ക്രാഷ് ടെസ്റ്റില്‍ ചൈനീസ് കാറിന്റെ കിടിലന്‍ പ്രകടനം

Posted By:

ചൈനീസ് സാധനങ്ങളുടെ ക്വാളിറ്റി സംബന്ധിച്ച് നമുക്കെല്ലാം ഒരേകദേശ ധാരണയുണ്ട്. ഇതില്‍ വസ്തുതയുണ്ടെങ്കിലും ചൈനയില്‍ നിന്ന് നല്ലതൊന്നും വരില്ലെന്ന പടിഞ്ഞാറന്‍ മുന്‍വിധിയെ നമ്മള്‍ അപ്പാടെ സ്വീകരിച്ചത് എത്രത്തോളം ശരിയാണ്? ചാനയില്‍ നിന്നും വരും ഗുണനിലവാരമുള്ള പ്രോഡക്ടുകള്‍ എന്ന് ഉറപ്പിക്കുന്ന ഒരു ദൃഷ്ടാന്തമാണ് യൂറോ എന്‍സിഎപി ടെസ്റ്റ് നല്‍കുന്നത്.

ചൈനീസ് കാര്‍ നിര്‍മാതാവായ ക്വോറോസിന്റെ ആദ്യ വാഹനമായ ക്വോറോസ് 3 സെഡാന്‍ യൂറോ എന്‍സിഎപി ക്രാഷ് ടെസ്റ്റില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടിയതാണ് വാര്‍ത്ത. വളരുന്ന വിപണികളില്‍ നിന്നുള്ള കാറുകളില്‍ ഇത്രയും മികച്ച പ്രകടനം നടത്തിയ മറ്റൊരു കാര്‍ ഇല്ല എന്നുതന്നെ പറയാം. ക്വോറോസ് 3 സെഡാന്‍ സുരക്ഷയില്‍ 5 സ്റ്റാര്‍ റേറ്റിംഗ് നേടി എന്നതില്‍ ഒതുങ്ങുന്നില്ല കാര്യങ്ങള്‍.

Euro NCAP 5-Star Rating For China-made Qoros 3 Sedan

അഡല്‍റ്റ് ഒക്യുപെന്റ് സേഫ്റ്റിയില്‍ 95 ശതമാനം റേറ്റിംഗ് ആണ് 3 സെഡാന്‍ നേടിയത്. കുട്ടികളുടെ സുരക്ഷയുടെ കാര്യത്തില്‍ 87 ശതമാനമാണ് റേറ്റിംഗ്. വഴിയാത്രക്കാരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിലും ക്വോറോസ് മുമ്പിലാണ്. 77 ശതമാനമാണ് വാഹനം നേടിയ റേറ്റിംഗ്.

Euro NCAP 5-Star Rating For China-made Qoros 3 Sedan

സുരക്ഷാ അസിസ്റ്റന്‍ സന്നാഹങ്ങളുടെ കാര്യത്തില്‍ 81 ശതമാനമാണ് വാഹനത്തിന്റെ റേറ്റിംഗ്. മൊത്തത്തില്‍ 88 ശതമാനം സ്‌കോര്‍ നേടിയാണ് 5 സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കിയത്.

Euro NCAP 5-Star Rating For China-made Qoros 3 Sedan

യൂറോപ്യന്‍ സുരക്ഷാ മാനദണ്ഡങ്ങളെ മറികടക്കുന്ന ഗുണനിലവാരത്തിലുള്ള വാഹനമുണ്ടാക്കുക എന്നതായിരുന്നു തങ്ങളുടെ ലക്ഷ്യമെന്ന് ക്വോറോസ് പറയുന്നു. ലോകത്തെമ്പാടു നിന്നുമുള്ള വിദഗ്ധരെ ഇതിനായി ക്വോറോസ് റിക്രൂട്ട് ചെയ്തു. ആക്‌സിഡന്റുകള്‍ കുറയ്ക്കുന്നതിനും ആക്‌സിഡന്റുകളുടെ പ്രത്യാഘാതങ്ങള്‍ കുറയ്ക്കുന്നതിനുമുള്ള സന്നാഹങ്ങള്‍ ഈ ടീം വികസിപ്പിച്ചെടുത്തു.

വീഡിയോ

യൂറോ ന്യൂ കാര്‍ അസസ്‌മെന്റ് പ്രോഗ്രാം എന്നത് 11 അംഗങ്ങളുള്ള ഒരു ബോഡിയാണ്. ഇതില്‍ സര്‍ക്കാര്‍ പ്രതിനിധികളും ഓട്ടോമൊബൈല്‍ വിദഗ്ധരും ഉപഭോക്താക്കളുടെ പ്രതിനിധികളുമെല്ലാം ഉള്‍പ്പെടുന്നു. യൂറോപ്പിനെന്ന പോലെ നോര്‍ത്ത് അമേരിക്കയിലും ലാറ്റിന്‍ അമേരിക്കയിലും ആസിയാന്‍ രാഷ്ട്രങ്ങള്‍ക്കുമെല്ലാം അതാതിന്റെ എന്‍സിഎപികള്‍ ഉണ്ട്.

English summary
Euro NCAP’s 2013 program has given 5-star rating for China-made Qoros 3 Sedan.
Story first published: Thursday, September 26, 2013, 12:28 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark