ഡീസല്‍ നിയന്ത്രണം: കമ്പനികള്‍ സന്തോഷത്തില്‍

Posted By:

കാര്‍ നിര്‍മാതാക്കളെ ഏറെ സന്തോഷിപ്പിച്ച ഒരു തീരുമാനമാണ് ഡീസല്‍ വിലയുടെ കാര്യത്തില്‍ കേന്ദ്രമന്ത്രിസഭ കഴിഞ്ഞ ദിവസമെടുത്തത്. കാര്‍ഷികാവശ്യങ്ങളെ മുന്‍നിര്‍ത്തി ഇതുവരെ നല്‍കിവന്നിരുന്ന ഡീസല്‍ സബ്‍സിഡി വിപണിയെ അനിശ്ചിതത്വത്തില്‍ നിറുത്തുന്നതായിരുന്നു.ഡീസല്‍ വില നിര്‍ണയിക്കുന്ന കാര്യത്തില്‍ എണ്ണക്കമ്പനികള്‍ക്ക് ഇതുവരെയുണ്ടായിരുന്ന നിയന്ത്രണങ്ങള്‍ എടുത്തുമാറ്റിയതോടെ കാര്‍വിപണി ഉഷാറായി മുമ്പോട്ടുനീങ്ങും എന്ന് പ്രതീക്ഷിക്കാം.

പെട്രോള്‍ വില കുത്തനെ ഉയരുകയും ഡീസല്‍ വില സര്‍ക്കാര്‍ കൃത്രിമമായി വിലതാഴ്ത്തി നിറുത്തുകയും ചെയ്യുന്ന സാഹചര്യം വന്‍ ആശ്യക്കുഴപ്പമാണ് മേഖലയില്‍ സൃഷ്ടിച്ചത്. ലോകത്തെ മറ്റ് വിപണികള്‍ പെട്രോള്‍ കാറുകള്‍ക്ക് പൊതുവിലുള്ള ഡിമാന്‍ഡ് തുടരുമ്പോള്‍ ഇന്ത്യന്‍ വിപണിയില്‍ സംഭവിക്കുന്ന ഈ വ്യതിയാനം യാഥാര്‍ത്ഥ്യവുമായി പൊരുത്തപ്പെടുന്നതല്ലായിരുന്നു. ഇക്കാരണത്താല്‍ ഡീസല്‍ കാറുകള്‍ക്കായി കൂടുതല്‍ നിക്ഷേപം നടത്താന്‍ കാര്‍ നിര്‍മാതാക്കള്‍ക്ക് ധൈര്യം കിട്ടാതെവന്നു. എന്നാല്‍ പെട്രോള്‍ കാറുകള്‍ ഷോറൂമുകളില്‍ കെട്ടിക്കിടക്കുന്ന അവസ്ഥ അവരെ പരിഭ്രാന്തിയിലുമാക്കി. ഈയവസ്ഥയ്ക്ക് അയവ് വന്നിരിക്കുകയാണിപ്പോള്‍.

Maruti Suzuki Swift

മാരുതി സുസൂക്കിയാണ് സര്‍ക്കാരിന്‍റെ പുതിയ നീക്കത്തില്‍ ഏറെ സന്തോഷിക്കുന്ന കമ്പനികളിലൊന്ന്. ഡീസല്‍ വിലവര്‍ധിക്കുന്നത് തങ്ങളെ ബാധിക്കില്ലെന്ന് അവര്‍ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. അടിസ്ഥാനപരമായി ഒരു പെട്രോള്‍ എന്‍ജിന്‍ കാര്‍ കമ്പനിയാണ് മാരുതി. ഡീസല്‍ വിലനിയന്ത്രണം തുടര്‍ന്നിരുന്നെങ്കില്‍ വന്‍തോതില്‍ പണികിട്ടുമായിരുന്നു മാരുതിക്ക്.

എന്നാല്‍, ചില കമ്പനികള്‍ ദുഖിക്കാതെയുമിരിക്കുന്നില്ല. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ദുഖിതരായ കമ്പനികളില്‍ പ്രമുഖനാണ്. കമ്പനിയുടെ എസ്‍യുവികളില്‍ മിക്കതും ഡീസല്‍ എന്‍ജിന്‍ ബലത്തില്‍ മുമ്പോട്ട് നീങ്ങുന്നവയാണ്. പെട്രോള്‍ സെഡാനുകള്‍ വിട്ട് സമാനവിലയിലുള്ള ഡീസല്‍ എസ്‍യുവികള്‍ വാങ്ങുന്ന ട്രെന്‍ഡ് ഈയടുത്തകാലത്ത് രൂപപ്പെട്ടപ്പോള്‍ മഹീന്ദ്രയാണ് അതില്‍നിന്ന് ഏറ്റവുമധികം ഗുണം പറ്റിയിരുന്നത്.

English summary
Some carmakers will be happy as there was a sharp decline in their petrol car sales. There will be mixed feelings among carmaker who have both petrol and diesel cars.
Story first published: Friday, January 18, 2013, 12:05 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark