ഇക്കോസ്പോര്‍ട് വേരിയന്‍റ് വിവരം ചോര്‍ന്നു

Posted By:

വന്‍ പ്രതീക്ഷകളോടെ കാത്തിരിക്കുന്ന ഫോഡ് ഇക്കോസ്പോര്‍ട് എസ്‍യുവിയുടെ വേരിയന്‍റ് വിശദാംശങ്ങള്‍ ചോര്‍ന്നു. രാജ്യത്ത് അധികം താമസിക്കാതെ തന്നെ ലോഞ്ച് ചെയ്യാനിരിക്കുകയാണ് ഈ വാഹനം. ഇതിന്‍റെ ഭാഗമായി ഇന്ത്യയിലെമ്പാടുമുള്ള മാളുകളില്‍ ഫോഡ് ഇക്കോസ്പോര്‍ട് പ്രദര്‍ശനം നടത്തിയിരുന്നു.

ഇക്കോസ്പോര്‍ടിന് നാല് വേരിയന്‍റുകളാണ് വിപണിയിലുണ്ടാവുക. വിശദാംശങ്ങള്‍ താഴെ.

ഇക്കോസ്പോര്‍ട് ആംബിയന്‍റെ (Ambiente)

ഇക്കോസ്പോര്‍ട് ആംബിയന്‍റെ (Ambiente)

ആംബിയന്‍റെ ആയിരിക്കും ഇക്കോസ്പോര്‍ടിന്‍റെ ബേസ് വേപരിയന്‍റ്. ബേസ് വേരിയന്‍റിലും നിരവധി പ്രീമിയം സവിശേഷതകള്‍ ലഭ്യമാക്കാന്‍ ഫോഡ് ശ്രദ്ധിച്ചിട്ടുണ്ട് എന്നാണ് അറിയുന്നത്. ടെലിസ്കോപിക് സ്റ്റീയറിംഗ്, ബ്ലൂടൂത്ത്, ഓക്സ്-ഇന്‍ സന്നാഹങ്ങളുള്ള മ്യൂസിക് സിസ്റ്റം, റിമോട്ട് ലോക്കിംഗ്, മള്‍ടി ഫങ്ഷന്‍ ഡിസ്പ്ലേ, ഫ്രണ്ട് പവര്‍ വിന്‍ഡോസ്, തുടങ്ങിയവ സ്റ്റാന്‍ഡേഡാണ്.

ഇക്കോസ്പോര്‍ട് ട്രന്‍ഡ്

ഇക്കോസ്പോര്‍ട് ട്രന്‍ഡ്

ഈ വേരിയന്‍റില്‍ എബിഎസ്, പവര്‍ വിന്‍ഡോകള്‍, ഡ്രൈവര്‍ സീറ്റ് ഉയരക്രമീകരണം തുടങ്ങിയ സന്നാഹങ്ങള്‍ കാണാം. സ്റ്റീയറിംഗ് വീലില്‍ നിയന്ത്രണങ്ങളുള്ള ഓഡിയോ സിസ്റ്റവുമുണ്ട്.

ഇക്കോസ്പോര്‍ട് ടൈറ്റാനിയം

ഇക്കോസ്പോര്‍ട് ടൈറ്റാനിയം

ലതര്‍ സ്റ്റീയറിംഗ്, വീല്‍ കവര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, കൂള്‍ഡ് ഗ്ലോവ് ബോക്സ്, റൂഫ് റെയിലുകള്‍, ഫോഗ് ലാമ്പ്സ്, റിവേഴ്സ് പാര്‍ക്കിംഗ് സെന്‍സര്‍, ഡ്യുവല്‍ എയര്‍ബാഗുകള്‍, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവ ഈ ട്രിം വേരിയന്‍റിലെ സന്നാഹങ്ങളായിരിക്കും.

ടൈറ്റാനിയം ഓപ്ഷണല്‍

ടൈറ്റാനിയം ഓപ്ഷണല്‍

ടൈറ്റാനിയം വേരിയന്‍റില്‍ ചില ഓപ്ഷണല്‍ സൗകര്യങ്ങളും നല്‍കുന്നുണ്ട്. പുഷ്-ബട്ടണ്‍ സ്റ്റാര്‍ട്, ലതര്‍ സീറ്റുകള്‍, കീലെസ് എന്‍ട്രി, സൈഡ് എയര്‍ബാഗുകള്‍, കര്‍ട്ടന്‍ എയര്‍ബാഗുകള്‍ എന്നിവയാണവ.

എന്‍ജിനും മറ്റും

എന്‍ജിനും മറ്റും

1.5 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനും 1.5 ലിറ്ററിന്‍റെ ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിനുള്ളത്. ഇവയാണ് ഉയര്‍ന്ന ആദ്യ രണ്ട് വേരിയന്‍റുകളില്‍ ഘടിപ്പിക്കുക. ടൈറ്റാനിയം ട്രിം വേരിയന്‍റില്‍ 1.0 ലിറ്ററിന്‍റെ ഇക്കോബൂസ്റ്റ് എന്‍ജിനായിരിക്കും ഘടിപ്പിക്കുക. ഈ എന്‍ജിന്‍ വേറൊരു പതിപ്പിലും ലഭിക്കില്ല എന്നാണറിയുന്നത്. ഈ വേരിയന്‍റ് മാന്വല്‍ ട്രാന്‍സ്മിഷനില്‍ വരും.

English summary
Ambiente, Trend, Titanium and Titanium Optional. Engines provided will be three - a 1.5 liter petrol, a 1.5 liter diesel and the highly anticipated 1.0 liter turbocharged Ford EcoBoost engine.
Story first published: Sunday, May 5, 2013, 23:04 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark