2014 ടൊയോട്ട കൊറോള ടെസ്റ്റ് ചെയ്യുന്നു

Posted By:

ടൊയോട്ട കൊറോളയുടെ 2014 മോഡല്‍ ഇന്ത്യന്‍ നിരത്തുകളില്‍ ടെസ്റ്റ് നടത്തിത്തുടങ്ങി. ലോകത്തിലെ ഏറ്റവും വിറ്റുപോകുന്ന കാറുകളിലൊന്നായ കൊറോളയുടെ പതിനൊന്നാം തലമുറ പതിപ്പാണിത്. ടൊയോട്ടയുടെ ഫ്യൂരിയ കണ്‍സെപ്റ്റിനെ ആധാരമാക്കി നിര്‍മിച്ചതാണ് ഈ വാഹനം.

കാര്യമായ മാറ്റങ്ങള്‍ വരുത്തുമ്പോഴും ടൊയോട്ട പിന്തുടരാറുള്ള പാരമ്പര്യത്തോടുള്ള കൂറ് പ്രസിദ്ധമാണ്. പുതിയ കൊറോളയുടെ ഡിസൈനിലും ഈ ശ്രദ്ധ നമുക്ക് കാണാം. ഇക്കാരണത്താല്‍ തന്നെ വിപ്ലവകരമായ മാറ്റങ്ങള്‍ പ്രതീക്ഷിക്കുന്നവരെ പുതിയ കൊറോള നിരാശപ്പെടുത്തിയേക്കാം. ശ്രദ്ധയോടെ വീക്ഷിക്കുന്നവര്‍ക്ക് ടൊയോട്ട പുലര്‍ത്തുന്ന ജാഗ്രതയുടെ സൗന്ദര്യം കാണാന്‍ കഴിഞ്ഞേക്കും.

ടൊയോട്ട കൊറോള ഉല്‍പാദന മോഡല്‍

ടൊയോട്ട കൊറോള ഉല്‍പാദന മോഡല്‍

ഗ്രില്ലിന്റെ ഡിസൈന്‍ തികഞ്ഞ വ്യത്യസ്തത പുലര്‍ത്തുന്നുണ്ട് 2014 ടൊയോട്ട കൊറോളയില്‍. പുതുക്കിയ ഹെഡ്‌ലാമ്പുകളോട് ചേര്‍ന്നു നില്‍ക്കുന്നതാണ് പുതിയ ക്രോമിയം പൂശിയ ഗ്രില്‍. നിലവിലെ പതിപ്പിനെക്കാള്‍ വലിയ എയര്‍ഡാമാണ് പുതിയ കാറോള ആള്‍ടിസിലുള്ളത്. ഫോഗ് ലാമ്പ് ഹൗസിംഗിന്റെ ഡിസൈനിലും മാറ്റം വന്നിട്ടുണ്ട്.

ഉല്‍പാദന മോഡല്‍

ഉല്‍പാദന മോഡല്‍

പിന്‍വശത്ത് ടെയ്ല്‍ഗേറ്റിലേക്ക് കയറിനില്‍ക്കുന്ന നിലയിലുള്ള ടെയ്ല്‍ ലാമ്പുകള്‍ പുതിയ ശില്‍പമാണ്. രണ്ട് ലാമ്പുകളോടും തൊട്ടുനില്‍ക്കുന്ന ക്രോമിയം പട്ടയും കാണാം.

ടൊയോട്ട കൊറോള കണ്‍സെപ്റ്റ്

ടൊയോട്ട കൊറോള കണ്‍സെപ്റ്റ്

നിലവില്‍ വില്‍പനയിലുള്ള കൊറോളയെക്കാള്‍ ഉത്സാഹം 2014 കൊറോള ഡിസൈന്‍ പ്രദര്‍ശിപ്പിക്കുന്നു. വീല്‍ ആര്‍ച്ചുകള്‍ക്ക് കുറെക്കൂടി മസില്‍ പിടിപ്പിച്ച് നിറുത്തിയിട്ടുണ്ട്.

ടൊയോട്ട കൊറോള കണ്‍സെപ്റ്റ്

ടൊയോട്ട കൊറോള കണ്‍സെപ്റ്റ്

നാല് വേരിയന്റുകളില്‍ 2014 ടൊയോട്ട കൊറോള വരുമെന്നാണറിയുന്നത്. എല്‍, എല്‍ഇ, എസ്, എല്‍ഇ ഇക്കോ എന്നിവ. 1.8 ലിറ്റർ പെട്രോള്‍ എന്‍ജിന്‍ രണ്ട് വിധത്തില്‍ ട്യൂണ്‍ ചെയ്യപ്പെട്ടിരിക്കുന്നു. ഒരെണ്ണം 133 പിഎസ് കരുത്ത് പകരുമ്പോള്‍ മറ്റൊന്ന് 141 പിഎസ് കരുത്ത് പകരുന്നുന്നു.

English summary
2014 Toyota Corolla has been caught testing in India.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark