ചെറു അംബാസ്സഡര്‍ 4 ലക്ഷം വിലയില്‍?

Posted By:

അംബാസ്സഡര്‍ കാറിന്‍റെ 4 മീറ്റര്‍ പതിപ്പ് വികസിപ്പിച്ചെടുക്കുന്ന തിരക്കിലാണ് ഹിന്ദുസ്ഥാന്‍ മോട്ടോഴ്സ് ഇപ്പോള്‍. കോംപാക്ട് സെഡാന്‍ ആയി രൂപം മാറുമ്പോള്‍ ലഭിക്കുന്ന ടാക്സിളവ് കൂടാതെ ഈ സെഗ്മെന്‍റിന് നടപ്പ് വിപണിയിലുള്ള വളര്‍ച്ചയും എച്ച്എമ്മിന്‍റെ പുതിയ നീക്കത്തിന് പ്രേരകമാണ്.

4 മീറ്ററിന് മുകളില്‍ നീളം വരുന്ന കാറുകള്‍ക്ക് 24 ശതമാനം എക്സൈസ് ഡ്യൂട്ടി. നാല് മീറ്ററിനകത്തേക്ക് ചുരുങ്ങുമ്പോള്‍ ഇത് 12 ശതമാനമായി താഴും.

To Follow DriveSpark On Facebook, Click The Like Button
Ambassador DC Design

അംബാസ്സഡറിന്‍റെ വിലയില്‍ നികുതിയിളവ് കാര്യമായി പ്രതിഫലിക്കുമെന്നാണ് അറിയുന്നത. പല കാര്‍ നിര്‍മാതാക്കളും വാഹനത്തില്‍ കൂടുതല്‍ സവിശേഷതകള്‍ ഘടിപ്പിച്ച് വിലയില്‍ വലിയ ഇളവൊന്നുമില്ലാതെ വാഹനം വിപണിയിലെത്തിക്കുന്നുണ്ട്. അംബാസ്സഡറില്‍ ഇത് 70,000 രൂപയോളം വിലക്കുറവുണ്ടാക്കും എന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്.

4 ലക്ഷത്തിനും അഞ്ച് ലക്ഷത്തിനും ഇടയില്‍ എവിടെയെങ്കിലുമായിരിക്കും 4 മീറ്റര്‍ അംബാസ്സഡര്‍ സെഡാന്‍ വില കാണുക.

ഒരു ഫാമിലി കാര്‍ എന്ന നിലയിലേക്ക് മാറുവാന്‍ തക്ക മാറ്റങ്ങള്‍ വരുത്തിയാണോ പുതിയ കാര്‍ എത്തുക എന്ന കാര്യത്തില്‍ സംശയം നിലനില്‍ക്കുന്നു. കൂടുതല്‍ സാധ്യത ഇപ്പോഴത്തെ അതേ വിപണിനിലയില്‍ തുടരുവാനാണ്. കാബ് ഡ്രൈവര്‍നമാരുടെ ഇഷ്ടവാഹനം തന്നെയായിരിക്കും അംബാസ്സഡറിന്‍റെ നാല് മീറ്റര്‍ പതിപ്പും എന്ന് ചുരുക്കം.

മികച്ചൊരു ഡിസൈന്‍ കൈയില്‍വെച്ച്, വളരുന്ന ഒരു വിപണിക്കുള്ളില്‍ വെറുതെ മാനം നോക്കിയിരിപ്പാണ് അംബാസ്സഡര്‍ നിര്‍മാതാക്കളെന്ന ആഗോപണം ശക്തമാണ്. എന്നാല്‍ വിപണിയില്‍ ആര്‍ജവത്തോടെ നിക്ഷേപം നടത്താനുള്ള ധൈര്യം ഇപ്പോഴും ഹിന്ദുസ്ഥാന്‍ മോട്ടോഴ്സിന് വന്നിട്ടില്ല.

English summary
Hindustan Ambassador will introduce the 4 meter Ambassador car in a price tag between 4-5 lakhs.
Story first published: Wednesday, April 24, 2013, 17:47 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark