അമേരിക്കയുടെ വേഗതയേറിയ പൊലീസ് വണ്ടി

കുതിരശക്തി കൂടിയ കള്ളന്മാരുടെ നാടാണ് അമേരിക്ക. തെക്കും വടക്കുമെല്ലാം ഇക്കാര്യത്തില്‍ കണക്കാണ്. ഇവന്മാരെ നേരിടാന്‍ സ്വയം സജ്ജമാകുമ്പോള്‍ അമേരിക്കന്‍ പൊലീസിന്റെയും കുതിരശക്തി കൂടുന്നു. ഈ കള്ളനും പോലീസും കളി ഡോഡ്ജ് ചാര്‍ജര്‍ പര്‍സ്യൂട്ടിലേക്ക് എത്തിച്ചിരിക്കുകയാണ് പൊലീസിനെ. അമേരിക്കന്‍ വന്‍കരയിലെ ഏറ്റവും കരുത്തേറിയ പൊലീസ് വാഹനം എന്ന ബഹുമതിയാണ് ഡോഡ്ജ് പര്‍സ്യൂട്ടിനെ ശ്രദ്ധേയമാക്കുന്നത്.

അമേരിക്കന്‍ പൊലീസിന്റെ ഗാരേജില്‍ കിടക്കുന്ന വെകിളി പിടിച്ച ഈ കുതിരയെ നമുക്കൊന്നും പരിചയപ്പെടാം.

America's fastest police car

ആള്‍ വീല്‍ ഡ്രൈവിലാണ് ഡോഡ്ജ് ചാര്‍ജര്‍ പഴ്‌സ്യൂട്ട് വരുന്നത്. ഈ വാഹനത്തിന്റെ 2014 മോഡലാണ് മിഷിഗണ്‍ സംസ്ഥാന പൊലീസ് സേന ഉപയോഗിക്കുന്നത്. വാഹനം നിര്‍മിച്ചത് കാനഡയിലാണ്.

America's fastest police car

ക്രൈസ്‌ലറിന് കീഴിലാണ് ഡോഡ്ജ് ബ്രാന്‍ഡ്. മിഷിഗണ്‍ പൊലീസ് സേനയ്ക്കായി ചാര്‍ജര്‍ പഴ്‌സ്യൂട്ടില്‍ വന്‍തോതിലുള്ള മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.

America's fastest police car

എന്‍ജിന്‍ ട്യൂണ്‍ ചെയ്ത് 370 കുതിരശക്തി ശേഷിയുള്ളതാക്കി മാറ്റിയതാണ് പ്രധാനപ്പെട്ട സംഗതി. മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗത പിടിക്കാന്‍ ഈ വാഹനത്തിന് വെറും ആറ് സെക്കന്‍ഡ് സമയം മാത്രമേ വേണ്ടൂ.

America's fastest police car

ബ്രേക്കുകളുടെ നിലവാരം സാധാരണ ഡോഡ്ജ് ചാര്‍ജറിനെക്കാള്‍ മികച്ചതാക്കിയിട്ടുണ്ട്. ഉയര്‍ന്ന വേഗതയില്‍ ഹാന്‍ഡ്‌ലിംഗ് പ്രശ്‌നങ്ങളുണ്ടാകാതിരിക്കാന്‍ ചാര്‍ജര്‍ പൊലീസ് പഴ്‌സ്യൂട്ടിന്റെ റിയര്‍ സസ്‌പെന്‍ഷനിലും മാറ്റം വരുത്തിയിട്ടുണ്ട്.

Most Read Articles

Malayalam
കൂടുതല്‍... #news #auto facts #വാര്‍ത്ത
English summary
Americas fastest police car is made in canada.
Story first published: Monday, October 7, 2013, 16:19 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X