ഇന്ത്യ വീണ്ടും പെട്രോളിലേക്ക്?

ഡീസല്‍ കാറുകള്‍ക്കുവേണ്ടി വന്‍ ഇന്‍വെസ്റ്റ്മെന്‍റ് നടത്താനൊരുങ്ങുന്ന കമ്പനികള്‍ക്ക് ഒരു താക്കീതായി പുതിയ വിപണി പ്രവണത പ്രത്യക്ഷപ്പെട്ടിരിക്കുന്നു. ഡീസലും പെട്രോളും തമ്മിലുള്ള വിലയിലെ അന്തരം പതുക്കെ കപറഞ്ഞുവരുന്ന സാഹചര്യം കണക്കിലെടുത്താവണം, ഇന്ത്യന്‍ ഉപഭോക്താക്കള്‍ പെട്രോള്‍ കാറുകളില്‍ വീണ്ടും താല്‍പര്യം കാണിച്ചു തുടങ്ങിയിരിക്കുന്നു!

നിലവില്‍ പെട്രോള്‍-ഡീസല്‍ വിലകള്‍ തമ്മിലുള്ള അന്തരം ശരാശരി 13ല്‍ ചില്വാനം രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേസമയം ഇത് 32 രൂപയിലധികമായിരുന്നു.

Oil

പെട്രോള്‍ വില കുത്തനെ ഉയര്‍ന്ന സാഹചര്യത്തിലാണ് ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഡീസല്‍ കാറുകളിലേക്ക് പെട്ടെന്ന് തിരിഞ്ഞത്. ഇത് വലിയ പ്രതിസന്ധിയാണ് വിപണിയില്‍ വരുത്തിവെച്ചത്. പെട്രോള്‍ എന്‍ജിനുകളില്‍ കാര്യമായി ആശ്രയിക്കുന്ന മാരുതി പോലുള്ള കമ്പനികള്‍ ശരിക്കും ട്രാപ്പിലായി. പെട്രോള്‍ എന്‍ജിന്‍ മാത്രം കൈവശമുണ്ടായിരുന്ന ഹോണ്ടയാകട്ടെ മിണ്ടാന്‍ പോലുമാകാതെ ഡീലര്‍ഷിപ്പുകളിലെ മാറാല തട്ടി കുത്തിയിരിപ്പായി.

ഈ പ്രതിസന്ധി മറികടക്കാന്‍ വന്‍ തോതിലുള്ള ശ്രമങ്ങളാണ് നടന്നത്. പെട്രോള്‍ കാര്‍ മാത്രമേ ഇറക്കൂ എന്ന് വാശിയുണ്ടായിരുന്ന ഹോണ്ട, ഡീസല്‍ എന്‍ജിന്‍ വകസിപ്പിച്ചെടുത്ത് ഇന്ത്യയില്‍ ഒരു ഡീസല്‍ കാര്‍ ലോഞ്ച് ചെയ്യുകയും ചെയ്തു.

ഇതിനിടയില്‍ സര്‍ക്കാര്‍ തലത്തില്‍ സംഭവിച്ച ചില രാസമാറ്റങ്ങളാണ് പെട്രോളിലേക്ക് വിപണി വീണ്ടും തിരിയുന്ന പ്രതിഭാസത്തിന് കാരണമായിരിക്കുന്നത്. ഡീസലിന് നല്‍കി വന്നിരുന്ന സബ്സിഡി പതുക്കെപ്പതുക്കെ എടുത്തുകളയാന്‍ കേന്ദ്ര തീരുമാനം വന്നും. സംഗതി പ്രാവര്‍ത്തികമാക്കിത്തുടങ്ങുകയും ചെയ്തു.

നിലവില്‍ 15 മുതല്‍ 20 വരെ ശതമാനം വിലവ്യത്യാസമാണ് ഡീസല്‍ കാറുകളും പെട്രോള്‍ കാറുകളും തമ്മിലുള്ളത്. സര്‍ക്കാര്‍ നികുതിയായതിനാല്‍ ഇക്കാര്യത്തില്‍ കുറവൊന്നും വരാന്‍ പോകുന്നില്ല. ഇതോടൊപ്പമാണ് ഡീസല്‍ വില പതുക്കെപ്പതുക്കെ ഉയരുന്നത്. ചുരുക്കത്തില്‍ ഡീസല്‍ കാര്‍ വാങ്ങുന്നതുകൊണ്ടുള്ള ആ 'ലാഭം' ഇല്ലാതാവുകയാണ്. പിന്നെ എന്തെല്ലാം പുതിയ സാങ്കേതികതകളുടെ കഥകള്‍ പറഞ്ഞാലും പെട്രോള്‍ എന്‍ജിന്‍ എപ്പോഴും പെട്രോള്‍ എന്‍ജിന്‍ തന്നെയാണെന്ന കാര്യവും കൂടെയുണ്ട്.

Most Read Articles

Malayalam
English summary
Indian carmakers now turn towards to petrol cars since the differences in the prices between petrol and diesel has came down.
Story first published: Tuesday, May 21, 2013, 20:00 [IST]
 
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X