ഹോണ്ട അമേസിന് 6500+ ബുക്കിംഗ്

Posted By:

രണ്ടു ദിവസം മുമ്പാണ് ഹോണ്ട അമേസ് വിപണിയിലെത്തിയത്. ഏപ്രില്‍ 1നു തന്നെ വാഹനത്തിന്‍റെ ബുക്കിംഗ് തുറന്നിരുന്നു. ബുക്കിംഗ് തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ 6500ലധികം ബുക്കിംഗ് നേടിയതായി ഹോണ്ട വ്യക്തമാക്കുന്നു.

വിവിധ പത്രങ്ങളില്‍ ഹോണ്ടയുടേതായി വന്ന പരസ്യങ്ങളാണ് ഇക്കാര്യം പറയുന്നത്. മിക്ക മുന്‍നിര പത്രങ്ങളിലും ഈ പരസ്യം വന്നിട്ടുണ്ട്. ഈ നിലയ്ക്ക് പോകുകയാണെങ്കില്‍ നടപ്പ് മാസത്തിലെ ബുക്കിംഗ് 10,000 കവിയും എന്നാണ് പ്രതീക്ഷിക്കേണ്ടത്.

To Follow DriveSpark On Facebook, Click The Like Button
Honda Amaze

ദേശീയ തലത്തിലുള്ള വന്‍ പരസ്യപ്രചാരണങ്ങള്‍ക്കാണ് ഹോണ്ട നേതൃത്വം നല്‍കാന്‍ പോകുന്നത്. ടെലിവിഷന്‍ കമേഴ്സ്യല്‍ ഇതിനകം തന്നെ തയ്യാറായിട്ടുണ്ട്.

ഹോണ്ടയുടെ ആദ്യത്തെ ഡ‍ീസല്‍ കാര്‍ എന്ന നിലയിലാണ് അമേസിന് വലിയ പ്രാധാന്യം കൈവരുന്നത്. ഇത്തരമൊരു നീക്കം കൊണ്ട് ഹോണ്ട എതിരാളിയായ മാരുതിക്ക് വന്‍ വെല്ലുവിളിയാണ് നല്‍കിയിരിക്കുന്നത്. പരസ്യങ്ങള്‍ ചൂടുപിടിക്കുന്നതോടെ വലിയ തോതിലുള്ള ഉപഭോക്തൃ പ്രതികരണം പ്രതീക്ഷിക്കുന്നുണ്ട് കമ്പനി.

അമേസിന്‍റെ ബേസ് മോഡല്‍ 4.99 ലക്ഷം രൂപയിലാണ് ലോഞ്ച് ചെയ്തിരിക്കുന്നത്. ഡീസല്‍ ബേസ് മോഡലിന് 5.99 ലക്ഷം രൂപയാണ് വില.

ഉയര്‍ന്ന മൈലേജാണ് ഹോണ്ട അമേസ് വാഗ്ദാനം ചെയ്യുന്നത്. 25.8 എന്ന നിലയിലാണിത്. ഇന്ത്യയില്‍ മറ്റൊരു കാറും ഈ അളവില്‍ മൈലേജ് നല്‍കുന്നില്ല എന്നാണറിവ്.

English summary
Honda Amaze has clocked a whopping 6,500+ booking.
Story first published: Sunday, April 14, 2013, 10:53 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark