രണ്ട് ടണ്‍ കുതിരശക്തിയുള്ള 'സ്‌പോര്‍ട്‌സ് ട്രക്ക്'

യുഎസ്സിലെ പൈക്‌സ് പീക് ഹില്‍ ട്രാക്ക് അതിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ട് ഏറെ പ്രശസ്തമാണ്. അപകടകരവും ആയാസമേറിയതുമായ ഡ്രൈവ് ആവശ്യപ്പെടുന്നു പൈക്‌സ് പീക്ക്. നിരവധി വാഹനങ്ങള്‍ ഇവിടെയെത്തി തങ്ങളുടെ കരുത്ത് തെളിയിക്കാറുണ്ട്. ഡ്രൈവ് ചെയ്യുന്നയാള്‍ക്കും അസാമാന്യമായ കരുത്തുണ്ടായിരിക്കണം എന്നതാണ് ഈ ട്രാക്കിലെ പ്രധാന പ്രത്യേകത. മുകളിലേക്ക് പോകും തോറും ഓക്‌സിജന്‍ അളവ് കുറഞ്ഞുകൊണ്ടിരിക്കും.

പൈക്‌സ് പീക്കില്‍ ജൂണ്‍ 30ന് നടക്കാന്‍ പോകുന്നത് ഒരു അസാമാന്യ സംഭവമാണ്. കൊടും കരുത്തുള്ള ഒരു ട്രക്കാണ് ട്രാക്കിലിറങ്ങുക. ബാങ്ക്‌സ് ടര്‍ബോ സൂപ്പര്‍ ടര്‍ബോ ഫ്രൈറ്റ്‌ലൈനര്‍ എന്നാണ് വാഹനത്തിന്റെ പേര്. ബാങ്ക്‌സ് പവര്‍ എന്ന കമ്പനിയാണ് വാഹനത്തിന്റെ നിര്‍മാതാക്കള്‍. ഇത്രയും ഭാരമേറിയ വാഹനം ഇത്ര അനായാസമായി ഡ്രിഫ്റ്റ് ചെയ്യാന്‍ കഴിയുക എന്നത് അത്ഭുതമുണ്ടാക്കുന്ന കാര്യമാണ്. വീഡിയോ ഒന്ന് കാണണം. അസാധ്യമാണത്.

A Banks Power 2000 HP Pikes Peak Truck Drift

2000 കുതിരശക്തിയാണ് ബാങ്ക്‌സ് ട്രക്കിന്റെ എന്‍ജിന്‍ പകരുന്ന കുതിരശക്തി. ഒരു ടര്‍ബോചാര്‍ജറും ഒരു സൂപ്പര്‍ചാര്‍ജറും ചേര്‍ന്നാണ് രണ്ട് ടണ്‍ കുതിരക്കരുത്ത് ഉണ്ടാക്കിയെടുക്കുന്നത്.

A Banks Power 2000 HP Pikes Peak Truck Drift

വണ്ടിയുടെ സ്‌പോയ്‌ലര്‍ കണ്ടാല്‍ ആരും ഞെട്ടും. ഈ വലിപ്പത്തില്‍ ഒരു സ്‌പോയ്‌ലര്‍ മുന്‍പ് കണ്ടിട്ടുണ്ടോ?

അടുത്ത താളില്‍ വീഡിയോ കാണാം.

അടുത്ത താളില്‍ വീഡിയോ കാണാം.

അടുത്ത താളില്‍ വീഡിയോ കാണാം.

Most Read Articles

Malayalam
Story first published: Saturday, June 29, 2013, 19:42 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X