2015 മെഴ്‌സിഡിസ് സി ക്ലാസ് കാണാം

Posted By:

2015 മോഡല്‍ സി ക്ലാസിന്റെ ചിത്രങ്ങള്‍ മെഴ്‌സിഡിസ് പുറത്തുവിട്ടു. 2014 ഡിട്രോയ്റ്റ് മോട്ടോര്‍ഷോയില്‍ ലോഞ്ച് ചെയ്യാനുദ്ദേശിക്കുന്ന മോഡലാണിത്. ജനുവരിയില്‍ നടക്കുന്ന ഡിട്രോയ്റ്റ് ഷോയ്ക്ക് മുമ്പുതന്നെ കാറിനെ നമുക്ക് പരിചയപ്പെടാം.

കാഴ്ചയില്‍ ഗൗരവമേറിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട് 2015 സി ക്ലാസ്സിന്. എസ് ക്ലാസ്സിന്റെ ഡിസൈന്‍ ശൈലികളോട് വളരെ കടപ്പാടുണ്ടെന്ന് പറയണം, പുതിയ സി ക്ലാസ്സിന്. ഇന്ധനക്ഷമതയിലും പ്രകടനത്തിലും കരുത്തിലുമെല്ലാം വലിയ മുന്നേറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നു.

2015 മെഴ്സിഡിസ് ബെൻസ് അവതരിച്ചു

ഇന്നുവരെ ലോകവിപണിയിലിറങ്ങിയ സി ക്ലാസ്സുകളില്‍ ഏറ്റവും ഇന്ധനക്ഷമമായ മോഡലാണ് പുതിയതായി വരുന്നത്. എല്ലാ വേരിയന്റുകളിലും സ്റ്റാര്‍ട്/സ്റ്റോപ് ബട്ടണ്‍ സ്റ്റാന്‍ഡേഡായി ചേര്‍ത്തിരിക്കുന്നു. ഇന്ധനക്ഷമത 20 ശതമാനം കണ്ട് ഉയര്‍ന്നിട്ടുണ്ടെന്നാണ് അറിയുന്നത്. പ്രകടനവും വര്‍ധിച്ചിട്ടുണ്ടെന്നത് പ്രത്യേകം ശ്രദ്ധിക്കണം.

എന്‍ജിനുകള്‍

എന്‍ജിനുകള്‍

വ്യക്തമായ വിവരം ഇപ്പോഴും പുറത്തുവന്നിട്ടില്ല. ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്, 2 ലിറ്റര്‍ ടര്‍ബോ, 3 ലിറ്റര്‍ ടര്‍ബോ വി6, 2.1 ലിറ്റര്‍ ടര്‍ബോ എന്നീ സവിശേഷതളുള്ള ഡീസല്‍ എന്‍ജിനുകള്‍ വാഹനത്തിലുണ്ടാകുമെന്നാണ്. ഒരി ഹൈബ്രിഡ് വേരിയന്റും കൂടെയുണ്ടാകുമെന്ന് കേള്‍ക്കുന്നു.

ഗിയര്‍ബോക്‌സുകള്‍

ഗിയര്‍ബോക്‌സുകള്‍

6 സ്പീഡ് മാന്വല്‍ ഗിയര്‍ബോക്‌സും 7 സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുമാണ് എന്‍ജിനുകളോട് ചേര്‍ക്കുക.

2015 മെഴ്സിഡിസ് ബെൻസ് അവതരിച്ചു

പുതിയതായി വികസിപ്പിച്ചെടുത്ത ഒരു മൊഡ്യൂലാര്‍ പ്ലാറ്റ്‌ഫോമിലായിരിക്കും മെഴ്‌സിഡിസ് ബെന്‍സ് സി ക്ലാസ് നിലകൊള്ളുക. ഉയര്‍ന്ന ഭാരക്കുറവ് ഈ പ്ലാറ്റ്‌ഫോമിന്റെ പ്രത്യേകതയാണ്. ഏതാണ്ട് 100 കിലോയോളം ഭാരം കുറഞ്ഞിട്ടുണ്ട് പുതിയ സി ക്ലാസിന് പഴയതിനെക്കാള്‍. അതെസമയം, നീളം 3.7 ഇഞ്ചും വീതി 1.6 ഇഞ്ചും കണ്ട് വര്‍ധിച്ചിട്ടുണ്ട്.

2015 മെഴ്സിഡിസ് ബെൻസ് അവതരിച്ചു

സെഗ്മെന്റില്‍ തന്നെ ഇതാദ്യമായി എയര്‍ സസ്‌പെന്‍ഷന്‍ അവതരിപ്പിക്കുന്നു എന്ന പ്രത്യേകതയും മെഴ്‌സിഡിസ് സി ക്ലാസ് 2015 മോഡലിനുണ്ട്. ഈ സസ്‌പെന്‍ഷന്‍ സവിധാനം യാത്രാസുഖം ഗണ്യമായി വര്‍ധിപ്പിക്കും.

2015 മെഴ്സിഡിസ് ബെൻസ് അവതരിച്ചു

വാഹനത്തിന് നല്‍കുന്ന സ്‌പോര്‍ട്‌സ് പാക്കേജില്‍ നേരത്തെ പറഞ്ഞ എയര്‍ സസ്‌പെന്‍ഷന്‍ സംവിധാനം ചില മാറ്റങ്ങളോടെ ഇടം പിടിക്കും. കംഫര്‍ട്, ഇക്കോ, സ്‌പോര്‍ട്, സ്‌പോര്‍ട് പ്ലസ് എന്നിങ്ങനെ നാല് തരത്തില്‍ ക്രമീകരിക്കാവുന്നതാണ് പുതിയ സസ്‌പെന്‍ഷന്‍ സംവിധാനം.

2015 മെഴ്സിഡിസ് ബെൻസ് അവതരിച്ചു

മികച്ച സുരക്ഷാ സന്നാഹങ്ങള്‍ വാഹനത്തിലൊരുക്കിയിരിക്കുന്നതായി കാണാം. എസ് ക്ലാസ് സെഡാനിലുള്ള ഉയര്‍ന്ന സംവിധാനങ്ങള്‍ പലതും 2015 സി ക്ലാസ്സിലേക്ക് എത്തിയിരിക്കുന്നു. അറ്റന്‍ഷന്‍ അസിസ്റ്റ്, കൊളിഷന്‍ പ്രിവന്‍ഷന്‍ അസിസ്റ്റ് പ്ലസ് എന്നീ സുരക്ഷാ ക്രമീകരണങ്ങള്‍ സി ക്ലാസ്സിലുണ്ട്. ഡിസ്‌ട്രോണിക് പ്ലസ്, ബിഎഎസ് പ്ലസ് ബ്രേക് അസിസ്റ്റ് സിസ്റ്റം, ആക്ടിവ് ലേന്‍ കീപ്പിംഗ് അസിസ്റ്റ് തുടങ്ങിയ സുരക്ഷാ സംവിധാനങ്ങള്‍ വേറെയും.

2015 മെർക് സി ക്ലാസ് വീഡിയോ

വീഡിയോ

English summary
Mercedes-Benz has released the first official images of the 2015 C-Class ahead of its 2014 Detroit Motor Show launch in January.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark