും ചേര്‍ന്ന ഓപ്ഷനാണ് സിഎന്‍ജി. ആഡംബര വാഹനങ്ങളും ഉപയോക്താക്കളും ഇന്ധനക്ഷമതയിലും കരിമ്പുക പ്രശ്‌നങ്ങളിലും കാര്യമായ ശ്രദ്ധ പതിപ്പിക്കാന്‍ തുടങ്ങിയ സാഹചര്യത്തില്‍ ഈ പതിപ്പ് ഇന്ത്യയില്‍ എത്താതിരിക്കാന്‍ കാരണമൊന്നും കാണുന്നില്ല. ചിലര്‍ ഊഹിക്കുന്നതും പ്രകാരം 2014 ആദ്യത്തില്‍ തന്നെ ഇവ ഇന്ത്യന്‍ നിരത്തുകള്‍ പിടിക്കും.

English summary
2014 Mercedes E Class gets a new CNG variant added to its petrol model.
Story first published: Saturday, August 10, 2013, 12:48 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark