മികച്ച വാങ്ങലനുഭവം നല്‍കുന്ന ഇന്ത്യന്‍ കമ്പനികള്‍

ഭംഗിയുള്ള ഷോറൂമും മറ്റ് സൗകര്യങ്ങളുമെല്ലാം ഒരുക്കിയിട്ടുണ്ടാകും. അകത്തേക്ക് കയറിച്ചെന്നാല്‍ പക്ഷെ, എത്രയും പെട്ടെന്ന് പുറത്തിറങ്ങാനുള്ള ഒരു വെമ്പല്‍ നമ്മുടെയുള്ളില്‍ ഒരുക്കൂടും. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, ഈ അവസ്ഥ സൃഷ്ടിക്കുന്നവരാണ് നമ്മുടെ പേരുകേട്ട ബ്രാന്‍ഡുകള്‍ പലതും. വന്‍ വില്‍പനാ ശൃംഖലയും മറ്റുമുള്ളതുകൊണ്ട് മാത്രം വിപണിയില്‍ ഉയര്‍ന്ന വില്‍പനാനിരക്ക് കാണിക്കുമെങ്കിലും ചെറിയൊരു തിരിച്ചടി മാത്രം മതി തലകുത്തി വീഴാന്‍.

ഉപഭോക്താവിനെ രാജാവ് എന്നു വിളിക്കാന്‍ മാത്രം സ്വയംനിര്‍ണയാവകാശം വിപണിയില്‍ അവര്‍ക്കില്ലെങ്കിലും അത്യാവശ്യം അധികാരങ്ങള്‍ കൈവശം വെക്കുന്നുണ്ട്. ഇക്കാരണത്താല്‍ തന്നെ ജെഡി പവര്‍ ഏഷ്യാ പസഫിക്കിന്റെ 2013 ഉപഭോക്തൃ സംതൃപ്തി സൂചിക (വാങ്ങലനുഭവ സൂചിക) സുപ്രധാനമായിത്തീരുന്നു. ജെഡി പവര്‍ നടത്തിയ പഠനത്തിന്റെ ഫലങ്ങളാണ് താഴെ. അനുഭവസ്ഥനാണെങ്കില്‍, ഈ പഠനഫലത്തോട് നിങ്ങള്‍ എത്രമാത്രം യോജിക്കുന്നുണ്ട് എന്നുകൂടി പറയുക.

JD Power Asia Pacific 2013 India Sales Satisfaction Index

1000ത്തിലാണ് മാര്‍ക്കിട്ടിരിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും മികച്ച ഉപഭോക്തൃസേവനം നടത്തുന്നത് ഹോണ്ടയും മാരുതിയുമാണെന്ന് പറയുന്നു ജെഡി പവറിന്റെ പഠനം. ഉപഭോക്താവ് കമ്പനിയെ സമീപിക്കുന്നതു മുതല്‍ കാറിന്റെ ഡെലിവറി നടക്കുന്നതുവരെയുള്ള എല്ലാ ഘട്ടങ്ങളെയും പരിഗണിച്ചാണ് മാര്‍ക്കിട്ടിരിക്കുന്നത്.

ഹോണ്ട

ഹോണ്ട

ഇന്ത്യന്‍ വിപണിയില്‍ ഏറ്റവും മികച്ച വാങ്ങല്‍ അനുഭവം നല്‍കുന്നത് ഹോണ്ട ഇന്ത്യയാണെന്ന് ജെഡി പവര്‍ പറയുന്നു. 1000ത്തില്‍ 849 എന്ന സ്‌കോറാണ് ഹോണ്ട ഇന്ത്യ നേടിയത്.

മാരുതി സുസൂക്കി

മാരുതി സുസൂക്കി

മാരുതി സുസൂക്കിയും 1000ത്തില്‍ 849 എന്ന മികച്ച സ്‌കോര്‍ നേടി ഒന്നാമതുണ്ട്. ഇന്ത്യയുടെ ഏറ്റവും വലിയ കാര്‍ നിര്‍മാതാവായ മാരുതി ദീര്‍ഘകാലത്തെ പരിചയം കൊണ്ട് സിദ്ധിച്ച സമീപനങ്ങളിലൂടെ ഉപഭോക്താക്കളെ ഏറ്റവും മികച്ച രീതിയില്‍ പരിചരിക്കുന്നു.

ഹ്യൂണ്ടായ്

ഹ്യൂണ്ടായ്

ഇന്ത്യയുടെ രണ്ടാമത്തെ വലിയ കാര്‍ നിര്‍മാതാവായ ഹ്യൂണ്ടായ് നേടിയ സ്‌കോര്‍ 1000ത്തില്‍ 841 ആണ്. മികച്ച ഉല്‍പന്നങ്ങള്‍ എത്തിക്കുവാന്‍ കമ്പനി കാണിക്കുന്ന ശ്രദ്ധ അഭിനന്ദിക്കപ്പെടേണ്ടതാണ്. മത്സരക്ഷമത ഉറപ്പുവരുത്തുവാന്‍ ഹ്യൂണ്ടായ് ഇനിയും ശ്രദ്ധിക്കേണ്ടതുണ്ടെന്നാണ് ജെഡി പവര്‍ പഠനം പറയുന്നത്. നിരവധി പുതിയ കാറുകള്‍ ഈ കമ്പനിയില്‍ നിന്ന് വരും മാസങ്ങലില്‍ പുറത്തുവരാനിരിക്കുകയാണ്.

മഹീന്ദ്ര

മഹീന്ദ്ര

എസ്‌യുവി വിപണിയിലെ 'മാരുതി' എന്ന് വിശേഷിപ്പിക്കാവുന്ന മഹീന്ദ്രയും 841 എന്ന സ്‌കോറാണ് നേടിയിരിക്കുന്നത്. എസ്‌യുവികള്‍ കൂടാതെ വെരിറ്റോ സെഡാനും അതിന്റെ ഹാച്ച്ബാക്ക് പതിപ്പായ വൈബും ആണ് മഹീന്ദ്രയുടെ വാഹനങ്ങള്‍. കമ്പനിയുടെ പാരമ്പര്യവും വിപണിപരിചയവുമെല്ലാം കണക്കിലെടുക്കുമ്പോള്‍ ഇനിയും പരിശ്രമിക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടാവുന്നതാണ്.

ടൊയോട്ട

ടൊയോട്ട

ജാപ്പാനികനായ ടൊയോട്ടയും തരക്കേടില്ലാത്ത വാങ്ങലനുഭവം സമ്മാനിക്കുന്നുണ്ട്. 841 തന്നെയാണ് കമ്പനി നേടിയ സ്‌കോര്‍. ടൊയോട്ട ഇന്നോവ എന്ന ഒറ്റയാന്റെ പിന്‍ബലത്തില്‍ വിപണിയില്‍ നിലയുറപ്പിക്കുന്ന കമ്പനി ഇനിയും അഗ്രസ്സീവായ സമീപനം ഉല്‍പന്നങ്ങളുടെ കാര്യത്തിലും എടുക്കേണ്ടതുണ്ട്.

ഫോക്‌സ്‌വാഗണ്‍

ഫോക്‌സ്‌വാഗണ്‍

ജര്‍മന്‍ കമ്പനിയായ ഫോക്‌സ്‌വാഗണ്‍ നല്‍കുന്ന വാങ്ങലനുഭവം 836 എന്ന സ്‌കോര്‍ നല്‍കി അടയാളപ്പെടുത്തുന്നു ജെഡി പവര്‍. ബില്‍ഡ് ക്വാളിറ്റിയില്‍ ഈ കമ്പനിയെ വെല്ലുന്നവര്‍ കുറവാണ്. സ്‌കോഡ പോലുള്ള ബ്രാന്‍ഡുകളോടുവേണം ഇക്കാര്യത്തില്‍ ഫോക്‌സിനെ താരതമ്യപ്പെടുത്തുവാന്‍. എങ്കിലും വില്‍പനാനുഭവം കുറെക്കൂടി നന്നായി ബില്‍ഡ് ചെയ്‌തെടുക്കേണ്ടതുണ്ട്

റിനോ

റിനോ

ബ്രാന്‍ഡ് വികസനത്തിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ഇനിയും വളരേണ്ടതുണ്ട് എന്ന സൂചനയാണ് വാങ്ങലനുഭവ സൂചികയില്‍ റിനോയ്ക്ക് ലഭിച്ച സ്ഥാനം സൂചിപ്പിക്കുന്നത്. ആയിരത്തില്‍ 824 ആണ് റിനോയുടെ സ്‌കോര്‍.

ഷെവര്‍ലെ

ഷെവര്‍ലെ

ഈയിടെയുണ്ടായ ടവേരയുടെ തിരിച്ചുവിളിയും സര്‍ക്കാര്‍ നടപടികളുമെല്ലാം ഷെവര്‍ലെ എങ്ങനെയാണ് ഉപഭോക്താക്കളെ കാണുന്നത് എന്ന വിഷയത്തില്‍ ഗുരുതരമായ ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. ജനറല്‍ മോട്ടോഴ്‌സ് പോലൊരു കമ്പനിക്ക് ഒട്ടും ഭൂഷണമല്ലാത്ത വാര്‍ത്തകളാണ് വന്നുകൊണ്ടിരുന്നത്. ഷെവര്‍ലെയുടെ വാങ്ങലനുഭവ സൂചിക ആയിരത്തില്‍ 821ല്‍ നില്‍ക്കുന്നു.

സ്‌കോഡ

സ്‌കോഡ

ചെക് കാര്‍ നിര്‍മാതാവായ സ്‌കോഡ ചില തെറ്റായ നയങ്ങള്‍ കൊണ്ടുമാത്രം വിപണിയില്‍ ശരിയായ ഇടം കണ്ടെത്താന്‍ കഴിയാതെ പോയ കമ്പനിയാണ്. ഒക്ടേവിയ സെഡാനിന്റെ രണ്ടാം വരവ് സ്‌കോഡയെ പുതിയ ഉയരങ്ങളിലെത്തിക്കും എന്ന് പ്രതീക്ഷിക്കാം. സ്‌കോഡയുടെ റാങ്ക് ആയിരത്തില്‍ 817 എന്നാണ് ജെഡി പവര്‍ നിശ്ചയിച്ചിരിക്കുന്നത്.

ഫോഡ്

ഫോഡ്

ഇക്കോസ്‌പോര്‍ടിന്റെ ലോഞ്ച് ഫോഡ് മോട്ടോഴ്‌സിന്റെ ജനപ്രീതി ഗണ്യമായി ഉയര്‍ത്തിയിട്ടുണ്ട്. ഈ ജനപ്രീതിയെ അനുകൂലമായി വളര്‍ത്തുന്നതിന് വാങ്ങലനുഭവത്തിന്റെ തോത് കമ്പനി ഇനിയും ഉയര്‍ത്തേണ്ടിയിരിക്കുന്നു. നിലവില്‍ ആയിരത്തില്‍ 814 ആണ് കമ്പനിയുടെ സ്‌കോര്‍.

ഫിയറ്റ്

ഫിയറ്റ്

ടാറ്റയുമായി നടപ്പിലുണ്ടായിരുന്ന ബന്ധമൊഴിഞ്ഞ് സ്വന്തമായ ഇടം കണ്ടെത്താന്‍ ഫിയറ്റ് ശ്രമം തുടങ്ങിയെങ്കിലും കൂടുതല്‍ ഉല്‍പന്നങ്ങല്‍ എത്തിക്കാന്‍ കമ്പനിക്ക് കഴിഞ്ഞിട്ടില്ല. ഈ നിലപാടില്‍ നിന്ന് ഫിയറ്റ് കുറച്ചുകൂടി ഉന്മേഷത്തോടെ മുമ്പോട്ട് പോകേണ്ടതുണ്ട്. പൂന്തോയുടെ അബാര്‍ത്ത് പതിപ്പ് ഇന്ത്യയിലെത്തിക്കുമെന്ന് കേള്‍ക്കുന്നുണ്ട്. ഇതുകൂടാതെ ജീപ്പ് ഗ്രാന്‍ഡ് ചീരോക്കി, വ്രാങ്‌ലര്‍ എന്നീ മോഡലുകള്‍ കൂടി വരാന്‍ തയ്യാറെടുക്കുന്നുണ്ട്. ഫിയറ്റിന് ലഭിച്ചിരിക്കുന്ന സ്‌കോര്‍ ആയിരത്തില്‍ 808 ആണ്.

Most Read Articles

Malayalam
English summary
Honda and Maruti have bagged the title of best sales experience giving carmakers in India in the JD Power Asia Pacific 2013 India Sales Satisfaction Index.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X