ഓപെല്‍ ആസ്ട്ര മാറ്റിക്കൊടുക്കാന്‍ ഉപഭോക്തൃകോടതി

Posted By:
Opel Astra
13 വര്‍ഷം മുമ്പ് 2000ത്തിലാണ് ലളിത് ഭാസിന്‍ ഒപെല്‍ ആസ്ട്ര സെഡാന്‍ വാങ്ങുന്നത്. ദില്ലിയിലെ ജനറല്‍ മോട്ടോഴ്സിന്‍റെ അംഗീകൃത ഡീലറില്‍ നിന്നാണ് അദ്ദേഹം ഒപെല്‍ സ്വന്തമാക്കിയത്. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, വാങ്ങിയ മാസം മുതല്‍ ലളിതിന് പണികിട്ടി.

2008-2009 കാലത്ത് വാഹനത്തിന്റെ അവസാനശ്വാസം വരെ വര്‍ക്‍ഷാപ്പുകളില്‍ കയറിയിറങ്ങി വണ്ടിയുടെ ടയറും ലളിതിന്‍റെ ചെരിപ്പും തേഞ്ഞു. പ്രശ്നങ്ങള്‍ക്ക് ഒരവസാനവുമുണ്ടായില്ല. 13 വര്‍ഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍, ലളിതിനെ തേടി നീതി എത്തിയിരിക്കുകയാണ്.

വടക്കുപടിഞ്ഞാറന്‍ കണ്‍സ്യൂമര്‍ ഡിസ്പ്യൂട്സ് റിഡ്രസല്‍ ഫോറത്തിന്‍റെ ജ‍ഡ്‍ജ്മെന്‍റില്‍ വാഹനത്തിന്‍റെ ഡീലര്‍ 20ലധികം തവണ വാഹനം റിപ്പയര്‍ ചെയ്തതായി സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് പറയുന്നു. വാഹനത്തിന് സംഭവിച്ചിട്ടുള്ള തകരാറുകള്‍ വളരെ ഗൗരവപ്പെട്ടവയാണെന്നും അവയെ ചെറുതാക്കിക്കാണാന്‍ കോടതി ആഗ്രഹിക്കുന്നില്ലെന്നും വിധിന്യായം വെളിപ്പെടുത്തി.

നിര്‍മാണത്തിലെ പിഴവുകള്‍ തന്നെയാണ് വാഹനത്തിനുള്ളതെന്ന് സംശയാതീതമായി തെളിഞ്ഞിരിക്കുകയാണ്. ഇക്കാരണത്താല്‍ ജനറല്‍ മോട്ടോഴ്സ് വാഹനം മാറ്റി നല്‍കുകയോ എട്ട് ലക്ഷം നഷ്ടപരിഹാരമായി നല്‍കുകയോ വേണം.

വാഹനത്തിന്‍റെ ഡീലര്‍ 3.67 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നും വിധിന്യായത്തിലുണ്ട്.

English summary
GM Ordered To Replace Car After 13 Years Lalit Bhasin, an advocate from Delhi purchased an Opel Astra Club sedan 13 years back.
Story first published: Tuesday, March 12, 2013, 13:45 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark