ഹോണ്ട അമേസ് വില്‍പന അതറുന്നു

Posted By:

ഹോണ്ട അമേസ് ഇത്തവണത്തെ ഉത്സവ സീസണ്‍ തകര്‍ത്തടുക്കുകയാണ്. ദീപാവലിക്കച്ചവടം തുടങ്ങിയ കഴിഞ്ഞ മാസത്തെ കണക്കുകള്‍ പുറത്തു വന്നപ്പോള്‍ 39 ശതമാനം വില്‍പന വര്‍ധനയാണ് ഹോണ്ട പ്രകടിപ്പിക്കുന്നത്.

മൊത്തം 11,214 യൂണിറ്റാണ് ഒക്ടോബര്‍ മാസത്തെ വില്‍പന. ഇത് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെ വില്‍പനയായ 8,085 യൂണിറ്റുമായി തട്ടിക്കുമ്പോള്‍ 39 ശതമാനത്തിന്റെ വളയര്‍ച്ചയാണ് കാണിക്കുന്നത്.

To Follow DriveSpark On Facebook, Click The Like Button
Honda Amaze Festive Season Sales

ഏപ്രില്‍ മുതല്‍ ഒക്ടോബര്‍ വരെയുള്ള മാസങ്ങള്‍ കമ്പനി 63 ശതമാനം കണ്ട് വളര്‍ച്ച പ്രകടിപ്പിച്ചിട്ടുണ്ട്. 2012ല്‍ ഇതേ കാലയളവില്‍ 43,525 യൂണിറ്റ് വിറ്റതിന്റെ സ്ഥാനത്ത് നടപ്പ് വര്‍ഷം 70,831 യൂണിറ്റ് വിറ്റഴിച്ചു.

ഹോണ്ടയുടെ കയറ്റുമതി നിരക്ക് ഇപ്പോഴും കുറഞ്ഞു തന്നെയാണിരിക്കുന്നത്. ഇന്ത്യയില്‍ നിന്ന് വെറും 365 കാറുകളാണ് കഴിഞ്ഞ മാസം കയറ്റി അയച്ചത്.

വില്‍പനക്കണക്ക്

ഹോണ്ട അമേസ് - 9564

ഹോണ്ട ബ്രിയോ - 1472

ഹോണ്ട സിറ്റി - 31

ഹോണ്ട അക്കോഡ് - 60

ഹോണ്ട സിആര്‍വി - 87

English summary
Honda Cars India Ltd continues to flourish thanks to its compact sedan Amaze which continues to attract new customers.
Story first published: Thursday, November 7, 2013, 18:19 [IST]
Please Wait while comments are loading...

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark