ഇക്കോസ്പോര്‍ട് ഇന്ത്യയില്‍ നിന്ന് 50 രാജ്യങ്ങളിലേക്ക്

Posted By:

ഇന്ത്യ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഇക്കസ്പോര്‍ട് എസ്‍യുവി 50 രാഷ്ട്രങ്ങളിലേക്ക് കയറ്റിവിടാന്‍ പദ്ധതി. ഇന്ത്യയില്‍ ഉല്‍പാദനം നടത്തുന്ന ഈ വാഹനം ഏഷ്യന്‍ രാഷ്ട്രങ്ങളിലേക്ക് സഞ്ചരിക്കുക ഇവിടെ നിന്നായിരിക്കും.

അങ്ങേയറ്റം മത്സരക്ഷമമായ നിലയിലായിരിക്കും ഇക്കോസ്പോര്‍ടിന്‍റെ വിലയിടല്‍ എന്ന കാര്യത്തില്‍ ഉറപ്പ് വന്നിരിക്കുകയാണിപ്പോള്‍. ഇന്ത്യയില്‍ പൂര്‍ണമായി നിര്‍മിക്കുന്നതിലൂടെ ചെലവില്‍ വരുന്ന കുറവ് വാഹനത്തിന്‍റെ വിലക്കുറവായി പരിണമിക്കും.

Ford Ecosport

റിനോയുടെ ഡസ്റ്ററുമായിട്ടായിരിക്കും ഇക്കോസ്പോര്‍ട്ടിന്‍റെ പ്രധാന മത്സരം. എന്‍ജിന്‍ ശേഷിയുടെ കാര്യത്തില്‍ റിനോ ഡസ്റ്ററിനെ മറികടക്കാനുള്ള കരുത്ത് ഇക്കോസ്പോര്‍ടിനുണ്ട്.

കയറ്റുമതിയില്‍ പ്രത്യേക ശ്രദ്ധ പതിപ്പിച്ച് ആഭ്യന്തര വിപണിയിലെ നഷ്ടം പരിഹരിക്കുക എന്നത് ഫോഡിന്‍റെ നയമാണ്. ഫോഡ് ഫിഗോ ഹാച്ച്ബാക്കിന്‍റെ കാര്യത്തില്‍ ഈ പരീക്ഷണം വിജയം കണ്ടിട്ടുണ്ട്. ഇന്തയയില്‍ നിന്ന് 50 രാഷ്ട്രങ്ങളിലേക്കാണ് ഫിഗോ കയറ്റിപ്പോകുന്നത്.

ഇക്കോസ്പോര്‍ട്ടിന്‍റെ ആഗോള കയറ്റുമതി കേന്ദ്രമായി ഇന്തയെ മാറ്റുവാന്‍ തങ്ങള്‍ക്ക് പരിപാടിയുള്ളതായി ഫോഡ് ഇന്ത്യ മാനേജിംഗ് ഡയറക്ടര്‍ ജോഗീന്ദര്‍ സിംഗ് പറയുന്നു.

തുടക്കത്തില്‍ 40 രാജ്യങ്ങളിലേക്കാണ് ഫോഡ് ഇക്കോസ്പോര്‍ട് കയറ്റുമതി നടക്കുക. പിന്നീടത് 50 രാഷ്ട്രങ്ങളിലേക്ക് വ്യാപിപ്പിക്കും.

English summary
Ford had made it's plans known from the start about exporting the EcoSport compact SUV manufactured in India.
Story first published: Sunday, April 7, 2013, 7:59 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark