ഹീറോ തൊഴിലാളികള്‍ സമരത്തിലേക്ക്

Posted By:

ഹീറോ മോട്ടോകോര്‍പ് തൊഴിലാളികള്‍ സമരത്തിലേക്ക് നീങ്ങുന്നതായി വാര്‍ത്ത. ഗുഡ്ഗാവ് പ്ലാന്റിലെ തൊഴിലാളികളാണ് സമരം ആഹ്വാനം ചെയ്യുന്നതിനായി നീക്കം നടത്തുന്നത്. ഇതു സംബന്ധിച്ച പ്രഖ്യാപനം തൊഴിലാളി നേതാക്കള്‍ നടത്തിക്കഴിഞ്ഞു.

സൂപ്പര്‍വൈസര്‍മാരും തൊഴിലാളികളും തമ്മിലുണ്ടായ തര്‍ക്കമാണ് പ്രശ്‌നം തുടങ്ങാനുണ്ടായ അടിയന്തിര കാരണം. തൊഴിലാളികള്‍ അച്ചടക്ക ലംഘനം നടത്തിയെന്ന് മാനേജ്‌മെന്റ് ആരോപിക്കുന്നു.

Hero MotoCorp Workers Planning To Strike

എന്നാല്‍ മാനേജ്‌മെന്റ്, തൊഴിലാളികളെ പൊലീസിനെ വിട്ട് തല്ലിച്ചതായി ഹീറോ മോട്ടോകോര്‍പ് വര്‍ക്കേഴ്‌സ് യൂണിയന്‍ നേതാക്കള്‍ പറയുന്നു.

തൊഴിലാളികള്‍ അച്ചടക്ക ലംഘനം നടത്തിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹീറോ മോട്ടോകോര്‍പ് തലവന്‍ പവന്‍ മുഞ്ജള്‍ പറഞ്ഞു. ഗുഡ്ഗാവ് പ്ലാന്റിലെ പ്രശ്‌നങ്ങള്‍ വളരെ പെട്ടെന്നു തന്നെ അവസാനിപ്പിക്കാനാവുമെന്ന പ്രതീക്ഷയും അദ്ദേഹം പ്രകടിപ്പിച്ചു.

ഓട്ടോമൊബൈല്‍ മേഖലയില്‍ തൊഴിലാളി സമരങ്ങള്‍ നിത്യസംഭവമെന്ന പോലെയായിട്ടുണ്ട്. മാരുതി മനെസര്‍ പ്ലാന്റില്‍ നടന്ന സുദീര്‍ഘമായ സമരങ്ങള്‍ക്കു പിന്നാലെ ബോഷിലും ബജാജിലുമെല്ലാം തൊഴിലാളികള്‍ സമരത്തിനിറങ്ങിയിരുന്നു. മിക്കയിടത്തും പ്രശ്‌നം കുറഞ്ഞ വേതനമാണ്.

English summary
Reports say that the workers of Hero MotoCorp is planning for a strike.
Story first published: Wednesday, September 11, 2013, 16:15 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark