മഹീന്ദ്ര വാഹനങ്ങള്‍ക്ക് വന്‍ ഓഫറുകള്‍

Posted By:

ദീപാവലിക്കാലം കഴിഞ്ഞതോടെ വില്‍പനയുടെ ആരവം ഒട്ടൊതുങ്ങിയെങ്കിലും കമ്പനികള്‍ തങ്ങളുടെ വാര്‍ഷിക ടാര്‍ഗറ്റ് പിടിക്കാനുള്ള നെട്ടോട്ടം തുടങ്ങിയിട്ടേയുള്ളൂ. മഹീന്ദ്ര നിരവധി ഓഫറുകളുമായാണ് ഉപഭോക്താക്കളെ പിടിക്കാനിറങ്ങിയിരിക്കുന്നത്.

ബൊലോറോ, ക്വോണ്‍ടോ തുടങ്ങി വെരിറ്റോ വരെയുള്ള മഹീന്ദ്രയുടെ പ്രധാന മോഡലുകള്‍ക്കെല്ലാം ഓഫറുകളുണ്ട്. വിശദാംശങ്ങള്‍ താഴെ ചിത്രങ്ങള്‍ക്കൊപ്പം വായിക്കാം.

To Follow DriveSpark On Facebook, Click The Like Button
മഹീന്ദ്ര ബൊലേറോ

മഹീന്ദ്ര ബൊലേറോ

ന്യൂ ഇയര്‍ കിടിലനാക്കൂ എന്ന ആഹ്വാനവുമായാണ് മഹീന്ദ്ര പുതിയ വാഗ്ദാനങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇന്ത്യയിലെ ഏറ്റവുമധികം വില്‍ക്കുന്ന എസ്‌യുവികളിലൊന്നായ മഹീന്ദ്ര ബൊലേറോയ്ക്ക് 30,000 രൂപയുടെ ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇതില്‍ കാഷ് ഡിസ്‌കൗണ്ട് എത്രവരുമെന്നതോ ഇന്‍ഷൂറന്‍സ് തുടങ്ങിയ മറ്റ് ഓഫറുകളുടെ കാര്യമോ ഒന്നും കമ്പനി വ്യക്തമാക്കുന്നില്ല.

ക്വണ്‍ടോ

ക്വണ്‍ടോ

മഹീന്ദ്രയുടെ ക്വണ്‍ടോ ചെറു എസ്‌യുവിക്ക് 45,000 രൂപയുടെ ഓഫറുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

മഹീന്ദ്ര സൈലോ

മഹീന്ദ്ര സൈലോ

സൈലോ എസ്‌യുവിയില്‍ 78,000 രൂപയുടെ നേട്ടമുണ്ടാക്കാമെന്ന് പ്രഖ്യാപിച്ചിരിക്കുന്നു മഹീന്ദ്ര.

മഹീന്ദ്ര സ്‌കോര്‍പിയോ

മഹീന്ദ്ര സ്‌കോര്‍പിയോ

55,000 രൂപയുടെ നേട്ടമാണ് മഹീന്ദ്ര സ്‌കോര്‍പിയോ വാങ്ങുന്നവര്‍ക്ക് ലഭിക്കുക.

സാങ്‌യോങ് റക്‌സ്റ്റണ്‍

സാങ്‌യോങ് റക്‌സ്റ്റണ്‍

സാങ്‌യോങ്ങിന്റെ റക്‌സ്റ്റണ്‍ എസ്‌യുവിയിലും ഓഫര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 1,07,000 രൂപയുടെ ഓഫറാണ് റക്സ്റ്റണ്‍ വാങ്ങുന്നവര്‍ക്ക് ലഭിക്കുക.

എക്‌സ്‌യുവി 500

എക്‌സ്‌യുവി 500

മഹീന്ദ്ര എക്‌സ്‌യുവി 500 ഇപ്പോള്‍ വാങ്ങിയാല്‍ 70,000 രൂപ വരെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കാം.

വെരിറ്റോ സെഡാന്‍

വെരിറ്റോ സെഡാന്‍

ഉള്‍സൗകര്യത്തിന് പേരുകേട്ട മഹീന്ദ്രയുടെ ഏക സെഡാന്‍ വെരിറ്റോ ഇത്തവണ 55,000 രൂപയുടെ നേട്ടങ്ങളോടെ കൈക്കലാക്കാം.

ടോള്‍ഫ്രീ നമ്പര്‍: 1800 209 6006

ടോള്‍ഫ്രീ നമ്പര്‍: 1800 209 6006

അടുത്തുള്ള മഹീന്ദ്ര ഷോറൂമുമായി ബന്ധപ്പെട്ടാല്‍ ഓഫറുകളും വിശദാംശങ്ങള്‍ ലഭിക്കും. ഇല്ലെങ്കില്‍ ടോള്‍ ഫ്രീ നമ്പരില്‍ വിളിക്കുക.

English summary
Mahindra has declared offers for their best-selling cars in india.
Story first published: Monday, December 9, 2013, 12:39 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark