ഡീസല്‍ വിലവര്‍ധന ഗുണകരം

ഡീസല്‍ വിലവര്‍ധനയ്ക്കുള്ള നീക്കം ജനങ്ങള്‍ക്കിടയില്‍ പരക്കെ ആശങ്ക പരത്തിയിട്ടുണ്ടെങ്കിലും വ്യാവസായിക വൃത്തങ്ങള്‍ക്കിടയില്‍ ഇതിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ഡീസലിന് ഉയര്‍ന്ന സബ്‍സിഡി നല്‍കി നിലനിര്‍ത്തുകയാണ് നിലവില്‍ സര്‍ക്കാര്‍. ഇതിന്‍റെ അയുക്തി നിറഞ്ഞ നടപ്പാക്കല്‍ വ്യാവസായിക മേഖലയിലും സാമ്പത്തിക രംഗത്ത് പൊതുവിലും പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്.

പത്തുരൂപയോളം വിലവര്‍ധന വരുത്താനാണ് കേല്‍ക്കര്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശങ്ങളുടെ ആകെത്തുക. ഇക്കാര്യത്തില്‍ പെട്രോളിയം മന്ത്രാലയം അധികം വൈകാതെ തീരുമാനമെടുക്കുമെന്നാണ് അറിയുന്നത്. പ്രധാനമന്ത്രിയുടെ അനുമതി ലഭിച്ചുകഴിഞ്ഞു.

Diesel Price Hike

കുത്തനെയുള്ള വര്‍ധനയാണെങ്കിലും വിലവര്‍ധനയെ സ്വാഗതം ചെയ്യുന്നതായി സിയാം (സൊസൈറ്റി ഓഫ് ഇന്ത്യന്‍ ഓട്ടോമൊബൈല്‍ മാനുഫാക്ചുറേഴ്സ്) പറഞ്ഞു. ഈ നീക്കം ഹ്രസ്വകാലത്തേക്ക് വിപണിയില്‍ പ്രതിസന്ധി സൃഷ്ടിക്കുമെങ്കിലും ദീര്‍ഘകാലത്തേക്ക് വളരെ ഗുണം ചെയ്യുമെന്ന് സിയാം ചൂണ്ടിക്കാട്ടി.

Most Read Articles

Malayalam
English summary
SIAM an industry body for auto manufacturers in India has welcomed the moveto hike diesel prices.
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X