ഹോണ്ട അമേസ് ലോഞ്ച് 16ന്

Posted By:
Amaze
ഹോണ്ട അമേസ് സെഡാന്‍ ലോഞ്ച് ഏപ്രില്‍ 16ന് നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. രാജ്യത്തെമ്പാടുമുള്ള ഹോണ്ട ഡീലര്‍മാര്‍ ബുക്കിംഗ് സ്വീകരിച്ചു തുടങ്ങിയിട്ടുണ്ട്. അതേസമയം വിഷയത്തില്‍ ഔദ്യോഗികമായ പ്രഖ്യാപനമൊന്നും വന്നിട്ടില്ല, ഇതുവരെ.

ഇന്ത്യയിലെ ആദ്യത്തെ ഹോണ്ട പെട്രോള്‍ മോഡലായിരിക്കും അമേസ്. പുതുതായി വികസിപ്പിച്ചെടുത്ത ഈ എന്‍ജിനുമായി അമേസ് എത്തുന്നതോടെ വിപണി മത്സരത്തില്‍ ഹോണ്ട മറ്റ് വാഹനങ്ങള്‍ക്കൊപ്പമെത്തും.

ഹോണ്ട ബ്രിയോ ഹാച്ച്ബാക്കിന്‍റെ സെഡാന്‍ പതിപ്പാണ് അമേസ്. കോംപാക്ട് വിഭാഗത്തില്‍ വന്നിറങ്ങുന്ന ഈ വാഹനം പ്രധാനമായും ലക്ഷ്യം വെക്കുന്നത് മാരുതി സുസൂക്കി സ്വിഫ്റ്റ് ഡിസൈറിനെയാണ്.

ഡിസൈനിന്‍റെ കാര്യത്തില്‍ അമേസ് ഡിസൈറിനെക്കാള്‍ മികവ് പുലര്‍ത്തുന്നുണ്ട്. നാല് മീറ്റര്‍ പരിധിയിലേക്ക് അടിച്ചു ചുരുക്കിയതായി അമേസിനെ കണ്ടാല്‍ ആരും പറയില്ല. നിലവില്‍ ഡിസൈറിന് മേല്‍ ഈ ആരോപണം ശക്തമായുണ്ട്. ശരിയാ സെഡാന്‍ സൗന്ദര്യം അമേസിനുണ്ട്.

ബ്രിയോയുടെ സെഡാന്‍ പതിപ്പാണെങ്കിലും മൗലികമായ ചില ‍ഡിസൈന്‍ വ്യതിയാനങ്ങള്‍ ഈ സെഡാനിനുണ്ട്.

1.5 ലിറ്ററിന്‍െ ഡീസല്‍ എന്‍ജിനും 1.2 ലിറ്ററിന്‍റെ പെട്രോള്‍ എന്‍ജിനുമാണ് അമേസില്‍ ഘടിപ്പിക്കുക.

English summary
Honda will launch its Amaze compact sedan on April 16th.
Story first published: Wednesday, March 13, 2013, 15:03 [IST]

Latest Photos

 

ഉടനടി ഓട്ടോ അപ്ഡേറ്റുകള് ഡ്രൈവ്സ്പാര്ക്കില് നിന്നും
Malayalam Drivespark