എയ്‍്ഷറിന്‍റെ വില്‍പന ഇടിഞ്ഞു

Posted By:

എയ്‍ഷര്‍ വില്‍പന 18% ശതമാനം കണ്ട് ഇടിഞ്ഞു. 2013 മാര്‍ച്ചില്‍ കമ്പനി മൊത്തം വിറ്റ വാണിജ്യവാഹനങ്ങളുടെ എണ്ണം 4962 ആണ്. 2012 മാര്‍ച്ചില്‍ വില്‍പന 6051 യൂണിറ്റായിരുന്നു. ഇത് 18 ശതമനാനത്തിന്‍റെ ഇടിവാണ് കാണിക്കുന്നത്.

ആഭ്യന്തര വില്‍പനയില്‍ മൊത്തം 17.7 ശതമാനത്തിന്‍റെ ഇടിവാണ് എയ്ഷറിന് ഉണ്ടായിരിക്കുന്നത്. 4760 യൂണിറ്റ് വില്‍പനയാണ് ആഭ്യന്തരവിപണിയില്‍ എയ്‍ഷര്‍ നടത്തിയത്. കഴിഞ്‍ വര്‍ഷം ഇതേ കാലയളവില്‍ 5786 യൂണിറ്റ് വില്‍പന നടന്നിരുന്നു.

Eicher Skyline

ട്രക്ക് സെഗ്മെന്‍റില്‍ എയ്ഷര്‍ 2820 യൂണിറ്റ് വാഹനങ്ങള്‍ വിറ്റഴിച്ചു മാര്‍ച്ച് മാസത്തില്‍. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ 3588 വാഹനങ്ങളാണ് വിറ്റഴിച്ചിരുന്നത്. ഇത് 21.4% ശതമാനത്തിന്‍റെ തളര്‍ച്ചയാണ്.

ബസ് സെഗ്മെന്‍റില്‍ ആഭ്യന്തരവിപണിയിലെ വില്‍പന 1.5 ശതമാനം കണ്ട് താഴ്ന്നു. 1064 യൂണിറ്റാണ് എയ്‍ഷര്‍ വിറ്റഴിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 1080 യൂണിറ്റ് ബസ്സുകള്‍ വിറ്റഴിക്കപ്പെട്ടിരുന്നു.

ഹെവി ഡ്യൂട്ടി ട്രക്ക് സെഗ്മെന്‍റില്‍ 21.6 ശതമാനത്തിന്‍റെ ഇടിവ് സംഭവിച്ചിട്ടുണ്ട്. വില്‍പന നടപ്പ് വര്‍ഷം മാര്‍ച്ചില്‍ 876 യൂണിറ്റും മുന്‍ വര്‍ഷം മാര്‍ച്ചില്‍ 1118 യൂണിറ്റും ആയിരുന്നു.

വന്‍തോതില്‍ വളരുന്ന സെഗ്മെന്‍റാണ് വാണിജ്യ വാഹന വിഭാഗം ഇന്ന് ഇന്ത്യയില്‍. ഡിമാന്‍ഡില്‍ വരുന്ന വര്‍ധനയനുസരിച്ച് മത്സരത്തിന്‍റെ കടുപ്പവും കൂടിവരുന്നത് സ്വാഭാവികം. നിലവില്‍ ഇന്ത്യയുടെ വാണിജ്യവാഹന വിഭാഗത്തിന്‍റെ വിപണി നിയന്ത്രണം ടാറ്റ മോട്ടോഴ്സിന്‍റെ പക്കലാണ്. മഹീന്ദ്രയുടെ വാണിജ്യ വാഹന വിഭാഗവും ശക്തമായ നിലയിലാണുള്ളത്.

English summary
Eicher Witnesses 18% Sales Drop In March Commercial vehicle manufacturer Eicher has recorded a drop in number of sales during March 2013.
Story first published: Tuesday, April 2, 2013, 12:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark