ഓഡി ക്യൂ3 ഇന്ത്യയില്‍ ഉണ്ടാക്കാന്‍ തുടങ്ങി

Posted By:

ഓഡി ക്യൂ3 എസ്‌യുവി ഇന്ത്യയില്‍ ഉല്‍പാദിപ്പിക്കാന്‍ തുടങ്ങി. മഹാരാഷ്ട്രയിലെ ഔറംഗബാദ് പ്ലാന്റിലാണ് ഈ വാഹനം ഉല്‍പാദിപ്പിക്കുക. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ആഡംബര എസ്‌യുവിയാണ് ക്യൂ3. ഓഡി ലൈനപ്പിലെ ഏറ്റവും വിലക്കുറവുള്ള ഓഡി ക്യൂ3 എസ് മോഡല്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുമെന്ന് നേരത്തെ പ്രഖ്യാപനം വന്നിരുന്നു.

ഇന്ത്യയില്‍ നിര്‍മിക്കുന്ന അഞ്ചാമത്തെ ഓഡി മോഡലാണിത്. ഓഡിയുടെ എ4, എ6 സെഡാനുകളും ക്യൂ5, ക്യൂ7 എസ്‌യുവികളും ഇന്ത്യയില്‍ നിലവില്‍ ഉല്‍പാദനത്തിലുണ്ട്. രാജ്യത്ത് നിര്‍മിക്കുന്ന ഓഡിയുടെ അഞ്ചാമത്തെ മോഡലാണിത്.

Audi Q3 Local Production Commences In Aurangabad

രാജ്യത്ത് ഓഡിയുടെ വളര്‍ച്ചയെ ലക്ഷ്യം വെച്ചുള്ള ദീര്‍ഘകാല പദ്ധതിയുടെ ഭാഗമായാണ് പ്രാദേശിക ഉല്‍പാദനം വര്‍ധിപ്പിക്കുന്നത്. ഉയര്‍ന്ന നിലവാരത്തിലുള്ള പ്ലാന്റ് സൗകര്യങ്ങളും ഏറ്റവും മികച്ച വിദഗ്ധരുടെ സേവനവും ഒറപ്പുവരുത്തിക്കൊണ്ടാണ് കമ്പനി മുന്നോട്ട് പോകുന്നതെന്ന് ഓഡിയുടെ ഉല്‍പാദനകാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന ഡോ. ഫ്രാങ്ക് ഡ്രെവെസ് പറയുന്നു.

പുതുതായി നിര്‍മിച്ച പ്ലാന്റിലാമ് ഓഡി ക്യൂ3യുടെ ഉല്‍പാദനം നടക്കുക. സ്‌കോഡ ഇന്ത്യയുടെ വാഹനങ്ങളും ഇതേ പ്ലാന്റില്‍ ഉല്‍പാദിപ്പിക്കുന്നുണ്ട്. 20,000 ചതുരശ്രമീറ്റര്‍ ഏരിയയിലാണ് ഈ പ്ലാന്റ് നില്‍ക്കുന്നത്.

ഓഡിയുടെ ക്യൂ റേഞ്ചിലുള്ള എല്ലാ വാഹനങ്ങളും ഇന്ത്യയില്‍ ഉല്‍പാദനത്തില്‍ വരികയാണ് ഓഡി ക്യൂ3 ഉല്‍പാദനം തുടങ്ങിയതോടെ.

കൂടുതല്‍... #audi #news #ഓഡി #വാര്‍ത്ത
English summary
Audi Q3, the highest selling luxury SUV in India, will henceforth be manufactured locally at the automaker's Aurangabad, Maharashtra facility.
Story first published: Friday, September 20, 2013, 16:53 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark