ഓഡി ഇന്ത്യക്ക് 37% വളര്‍ച്ച

Posted By:

ആഡംബര കാര്‍ നിര്‍മാതാവ് ഓഡി ഇന്ത്യ ഏപ്രില്‍ മാസത്തില്‍ 37.01 ശതമാനം വളര്‍ച്ച കൈവരിച്ചു. ഏപ്രിലില്‍ മാത്രമായി 770 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ കമ്പനി വിറ്റത് 562 മോഡലുകളാണ്.

2013 ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 19.60 ശതമാനം വില്‍പന വര്‍ധനയാണ് ഓഡിക്ക് സംഭവിച്ചിട്ടുള്ളതെന്ന് കമ്പനിയുടെ പ്രസ്താവന പറയുന്നു. ഇക്കാലയളവില്‍ 3,386 വാഹനങ്ങള്‍ വിറ്റഴിക്കാന്‍ ഓഡിക്കായി. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 2,831 യൂണിറ്റാണ് വിറ്റഴിച്ചിരുന്നത്.

Audi Q5

വില്‍പനക്കണക്കുകളില്‍ നിന്ന് മനസ്സിലാക്കാന്‍ കഴിയുന്നത് പ്രകാരം തങ്ങള്‍ 2013 ആദ്യപാദത്തില്‍ മാത്രമല്ല, 2012-13 സാമ്പത്തിക വര്‍ഷത്തിലും ഒന്നാം സ്ഥാനത്താണെന്ന് ഓഡി ഇന്ത്യ തലവന്‍ മിഖായേല്‍ പേഴ്സ്കെ ചൂണ്ടിക്കാട്ടി.

2012-13 സാമ്പത്തിക വര്‍ഷത്തില്‍ 9,350 യൂണിറ്റ് ആണ് ഓഡി ഇന്ത്യയുടെ വില്‍പന. ഇത്, മുന്‍ സാമ്പത്തിക വര്‍ഷത്തെക്കാള്‍ കൂടുതലാണ്. 6,169 യൂണിറ്റാണ് ഓഡി ഇന്ത്യ 2011-12 സാമ്പത്തികവര്‍ഷത്തില്‍ വിറ്റഴിച്ചത്.

ഓഡി ഇന്ത്യ, മെഴ്സിഡിസ് ബെന്‍സ്, ബിഎംഡബ്ല്യു എന്നീ മൂന്ന് കാര്‍ ഭീമന്മാര്‍ കടുത്ത മത്സരമാണ് വിപണിയില്‍ കാഴ്ച വെക്കുന്നത്. ബിഎംഡബ്ലുവും മെഴ്സിഡിസും വരുന്ന മാസങ്ങളില്‍ നിരവധി മോഡലുകള്‍ വിപണിയിലെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഇതിനിടെ ബീമര്‍ വില്‍പനയില്‍ അല്‍പം പിന്നാക്കം പോകുകയും ആഡംബര കാര്‍ വില്‍പനയില്‍ മെഴ്സിഡിസ് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.

English summary
Audi India has reported a 37% jump in their April sales.

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark